കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആര്‍ടിസിയില്‍ ഇനി സിംഗിള്‍ ഡ്യൂട്ടി, പക്ഷെ എല്ലാവര്‍ക്കുമില്ല!! ഇവര്‍ക്കു മാത്രം...

ജൂണ്‍ 15 മുതല്‍ സിംഗിള്‍ ഡ്യൂട്ടി നിലവില്‍ വരും

  • By Manu
Google Oneindia Malayalam News

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ സിംഗിള്‍ ഡ്യൂട്ടി സംവിധാനം നിലവില്‍ വരുന്നു. ജൂണ്‍ 15 മുതല്‍ ഇത് നടപ്പാവും. വരുമാനം കുറഞ്ഞ ബസുകളിലെ കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. 7000ത്തിനും 10,000ത്തിനും ഇടയില്‍ വരുമാനമുള്ള ബസ്സുകളിലെ ജീവനക്കാര്‍ക്കാണ് സിംഗിള്‍ ഡ്യൂട്ടിയുണ്ടാവുക.

സൗദിയില്‍ ക്രൂരപീഡനം, പരാതി നല്‍കി...മലയാളികള്‍ക്ക് സംഭവിച്ചത്!!! അവരെ...ആദ്യത്തേതല്ല!!സൗദിയില്‍ ക്രൂരപീഡനം, പരാതി നല്‍കി...മലയാളികള്‍ക്ക് സംഭവിച്ചത്!!! അവരെ...ആദ്യത്തേതല്ല!!

വിഷുബംബര്‍ നേടിയ ഭാഗ്യശാലിയെ ഒടുവില്‍ തിരിച്ചറിഞ്ഞു...!! സമ്മാനം ഒന്നും രണ്ടും അല്ല.. നാല് കോടി..!!!വിഷുബംബര്‍ നേടിയ ഭാഗ്യശാലിയെ ഒടുവില്‍ തിരിച്ചറിഞ്ഞു...!! സമ്മാനം ഒന്നും രണ്ടും അല്ല.. നാല് കോടി..!!!

1

ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവര്‍ക്ക് മണിക്കൂര്‍ അടിസ്ഥാനമാക്കിയായിരിക്കും ഇനി ഡ്യൂട്ടി. ആറര മണിക്കൂറാണ് ഒരു ഡ്യൂട്ടിയായി കണക്കാകുക. അധികസമയം ജോലി ചെയ്യുന്നതിന് മണിക്കൂര്‍ വേതനം ലഭിക്കും. 7000ത്തില്‍ താഴെ ദിവസ വരുമാനമുള്ള ബസുകളില്‍ സിംഗിള്‍ ഡ്യൂട്ടിയും 10,000ത്തിനു താഴെ വരുമാനമുള്ളവയില്‍ ഒന്നര ഡ്യൂട്ടിയും ജീവനക്കാര്‍ക്കു നല്‍കും. 10,000ത്തിനു മുകളില്‍ വരുമാനമുള്ള സര്‍വീസുകളെ സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കാരത്തില്‍ നിന്നൊഴിവാക്കി.

2

13 മണിക്കൂര്‍ ഡ്യൂട്ടി ചെയ്താല്‍ മാത്രമേ ഇനി ഡബിള്‍ ഡ്യൂട്ടിക്ക് അര്‍ഹതയുള്ളൂ. 10 മണിക്കൂര്‍ ജോലി ചെയ്യുന്നവര്‍ വരെ നേരത്തേ ഡബിള്‍ ഡ്യൂട്ടി വാങ്ങിയിരുന്നു. ഇതൊഴിവാക്കാനാണ് പുതിയ നീക്കം. മേയ് ഒന്നു മുതല്‍ മെക്കാനിക്കല്‍ ജീവനക്കാരുടെ ഡബിള്‍ ഡ്യൂട്ടി അവസാനിപ്പിച്ചിരുന്നു.

English summary
Single duty for workers in Ksrtc from june 15.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X