കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊതുക് കടി സഹിക്കാൻ വയ്യ, കൊതുകിനെ പാർസൽ അയച്ച് കെഎസ് യുവിന്റെ 'കൊതുക് സമരം'...

കാലടിയിലെ സംസ്കൃത സർവകലാശാല ക്യാമ്പസിൽ കൊതുക് ശല്യം രൂക്ഷമാണെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.

  • By ഡെന്നീസ്
Google Oneindia Malayalam News

കൊച്ചി: നാടെങ്ങും പനിച്ചു വിറയ്ക്കുമ്പോൾ കൊതുകുകളെ നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കാത്ത അധികാരികൾക്കെതിരെ വ്യത്യസ്ത സമരവുമായി കെഎസ് യു. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ക്യാമ്പസിലെ കെഎസ് യുക്കാരാണ് കൊതുകിനെ പാർസലയച്ച് പ്രതിഷേധമറിയിച്ചത്.

ദിലീപിനെ അറസ്റ്റ് ചെയ്യുമെന്ന് അഭ്യൂഹങ്ങൾ!അനിശ്ചിതത്വത്തിന്റെ 13 മണിക്കൂർ!ആലുവ പോലീസ് ക്ലബിൽ നടന്നത്ദിലീപിനെ അറസ്റ്റ് ചെയ്യുമെന്ന് അഭ്യൂഹങ്ങൾ!അനിശ്ചിതത്വത്തിന്റെ 13 മണിക്കൂർ!ആലുവ പോലീസ് ക്ലബിൽ നടന്നത്

ജൂലായ് ഒന്നിനകം പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ നെട്ടോട്ടം! പാൻ കാർഡ് ഉടൻ റദ്ദാകില്ലെന്ന് അധികൃതർജൂലായ് ഒന്നിനകം പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ നെട്ടോട്ടം! പാൻ കാർഡ് ഉടൻ റദ്ദാകില്ലെന്ന് അധികൃതർ

സംസ്കൃത സർവകലാശാലയുടെ കാലടിയിലെ മുഖ്യ ക്യാമ്പസിൽ കൊതുക് ശല്യം വർദ്ധിച്ചിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ആരോപിച്ചാണ് കെഎസ് യു യൂണിറ്റ് കമ്മറ്റി ഒരു കവർ നിറയെ കൊതുകുകളെ സർവകലാശാല രജിസ്ട്രാർക്ക് പാർസൽ അയച്ചത്.

mosquito

കൊതുക് സമരം എന്ന പേരിലായിരുന്നു കെഎസ് യു പ്രവർത്തകരുടെ പ്രതിഷേധം. കെഎസ് യു ജില്ലാ ജനറൽ സെക്രട്ടറി ആന്റണി പാലാട്ടി സമരം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആന്റോ ബോബി അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് കമ്മിറ്റി ഭാരവാഹികളും നിരവധി കെഎസ് യു പ്രവർത്തകരും സമരത്തിൽ പങ്കെടുത്തു.

കാലടിയിലെ സംസ്കൃത സർവകലാശാല ക്യാമ്പസിൽ കൊതുക് ശല്യം രൂക്ഷമാണെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സമയത്ത് കൊതുക് ശല്യം വർദ്ധിച്ചിട്ടും അധികൃതർ അതിന് വേണ്ട പരിഹാര നടപടികൾ സ്വീകരിക്കാത്തതിനാലാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.

English summary
ksu sends parcel of mosquitoes to university registrar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X