കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരിലെ പോലീസുകാര്‍ സിപിഎം വക്താക്കള്‍,സന്തോഷ് വധം കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷിക്കണം;കുമ്മനം

പാര്‍ട്ടി നിലപാടുകള്‍ അനുസരിക്കാത്ത പോലീസുകാരെ പുകച്ച് പുറത്തുചാടിക്കുകയാണെന്നും കുമ്മനം പറഞ്ഞു.

  • By Afeef Musthafa
Google Oneindia Malayalam News

കണ്ണൂര്‍: ധര്‍മ്മടം അണ്ടല്ലൂരിലെ ബിജെപി പ്രവര്‍ത്തകന്‍ സന്തോഷിന്റെ കൊലപാതകം കോടതിയുടെ നിരീക്ഷണത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കണ്ണൂരിലെ മൂന്ന് ഡിവൈഎസ്പിമാരും മറ്റു ചില പോലീസുകാരും സിപിഎം വക്താക്കളായാണ് പ്രവര്‍ത്തിക്കുന്നത്, പാര്‍ട്ടി നിലപാടുകള്‍ അനുസരിക്കാത്ത പോലീസുകാരെ പുകച്ച് പുറത്തുചാടിക്കുകയാണെന്നും കുമ്മനം പറഞ്ഞു.

കഴിഞ്ഞ ദിവസം കണ്ണൂര്‍ റേഞ്ച് ഐജിയെ സ്ഥലം മാറ്റിയത് ഇതിന്റെ ഭാഗമായാണ്. നിഷ്പക്ഷ നിലപാടുകള്‍ സ്വീകരിച്ചിരുന്ന കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയെയും സിപിഎം ഇടപെട്ട് സ്ഥലം മാറ്റി. സിപിഎമ്മിനെ ഭയന്ന് സംസ്ഥാനത്തെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ സത്യസന്ധമായ നിലപാടുകളെടുക്കാന്‍ മടിക്കുകയാണെന്നും കുമ്മനം പറഞ്ഞു.

kummanam

കാര്യങ്ങളെല്ലാം കണ്ണൂരിലെ പോലെയാകണമെന്നാണ് ആഭ്യന്തര വകുപ്പ് പോലീസുകാര്‍ക്ക് നല്‍കിയ നിര്‍ദേശം. സന്തോഷിന്റെ കൊലപാതകത്തിന് പിന്നില്‍ സ്വത്ത് തര്‍ക്കമാണെന്ന് വരുത്തിതീര്‍ത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും കുമ്മനം പറഞ്ഞു. ജയരാജന്മാര്‍ പറയുന്നതെല്ലാം പച്ചക്കള്ളമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി പ്രവര്‍ത്തകന്‍ സന്തോഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജനുവരി 23 തിങ്കളാഴ്ച എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സ്ത്രീകളുടെ നേതൃത്വത്തില്‍ ബിജെപി ധര്‍ണ്ണ സംഘടിപ്പിക്കുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

English summary
Kummanam Rajashekharan against police investigation on santhosh murder case. wants an investigation under court's observation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X