കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമലിനെ വിടാതെ ബിജെപി, മോദിയെയും സുരേഷ് ഗോപിയെയും കമല്‍ അപമാനിച്ചുവത്രെ !!!

സംവിധായകന്‍ കമലിനെതിരേ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

  • By Manu
Google Oneindia Malayalam News

തിരുവനന്തപുരം: സംവിധായകന്‍ കമലിനെതിരേ ബിജെപിയുടെ ആക്രമണം തുടരുകയാണ്. ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ കമലിനെ ശക്തമായി വിമര്‍ശിച്ചു രംഗത്തുവന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സുരേഷ് ഗോപിയെയും കമല്‍ അപമാനിച്ചെന്നു കുമ്മനം ഫേസ്ബുക്കിലൂടെ ആരോപിച്ചു. കമല്‍ പ്രസംഗിക്കുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്താണ് കുമ്മനം കമന്റ് ഇട്ടിരിക്കുന്നത്.

kummanam

നേരത്തേ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ കമലിനെ കടന്നാക്രമിച്ചിരുന്നു. ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയില്ലെങ്കില്‍ രാജ്യം വിട്ടുപോവണമെന്നാണ് അന്നു രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടത്. എസ്ഡിപിഐയെപ്പോലുള്ള തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തകനാണ് കമലെന്നും മോദിയെ നരഭോജിയെന്നു വിളിച്ചതിന്റെ അംഗീകാരമാണ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

kamal

രാധാകൃഷ്ണന്റെ ഈ പ്രസ്താവന വന്‍ വിവാദമാവുകയും ചെയ്തു. ബിജെപി നേതാവ് സി കെ പത്മനാഭനുള്‍പ്പെടെ പലരും രാധാകൃഷ്ണനെ ശക്തമായി വിമര്‍ശിച്ചിരുന്നു. ഈ സംഭവത്തിന്റെ ചൂടാറുംമുമ്പാണ് കുമ്മനവും കമലിനെതിരേ രംഗത്തെത്തിയിരിക്കുന്നത്.

English summary
BJP Kerala president Kummanam Rajasekharan attacks Kamal through Facebook. He posted Kamal's speech with the post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X