കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന്റെ ആഹ്‌ളാദ പ്രകടനം: കുമ്മനം പുറത്ത് വിട്ട വീഡിയോ പച്ചക്കള്ളം..!! ലക്ഷ്യം കലാപം..!!

Google Oneindia Malayalam News

കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് ബിജുവിന്റെ കൊലപാതകത്തെ തുടര്‍ന്ന് കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ ആഹ്‌ളാദ പ്രകടനമെന്ന പേരില്‍ കുമ്മനം രാജശേഖരന്‍ പുറത്ത് വിട്ട വീഡിയോ വ്യാജം. സോഷ്യല്‍ മീഡിയയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പോസ്റ്റ് ചെയ്ത വീഡിയോ വ്യാജമാണെന്ന് കണ്ണൂര്‍ എസ്പി ശിവ വിക്രം ആണ് വ്യക്തമാക്കിയത്. സംഭവത്തില്‍ എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് സിറാജ് കുമ്മനത്തിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.

ബിജെപിയില്‍ പൊട്ടിത്തെറി; കുമ്മനത്തെ മാറ്റണം, ശ്രീപ്രകാശിന് യോഗ്യതയില്ല!! മൊത്തം അഴിച്ചുപണിയുംബിജെപിയില്‍ പൊട്ടിത്തെറി; കുമ്മനത്തെ മാറ്റണം, ശ്രീപ്രകാശിന് യോഗ്യതയില്ല!! മൊത്തം അഴിച്ചുപണിയും

മലപ്പുറത്തെ നാണംകെട്ട പ്രകടനം;അമിത് ഷാ കലിപ്പില്‍,കുമ്മനത്തെയും നേതാക്കളെയും ദില്ലിക്ക് വിളിപ്പിച്ചുമലപ്പുറത്തെ നാണംകെട്ട പ്രകടനം;അമിത് ഷാ കലിപ്പില്‍,കുമ്മനത്തെയും നേതാക്കളെയും ദില്ലിക്ക് വിളിപ്പിച്ചു

അപകട ശേഷം അച്ഛനെ സുഹൃത്തുക്കള്‍ തിരിഞ്ഞു നോക്കിയില്ല, കാരണം ആ സ്വഭാവമെന്ന് ജഗതിയുടെ മകള്‍

വീഡിയോ പ്രചാരണം

വീഡിയോ പ്രചാരണം

ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹക് ആയിരുന്നു കൊല്ലപ്പെട്ട ചൂരിക്കാട്ട് ബിജു. ഈ കൊലപാതകത്തിന് ശേഷം സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ ആഹ്‌ളാദ പ്രകടനമെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ കുമ്മനം പോസ്റ്റ് ചെയ്ത വീഡിയോ സിപിഎമ്മിനെതിരെ സംഘപരിവാര്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.

ആധികാരികതയില്ലാത്ത വീഡിയോ

ആധികാരികതയില്ലാത്ത വീഡിയോ

വീഡിയോ പോസ്റ്റ് ചെയ്തതല്ലാതെ ആഹ്‌ളാദപ്രകടനം എവിടെ നടന്നു എന്നതടക്കമുള്ള വസ്തുതകളൊന്നും കുമ്മനത്തിന്റെ പോസ്റ്റില്‍ ഇല്ലായിരുന്നു. കുമ്മനം പോസ്റ്റ് ചെയ്തു എന്നതാണ് വിഡിയോയുടെ ആധികാരികത എന്നാണ് വിവി രാജേഷ് അടക്കമുള്ള ബിജെപി നേതാക്കള്‍ ന്യായീകരിച്ചത്.

വ്യാജമെന്ന് പോലീസ് മേധാവി

വ്യാജമെന്ന് പോലീസ് മേധാവി

സിപിഎം പ്രവര്‍ത്തകരുടെ ഇത്തരമൊരു ആഹ്ലാദപ്രകടനം കണ്ണൂര്‍ ജില്ലയില്‍ നടന്നതായി അറിവില്ലെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കിയതോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ വെട്ടിലാകുന്ന മട്ടാണ്. ദൃശ്യം പ്രചരിപ്പിച്ച് സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും എസ്പി ശിവ വിക്രം വ്യക്തമാക്കിയിട്ടുണ്ട്.

ആഹ്ലാദ പ്രകടനം നടന്നിട്ടില്ല

ആഹ്ലാദ പ്രകടനം നടന്നിട്ടില്ല

കുമ്മനത്തിന്റെ വീഡിയോ പ്രചരിപ്പിച്ചവര്‍ അത് കണ്ണൂരിലെ പാപ്പിനിശ്ശേരി ഭാഗത്ത് നടന്ന ആഹ്ലാദപ്രകടനമാണ് എന്നും വാദിച്ചിരുന്നു. എന്നാല്‍ പാപ്പിനിശ്ശേരി പ്രദേശത്ത് ഇത്തരത്തില്‍ സിപിഎമ്മുകാരുടെ ആഹ്ലാദപ്രകടനങ്ങല്‍ നടന്നിട്ടില്ലെന്ന് ഡിവൈഎസ്പി സദാനന്ദന്‍ വ്യക്തമാക്കിയതോടെ ആ കള്ളവും പൊളിഞ്ഞിരിക്കുകയാണ്.

ലക്ഷ്യം കലാപമുണ്ടാക്കല്‍

ലക്ഷ്യം കലാപമുണ്ടാക്കല്‍

കലാപമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് സിറാജ് പരാതി നല്‍കിയിട്ടുണ്ട്. കണ്ണൂരിനെ കലാപഭൂമിയാക്കാനുള്ള ദുരുദ്ദേശത്തോടെയാണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.

പരിശോധിച്ച് നടപടി

പരിശോധിച്ച് നടപടി

സിപിഎം പ്രവര്‍ത്തകരുടേത് എന്ന പേരില്‍ വീഡിയോ പ്രചരിപ്പിക്കുന്നത് വഴി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരില്‍ സിപിഎം വിരോധം നിറയ്ക്കാനും അതുവഴി സിപിഎമ്മിനെതിരെ അക്രമം അഴിച്ചുവിടാനുമാണ് കുമ്മനം ശ്രമിച്ചതെന്നും പരാതിയില്‍ ആരോപിക്കുന്നു. പരാതി പരിശോധിച്ച് നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

കേസെടുക്കുമെന്ന് മുന്നറിയിപ്പ്

കേസെടുക്കുമെന്ന് മുന്നറിയിപ്പ്

കുമ്മനത്തിന്റെ വ്യാജ പോസ്റ്റിനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും രംഗത്ത് വന്നിരുന്നു. കുമ്മനം പ്രചരിപ്പിച്ച വീഡിയോ വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. വ്യാജ വീഡിയോ ആണെന്ന് തെളിഞ്ഞാല്‍ കേസെടുക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

English summary
SP of Kannur says that the video posted by Kummanam Rajasekharan is fake and SFI filed compliant against Kummanam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X