കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷ്ണു പ്രണോയിയുടെ വീടിലേക്ക് പിണറായിയെ കൊണ്ടു പോകൂ; കോടിയേരിക്ക് കുമ്മനത്തിന്റെ മറുപടി!

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ കേന്ദ്രമന്ത്രിയെ ഔപചാരികമായി ക്ഷണിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ കുമ്മനം രാജശേഖരൻ. രക്തസാക്ഷി കുടുംബങ്ങളെ കേന്ദ്രമന്ത്രി സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെടുന്ന സിപിഎം ജിഷ്ണുപ്രണോയിയുടെ വീട്ടിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ കൂട്ടിക്കൊണ്ടു പോകാന്‍ തയ്യാറാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം അവസരം നല്‍കുമെന്ന് അരുണ്‍ജയ്റ്റ്‌ലി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ അവസരം മുതലാക്കാന്‍ സിപിഎം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്ന് വെറും ഒന്നര കിലോമീറ്റര്‍ മാത്രമാണ് കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ രമിത്തിന്റെ വീട്ടിലേക്കുള്ളത്. ആണ്ടല്ലൂര്‍ സന്തോഷിന്റെ വീടും പിണറായി വിജയന്റെ വീടിന് തൊട്ടടുത്താണ്. സിപിഎം പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ കേന്ദ്രമന്ത്രിയെ ഔപചാരികമായി ക്ഷണിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും കുമ്മനം പറഞ്ഞു.

Kummanam Rajasekharan

കുമ്മനം രാജശേഖരൻ തന്റെ ഫേസ്ബുക്കി പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്ര പ്രതിരോധമന്ത്രി സ്വീകരിച്ച വിശാലമനസ്സ് കാണിക്കാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോ. പിണറായി വിജയനില്‍ നിന്ന് നീതി കിട്ടില്ലെന്ന് മനസ്സിലാക്കിയാണ് സിപിഎം രാജ്ഭവന് മുന്നിലേക്ക് സമരം മാറ്റിയത്. ബിജെപി ഭരണത്തില്‍ എല്ലാവര്‍ക്കും നീതികിട്ടും.അതില്‍ ബിജെപി രാഷ്ട്രീയം നോക്കാറില്ലെന്നും കുമ്മനം പറഞ്ഞു.

ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ മാത്രം സന്ദര്‍ശിച്ച കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ നടപടി രാഷ്ട്രീയ അൽപ്പത്തരമെന്ന് സിപിഎം സംസിഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. വീരമൃത്യുവരിച്ച സൈനികരുടെ വീടുകളോ കൊല്ലപ്പെട്ട ഇടതുപ്രവര്‍ത്തകരുടെ വീടുകളോ സന്ദര്‍ശിക്കാത്ത ജെയ്റ്റ്ലി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയാണെന്നും ആരോപിച്ചിരുന്നു.

English summary
Kummanam Rajasekharan's comments against Kodiyeri's statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X