കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് കള്ളക്കഥ..മുഖ്യമന്ത്രി എന്തു നടപടിയാണ് സ്വീകരിച്ചത്.. ആഞ്ഞടിച്ച് കുമ്മനം

ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ പേരില്‍ സഭയെ ഒന്നടങ്കം തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

  • By Nimisha
Google Oneindia Malayalam News

തിരുവനന്തപുരം : തലസ്ഥാനത്ത് അക്രമണം നടക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടും സര്‍ക്കാര്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് കുമ്മനം രാജശേഖരന്‍. ആക്രണ സംഭവങ്ങളില്‍ ബിജെപിക്കാണ് കൂടുതല്‍ നഷ്ടമുണ്ടായത്. സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ചതിനു പിന്നാലെ ആര്‍ എസ് എസ് കാര്യവാഹക് രാജേഷിനെ കൊലപ്പെടുത്തുകയും ചെയ്തു. മുഖ്യമന്ത്രി യാഥാര്‍ത്ഥ്യത്തെ വളച്ചൊടിച്ച് സഭയെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചതെന്നും കുമ്മനം പറയുന്നു.

ഇന്‍ലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം എന്ത് നടപടിയാണ് സ്വീകരിച്ചതെന്നുള്ള കാര്യത്തെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കട്ടെയെന്നും കുമ്മനം പറയുന്നു. സമാധാനം ഇല്ലാത്തതിനാലാണ് സമാധാന ചര്‍ച്ചകള്‍ ആവശ്യമായി വരുന്നത്. ഇക്കാര്യം മുഖ്യമന്ത്രി അംഗീകരിക്കണമെന്നും കുമ്മനം പറയുന്നു. മുഖ്യമന്ത്രിക്കും പോലീസ് വകുപ്പിനുമാണ് ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചതെന്നും കുമ്മനം കുറ്റപ്പെടുത്തുന്നു.

kummanamrajasekharan-1

ശബരിമല വിമാനത്താവളം നിര്‍മ്മിക്കുന്നതിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നടപടി മുഖ്യമന്ത്രി സ്വീകരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമായിരുന്നു തലസ്ഥാനത്തെ ആക്രമണമെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് നല്‍കിയ ഇന്‍ലിജന്‍സ് റിപ്പോര്‍ട്ടിനെതിരെ നടപടി സ്വീകരിക്കാതിരുന്നു സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് കുമ്മനം നടത്തിയത്.

English summary
Kummanam Rajashekaran's against Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X