കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി വിജയന്റെ പദ്ധതികളെല്ലാം കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍; ചെയ്തത് പേര് മാറ്റല്‍ മാത്രം!!!

  • By Akshay
Google Oneindia Malayalam News

തിരുവനന്തപരും: ഒരു വര്‍ഷത്തെ ഭരണ നേട്ടമായി പിണറായി വിജയന്‍ കൊട്ടിഘോഷിക്കുന്ന പദ്ധതികളെല്ലാം കേന്ദ്ര പദ്ധതികള്‍ പേരുമാറ്റി നടപ്പാക്കിയതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ ദേശീയ ജനാധിപത്യ സഖ്യം സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പിണറായി ഭരണത്തിന്റെ ഒരു വര്‍ഷത്തെ ഗുണഭോക്താക്കള്‍ ഭൂമാഫിയകളും വന്‍കിട മുതലാളിമാരും മാത്രമാണെന്നും ദളിതരും ദരിദ്രരുമായ ആയിരക്കണക്കിന് സാധാരണക്കാര്‍ തെരുവില്‍ അലയുമ്പോഴാണിതെന്നും അദ്ദേഹം പറഞ്ഞു.

 യുവാക്കള്‍ക്ക് വേണ്ടി കേരളം ഒന്നും ചെയ്യുന്നില്ല

യുവാക്കള്‍ക്ക് വേണ്ടി കേരളം ഒന്നും ചെയ്യുന്നില്ല

എല്ലാവര്‍ക്കും വീട്, എല്ലാ വീട്ടിലും വൈദ്യുതി, ശൗചാലയം തുടങ്ങിയ പദ്ധതികളെല്ലാം കേന്ദ്ര സര്‍ക്കാരിന്റേതാണ്. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ നിരവധി പദ്ധതികള്‍ കേന്ദ്രം നടപ്പാക്കുന്നുണ്ടെങ്കിലും അവയൊന്നും കേരളത്തില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നുമ്മില്ല.

 ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നു

ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നു

നിര്‍ഭയമായി ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്ന സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറിയെന്നും കുമ്മനം കുറ്റപ്പെടുത്തി.

 സ്വന്തം പാര്‍ട്ടിക്കാരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല

സ്വന്തം പാര്‍ട്ടിക്കാരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല

പിണറായി അധികാരമേറ്റതിന് ശേഷം 19 രാഷ്ട്രീയ കൊലപാതകങ്ങളാണ് കേരളത്തില്‍ നടന്നത്. സ്വന്തം പാര്‍ട്ടിക്കാരായ കൊലപാതകികളെ നിയന്ത്രിക്കാന്‍ പോലും മുഖ്യമന്ത്രിക്ക് കഴിയുന്നില്ല.

 പ്രചരണം തെറ്റ്

പ്രചരണം തെറ്റ്

തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്രം പണം അനുവദിക്കുന്നില്ലെന്ന പ്രചരണം തെറ്റാണ്. ആദ്യ ഘട്ടത്തില്‍ അനുവദിച്ച 198 കോടിയുടെ കണക്ക് നല്‍കാത്തതാണ് രണ്ടാം ഘട്ടത്തില്‍ പണം കിട്ടാത്തതിന് കാരണം.

 സെക്രട്ടേറിയേറ്റിനു മുന്നില്‍ സമര വേലിയേറ്റം

സെക്രട്ടേറിയേറ്റിനു മുന്നില്‍ സമര വേലിയേറ്റം

ഭരണം ഒരു വര്‍ഷം പൂര്‍ത്തിയാപ്പോഴേക്കും സെക്രട്ടറിയേറ്റിന് മുന്നില്‍ സമര വേലിയേറ്റം നടക്കുന്നത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി ചിന്തിക്കണമെന്ന് ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടിവി ബാബു ആവശ്യപ്പെട്ടു.

 'കില്‍ ഡെവലപ്‌മെന്റാണ്' നടപ്പാക്കിയത്

'കില്‍ ഡെവലപ്‌മെന്റാണ്' നടപ്പാക്കിയത്

കേന്ദ്രം 'സ്‌കില്‍ ഡവലെപ്‌മെന്റ്' പദ്ധതി നടപ്പാക്കിയപ്പോള്‍ പിണറായി സര്‍ക്കാര്‍ 'കില്‍ ഡെവലപ്‌മെന്റാണ്' നടപ്പാക്കിയതെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പിസി തോമസ് പറഞ്ഞു.

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

മാണിയെ അങ്ങോട്ട് പോയി വിളിക്കില്ല; എപ്പോള്‍ വേണമെങ്കിലും യുഡിഎഫിലേക്ക് വരാമെന്ന് പിപി തങ്കച്ചന്‍...കൂടുതല്‍ വായിക്കാം

രമ്യാ നമ്പീശനോടൊപ്പം ലിപ് ലോക്ക് ചെയ്യാന്‍ മടിച്ച് പ്രമുഖ നടന്‍, കാരണം അറിയണോ ??കൂടുതല്‍ വായിക്കാം

English summary
Kummanam Rajasekharan against Pinarayi and LDF government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X