കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെച്ചൂരിക്കും കാരാട്ടിനും ധൈര്യമുണ്ടെങ്കിൽ ഈ വെല്ലുവിളി ഏറ്റെടുക്കണം; ഇത് കുമ്മനം ഡാ.....

മഹാത്മജിയുടെ പൈതൃകം അവകാശപ്പെടുന്ന കോണ്‍ഗ്രസുകാര്‍ പശുക്കൂട്ടിയെ നടുറോഡില്‍ വെട്ടിക്കൊന്ന സമരാഭാസം ഏതാശയത്തിന്റെ പേരിലാണെന്ന് വ്യക്തമാക്കണമെന്നും കുമ്മനം പറഞ്ഞു.

  • By അക്ഷയ്
Google Oneindia Malayalam News

കൊച്ചി: സീതാറാം യെച്ചൂരിക്കും പ്രകാശ് കാരാട്ടിനും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ വെല്ലുവിളി. ദില്ലിയിൽ ബാഫ് ഫെസ്റ്റിവൽ നടത്താൻ സിപിഎമ്മിന് ധൈര്യമുണ്ടോ എന്ന് കുമ്മനം രാജശേഖരൻ വെല്ലുവിളിച്ചു.

മഹാത്മജിയുടെ പൈതൃകം അവകാശപ്പെടുന്ന കോണ്‍ഗ്രസുകാര്‍ പശുക്കൂട്ടിയെ നടുറോഡില്‍ വെട്ടിക്കൊന്ന സമരാഭാസം ഏതാശയത്തിന്റെ പേരിലാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ നടത്തുന്നതുപോലെ ഭ്രാന്തവും ഭീകരകവുമായ പ്രദർശനം ബീഫ് വിഷയത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നടത്താറില്ലെന്നും കുമ്മനം അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയുടെ പ്രവർത്തി പരിഹാസ്യം

മുഖ്യമന്ത്രിയുടെ പ്രവർത്തി പരിഹാസ്യം

മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് ബീഫിന്റെ കാര്യം പറഞ്ഞ് കത്തയച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി പരിഹാസ്യമാണെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

ബീഫ് വിളമ്പാൻ ധൈര്യമുണ്ടോ?

ബീഫ് വിളമ്പാൻ ധൈര്യമുണ്ടോ?

സിപിഎം നേതാക്കളായ സീതാറാം യെച്ചൂരിക്കും പ്രകാശ് കാരാട്ടിനും ദില്ലിയിലെ എകെജി സെന്ററിന് മുമ്പില്‍ ബീഫ് വിളമ്പാന്‍ ധൈര്യമുണ്ടോ എന്നാണ് കുമ്മനം രാജശേഖരൻ വെല്ലുവിളിച്ചിരുന്നത്.

ഭ്രാന്തവും ഭീകരവുമായ പ്രദർശനം

ഭ്രാന്തവും ഭീകരവുമായ പ്രദർശനം

ബീഫ് വിഷയത്തില്‍ കേരളത്തില്‍ നടത്തുന്ന പോലെ ഭ്രാന്തവും ഭീകരവുമായ പ്രദര്‍ശനം മറ്റ് സംസ്ഥാനങ്ങളില്‍ നടത്താറില്ല. കേരളത്തില്‍ ഇതൊക്കെ നടക്കുമെന്നും അദ്ദേഹം വിശദമാക്കി.

മഹാത്മജിയുടെ പൈതൃകം അവകാശപ്പെടുന്നവർ

മഹാത്മജിയുടെ പൈതൃകം അവകാശപ്പെടുന്നവർ

മഹാത്മജിയുടെ പൈതൃകം അവകാശപ്പെടുന്ന കോണ്‍ഗ്രസുകാര്‍ പശുക്കൂട്ടിയെ നടുറോഡില്‍ വെട്ടിക്കൊന്ന സമരാഭാസം ഏതാശയത്തിന്റെ പേരിലാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ പ്രതിഷേധം ശക്തം

കേരളത്തിൽ പ്രതിഷേധം ശക്തം

കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ കേരളത്തിൽ വൻ പ്രതിഷേധമാണ് അരങ്ങേറിയത്. ഇടത് വലത്പക്ഷ സംഘടനകൾ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

യൂത്ത് കോൺഗ്രസുകാർക്ക് സസ്പെൻഷൻ

യൂത്ത് കോൺഗ്രസുകാർക്ക് സസ്പെൻഷൻ

കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം വൻ വിവാദത്തിന് ഇടയാക്കിയരുന്നു. റിജിൽ മാക്കുറ്റി അടക്കമുള്ള യൂത്ത് കോൺഗ്രസ് നേതാക്കളെ സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു.

വാർത്തകൾ അറിയാൻ വൺഇന്ത്യ സന്ദർശിക്കൂ

വാർത്തകൾ അറിയാൻ വൺഇന്ത്യ സന്ദർശിക്കൂ

കൂടുതൽ വായിക്കാംകൂടുതൽ വായിക്കാം

കൂടുതൽ വായിക്കാംകൂടുതൽ വായിക്കാം

English summary
Kummanam Rajasekharan against CPM and leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X