കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല കൊടിമരം നശിപ്പിച്ച സംഭവം, കേന്ദ്രസേനയെ വിന്യസിച്ച് സുരക്ഷ ശക്തിപ്പെടുത്തണം

കൊടിമരം നശിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

  • By Akhila
Google Oneindia Malayalam News

തിരുവനന്തപുരം: കൊടിമരം നശിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പഞ്ചവര്‍ഗത്തറയില്‍ ദ്രാവകമൊഴിപ്പിച്ച് അതിക്രമം ഉണ്ടാക്കിയ സംഭവം ഞെട്ടല്‍ ഉണ്ടാക്കിയെന്നും കുമ്മനംരാജേന്ദ്രന്‍.

ശബരിമലയില്‍ ഇതുപോലെയുണ്ടാകുന്ന അനിഷ്ട സംഭവങ്ങള്‍ കണ്ട് വേദനിക്കുന്നവരാണ് വിശ്വാസികളെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. സുരക്ഷാക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തി കാര്യക്ഷമമാക്കണമെന്നുള്ളതിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നതെന്നത്. ഇന്നത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിന്യസിക്കണമെന്നും കുമ്മനം രാജശേഖരന്‍.

 നാടിന് അപമാനം വരുത്തി വയ്ക്കും

നാടിന് അപമാനം വരുത്തി വയ്ക്കും

കോടി കണക്കിന് ഭക്ത ജനങ്ങളുടെ വികാരവും വിശ്വാസവും സങ്കല്പവും ഇഴകിചേര്‍ന്ന് കിടക്കുന്ന പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് ശബരിമല. അവിടുത്തെ സുരക്ഷയ്ക്ക് വീഴ്ചയുണ്ടാക്കുന്നത് സംസ്ഥാനത്തിന് അകത്തും പുറത്തും അപമാനം വരുത്തി വയ്ക്കും. അതുക്കൊണ്ട് തന്നെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കരുതല്‍ നടപടികള്‍ സ്വീകരിക്കണം.

യാഥാര്‍ത്ഥ്യങ്ങള്‍ പുറത്ത് വരണം

യാഥാര്‍ത്ഥ്യങ്ങള്‍ പുറത്ത് വരണം

ഈ അതിക്രമങ്ങള്‍ എന്തിന് വേണ്ടി എന്നതിനുള്ള യാഥാര്‍ത്ഥ്യം ഇനിയും പുറത്ത് വന്നിട്ടില്ല. യാഥാര്‍ത്ഥ്യം പുറത്ത് വരാനാണ് ഭക്ത ജനങ്ങളും ആഗ്രഹിക്കുന്നത്.

മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം

മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം

ലാഘവ ബുദ്ധിയോടെ ഈ സംഭവത്തെ കാണാതെ ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്ന ദൃഢനിശ്ചയത്തോടെ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണം.

ഫേസ്ബുക്ക് പോസ്റ്റ്

കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ്.

 അഞ്ചു പേര്‍ പിടിയിലായി

അഞ്ചു പേര്‍ പിടിയിലായി

ശബരിമല കൊടിമരത്തില്‍ ദ്രാവകം ഒഴിച്ച് നശിപ്പിക്കാന്‍ ശ്രമിച്ച അഞ്ചു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പമ്പ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്ത് നിന്നാണ് പോലീസ് ആന്ധ്ര സ്വദേശികളായ ഇവരെ കസ്റ്റഡയില്‍ എടുത്തത്. ഇവരെ പോലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്ത് വരികയാണ്.

സിസിടിവി ദൃശ്യങ്ങള്‍

സിസിടിവി ദൃശ്യങ്ങള്‍

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ആദ്യം മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഉച്ച പൂജയ്ക്ക് ശേഷം 1.27നാണ് പുതുതായി നിര്‍മിച്ച കൊടിമരത്തില്‍ ദ്രാവകം ഒഴിച്ചത്.

English summary
Kummanam Rajasekharan Sabarimala issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X