കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാത്തിനും കാരണം കണ്ണൂര്‍ ലോബി, ശൈലജയെ മുഖ്യമന്ത്രി കൈവിടില്ല, കാരണം ഇതാണ്

കമ്മ്യൂണിസ്റ്റുകാരി എന്ന വിശേഷണത്തിന് പോലും അര്‍ഹയല്ലാത്ത രീതിയില്‍ മുതലാളിത്തവാദിയായി മന്ത്രി മാറിയിരിക്കുകയാണ്.

  • By Nihara
Google Oneindia Malayalam News

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രിയുടെ രാജിക്കായി മുറവിളി കൂട്ടുകയാണ് പ്രതിപക്ഷം. ബാലാവകാശ കമ്മീഷന്‍ നിയമന വിവാദവും സ്വാശ്രയ പ്രശ്‌നവും കാരണം മന്ത്രി കെകെ ശൈലജ രാജി വെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കാന്‍ ബാധ്യസ്ഥനാണെന്നും എന്നാല്‍ അതിനു പകരം മാവിലായിക്കാരനാണ് താനെന്ന മട്ടിലാണ് പിണറായി വിജയന്‍ പെരുമാറുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്തുവന്നിട്ടുള്ളത്. ശൈലജയെ മുഖ്യമന്ത്രി പുറത്താക്കാത്തതിന് പിന്നില്‍ കണ്ണൂര്‍ ലോബിയുടെ പ്രീതി നഷ്ടമാകുമെന്ന ഭയമാണുള്ളതെന്നും കുമ്മനം പറയുന്നു.

കമ്മ്യൂണിസ്റ്റുകാരിയെന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ല

കമ്മ്യൂണിസ്റ്റുകാരിയെന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ല

കമ്മ്യൂണിസ്റ്റുകാരി എന്ന വിശേഷണത്തിന് പോലും അര്‍ഹയല്ലാത്ത രീതിയില്‍ മുതലാളിത്തവാദിയായി മന്ത്രി മാറിയിരിക്കുകയാണെന്ന് കുമ്മനം പറയുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ രംഗം കുട്ടിച്ചോറാക്കിയ മന്ത്രി രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബാലാവകാശ കമ്മീഷനില്‍ അനധികൃത നിയമനം

ബാലാവകാശ കമ്മീഷനില്‍ അനധികൃത നിയമനം

ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ അധികാര ദുര്‍വിനിയോഗം നടത്തിയതിന് ഹൈക്കോടതി മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയടക്കമുള്ളവര്‍ കാരണമാണ് സ്വാശ്രയ വിദ്യാഭ്യാസം കുട്ടിച്ചോറായതെന്നും അദ്ദേഹം ആരോപിക്കുന്നു.

കണ്ണൂര്‍ ലോബിയുടെ പ്രീതി

കണ്ണൂര്‍ ലോബിയുടെ പ്രീതി

കണ്ണൂര്‍ ലോബിയുടെ പ്രീതി നഷ്ടമാകുമെന്ന ഭയത്താലാണ് മുഖ്യമന്ത്രി ആരോഗ്യ മന്ത്രിക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാകാത്തതെന്നും കുമ്മനം ആരോപിക്കുന്നു.

ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

ആരോഗ്യ വിദ്യാഭ്യാസ മേഖല സ്വകാര്യ മുതലാളിമാര്‍ക്ക് തീറെഴുതിയ മന്ത്രിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ വിമര്‍ശനം പോലും അംഗീകരമായി കണക്കാക്കുന്ന മന്ത്രിയുടെ നിലപാട് വിചിത്രമാണെന്നും കുമ്മനം പറയുന്നു.

അധികാരത്തില്‍ തുടരാന്‍ അവകാശമില്ല

അധികാരത്തില്‍ തുടരാന്‍ അവകാശമില്ല

സ്വാശ്രയ വിഷയത്തിന് പിന്നാലെ ബാലാവകാശ കമ്മീഷന്‍ നിയമനത്തിലും മന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ അധികാരത്തില്‍ തുടരാന്‍ മന്ത്രിക്ക് അര്‍ഹതയില്ലെന്നും കുമ്മനം പറയുന്നു.

സ്വന്തക്കാരനെ നിയമിച്ചു

സ്വന്തക്കാരനെ നിയമിച്ചു

ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഉണ്ടായിരുന്നിട്ടും കമ്മീഷന്‍ അംഗമായി സ്വന്തക്കാരനെയാണ് മന്ത്രി നിയമിച്ചത്. ഇതിന് പിന്നാലെയാണ് സ്വാശ്രയ വിഷയത്തില്‍ മന്ത്രിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.

English summary
Kummanam Rajashekaran's comments about health minister's resignation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X