കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ മതസൗഹാർദം തകർക്കാൻ മുസ്ലീം ലീഗ് ശ്രമിക്കുന്നു!എവിടെയാണ് കലാപമുണ്ടായതെന്ന് വ്യക്തമാക്കണം..

അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് കേരളത്തിൽ നിലവിലുള്ള സൗഹൃദ അന്തരീക്ഷം തകർക്കാൻ ശ്രമിക്കരുതെന്നും കുമ്മനം പറഞ്ഞു.

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് അവശേഷിക്കുന്ന മതസൗഹാർദം ഇല്ലാതാക്കാനാണ് മുസ്ലീം ലീഗിന്റെ ശ്രമമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. കേരളത്തിലെ ന്യൂനപക്ഷങ്ങളെ പാർട്ടിയോട് അടുപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗള്‍ഫ് സഖ്യം തകരുന്നു; സൗദിയുടെ നേതൃത്വം നഷ്ടപ്പെടും, പൊട്ടിച്ചിരിച്ച് ഇസ്രായേലും ഇറാനും!!ഗള്‍ഫ് സഖ്യം തകരുന്നു; സൗദിയുടെ നേതൃത്വം നഷ്ടപ്പെടും, പൊട്ടിച്ചിരിച്ച് ഇസ്രായേലും ഇറാനും!!

കോഴിക്കോട് ആട് പ്രസവിച്ചത് മനുഷ്യത്തലയുള്ള കുഞ്ഞിനെ! ഞെട്ടൽ മാറാതെ നാട്ടുകാർ! ജനമൊഴുകുന്നു...കോഴിക്കോട് ആട് പ്രസവിച്ചത് മനുഷ്യത്തലയുള്ള കുഞ്ഞിനെ! ഞെട്ടൽ മാറാതെ നാട്ടുകാർ! ജനമൊഴുകുന്നു...

എല്ലാ മതവിഭാഗക്കാരുമായും ഇടപെടുകയും അവരുമായി ഐക്യമുണ്ടാക്കുകയും അതിലൂടെ നാടിന്റെ കെട്ടുറപ്പിന് സഹായകമായ ഒരു രാഷ്ട്രീയ അന്തരീക്ഷമുണ്ടാക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നും കുമ്മനം വ്യക്തമാക്കി. കേരളത്തിലുണ്ടായ വർഗീയ കലാപങ്ങളിൽ ബിജെപിയുടെ പങ്ക് എന്താണെന്നും, അമിത് ഷാ പോയിട്ടുള്ള ഏത് സ്ഥലത്താണ് വർഗീയ സംഘർഷമുണ്ടായതെന്നും മുസ്ലീം ലീഗ് വ്യക്തമാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

kummanam

അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് കേരളത്തിൽ നിലവിലുള്ള സൗഹൃദ അന്തരീക്ഷം തകർക്കാൻ ശ്രമിക്കരുതെന്നും കുമ്മനം പറഞ്ഞു. അമിത് ഷായുടെ കേരള സന്ദർശനത്തെക്കുറിച്ച് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മലയാളികളുടെ നെഞ്ചത്തടിച്ച് ഗള്‍ഫ് പ്രതിസന്ധി... ജിസിസിയില്‍ ഒറ്റപ്പെട്ട് ഖത്തര്‍; പിന്നിലെ കളികൾമലയാളികളുടെ നെഞ്ചത്തടിച്ച് ഗള്‍ഫ് പ്രതിസന്ധി... ജിസിസിയില്‍ ഒറ്റപ്പെട്ട് ഖത്തര്‍; പിന്നിലെ കളികൾ

അമിത് ഷായുടെ കേരള സന്ദർശം സംസ്ഥാനത്ത് വർഗീയ കലാപങ്ങളുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും, അമിത് ഷാ പോയ സ്ഥലങ്ങളിലെല്ലാം വർഗീയ കലാപങ്ങൾ ഉണ്ടായിട്ടുണ്ടെന്നുമായിരുന്നു കെപിഎ മജീദ് കഴിഞ്ഞ ദിവസം പറഞ്ഞത്.

English summary
kummanam rajashekharan against muslim league and kpa majeed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X