'ഇത്തവണയും അവർക്കെന്നെ കൊല്ലാനായില്ല'!! രണ്ടാം തവണയും തന്ത്രം പാളി? എല്ലാം പ്രവർത്തിക്കാനുള്ള ഊർജം!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സിപിഎം ആക്രമണത്തിൽ തനിക്കൊന്നും പറ്റിയിട്ടില്ലെന്നും താൻ സുരക്ഷിതനാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇത്തവണയും അവർക്ക് തന്നെ കൊല്ലാനായില്ലെന്നും താൻ സുരക്ഷിതനാണെന്നും കുമ്മനം ട്വിറ്റര്‌ പേജിൽ കുറിച്ചു.

ശ്രീനാഥിന്റെ മരണം: പുറത്തുവരുന്നതെല്ലാം ദുരൂഹം!!പഴ്സും ഫോണും ആരെടുത്തു?ഇൻക്വസ്റ്റ് പറയുന്നത്....

ഓരോ ആക്രമണവും പോരാടാനുള്ള ഊർജം വർധിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇടത് ഭീകരവാദം എന്ന ഹാഷ് ടാഗിലാണ് കുമ്മനം ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്ത് ബിജെപി ഓഫീസിനു നേരെ ഉണ്ടായ ആക്രമണം കുമ്മനത്തെ ലക്ഷ്യം വച്ചുള്ളതാണെന്നാണ് ബിജെപി നേതാക്കളുടെ ആരോപണം.

kummanam

വെള്ളിയാഴ്ച പുലർച്ചെയാണ് ബിജെപി ഓഫീസിനു നേരെ ആക്രമണം ഉണ്ടായത്. സിപിഎം പ്രവർത്തകർ ബിജെപി ഓഫീസിന് നേരെ കല്ലെറിയുകയും ഓഫീസിനു മുന്നിൽ ഉണ്ടായിരുന്ന കുമ്മനത്തിന്റേതുൾപ്പെടെ ആറ് വാഹനങ്ങൾ അടിച്ച് തകർക്കുകയും ചെയ്തു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

പനി മാറി കുമ്മനം ഓഫീസിൽ തിരിച്ചെത്തിയ ദിവസം തന്നെ ആക്രമണത്തിന് തിരഞ്ഞെടുത്തത് ആസൂത്രിതമാണെന്നാണ് ബിജെപി പറയുന്നത്. കഴിഞ്ഞ സെപ്തംബറിൽ കുമ്മനത്തെ ലക്ഷ്യമിട്ട് സംസ്ഥാന ഓഫീസിനു നേരെ ബോംബേറ് ഉണ്ടായിരുന്നു.

BJP State Committee Office Damaged
English summary
kummanam tweet about bjp office attack
Please Wait while comments are loading...