'നട്ടെല്ല് വേണം ചാക്കോച്ചാ'... അലന്‍സിയറിനെ പിന്തുണച്ച് പോസ്റ്റിട്ട കുഞ്ചാക്കോ ബോബന്‍ അത് മുക്കി

അലന്‍സിയറിനെ പിന്തുണച്ച് ഇട്ട പോസ്റ്റ് പിന്‍വലിച്ചതിന് ശേഷം കുഞ്ചാക്കോ ബോബന്‍ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ് കൂടി ഇട്ടു. അതാണ് കൂടുതല്‍ വിവാദമായത്

Subscribe to Oneindia Malayalam

കൊച്ചി: സംവിധായകന്‍ കമലിനോട് പാകിസ്താനിലേക്ക് പോകാന്‍ പറഞ്ഞതിനോടുള്ള പ്രതികരണമായിരുന്നു അലന്‍സിയര്‍ നടത്തിയത്. അതിന്റെ പേരില്‍ ഒരു വിഭാഗം ഇപ്പോള്‍ അലന്‍സിയറിനെ 'തെറി'വിളിച്ചുകൊണ്ടിരിക്കുകയാണ്.

അതിനിടെ അലന്‍സിയറിനെ പിന്തുണച്ച് സിനിമ മേഖലയില്‍ നിന്ന് പലരും രംഗത്ത് വന്നു. ടൊവിനോ തോമസും അനൂപ് മേനോനും ഉള്‍പ്പെടെയുള്ളവര്‍. കുഞ്ചാക്കോ ബോബനും ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടു.

പക്ഷേ മിനിട്ടുകള്‍ക്കകം ആ പോസ്റ്റ് പിന്‍വലിക്കപ്പെടുകയോ എഡിറ്റ് ചെയ്യപ്പെടുകയോ ചെയ്തു. 'അലന്‍സിയര്‍, നിങ്ങളാണ് യഥാര്‍ത്ഥ ഇന്ത്യക്കാരന്‍' എന്ന രീതിയില്‍ ആയിരുന്നു കുഞ്ചാക്കോ ബോബന്റെ പോസ്റ്റ്. പോസ്റ്റ് പിന്‍വലിച്ചതിന് ശേഷം പുതിയതൊന്ന് പ്രത്യക്ഷപ്പെടുകയും ചെയ്തു. അതാണ് ഇപ്പോള്‍ കൂടുതല്‍ വിവാദമായിരിക്കുന്നത്.

അലന്‍സിയര്‍ ... നിങ്ങളാണ് യഥാര്‍ത്ഥഇന്ത്യക്കാരന്‍

അലന്‍സിയര്‍ നിങ്ങളാണ് യഥാര്‍ത്ഥ ഇന്ത്യക്കാരന്‍ എന്ന് പറഞ്ഞാണ് കുഞ്ചാക്കോ ബോബന്‍ ആദ്യം പോസ്റ്റ് ഇട്ടത് എന്നാണ് പറയുന്നത്. എന്തായാലും ഇപ്പോള്‍ കുഞ്ചാക്കോ ബോബിന്റെ ഫേസ്ബുക്ക് വാളില്‍ അങ്ങനെ ഒരു പോസ്റ്റ് ഇല്ല.

സുരേഷ്, കമല്‍, അലന്‍... എല്ലാവരും

തനിക്ക് സുരേഷും, കമലും അലനും എല്ലാവരും ഇന്ത്യക്കരാണ്. 'ജനഗണമന' എന്നത് ഒരു വികാരമാണ്- ഇങ്ങനെയാണ് കുഞ്ചാക്കോ ബോബന്റെ ഒടുവിലത്തെ പോസ്റ്റ്.

 

പേടിച്ച് പോസ്റ്റ് മാറ്റിയതോ

അലന്‍സിയറിനെ പിന്തുണച്ച് പോസ്റ്റ് ഇട്ടതോടെ 'താനും രാജ്യദ്രേഹിയാകുമോ' എന്ന് ഭയന്നിട്ടാണോ കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്ക് പോസ്റ്റ് മുക്കിയത് എന്നാണ് പലരുടേയും ചോദ്യം. രണ്ടാമത്രെ പോസ്റ്റില്‍ 'അത്യാവശ്യത്തിന്' രാജ്യസ്‌നേഹം കലര്‍ത്തിയിട്ടും ഉണ്ട്.

 

നട്ടെല്ല് വേണം ചാക്കോച്ചാ...

നട്ടെല്ലെ വേണം ചാക്കോച്ചാ... ഇന്നല്ലെങ്കില്‍ നാളെ നിങ്ങളും രാജ്യം വിടാന്‍ ക്യൂ നില്‍ക്കേണ്ടതല്ലേ എന്നാണ് ഒരാള്‍ കുഞ്ചാക്കോ ബോബന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുള്ളത്.

ആര്‍ജ്ജവം വേണം

നിലപാട് പറയാന്‍ ആര്‍ജ്ജവം വേണം എന്നാണ് മറ്റൊരാളുടെ വിമര്‍ശനം. നിലപാടുകള്‍ ആര്‍ജ്ജവത്തോടെ പറയണം, പറഞ്ഞതില്‍ ഉറട്ട് നില്‍ക്കുകയും വേണമെന്നും ഉപദേശം.

അവര്‍ നിങ്ങളെ തേടിയും വരും

നാളെ അവര്‍ നിങ്ങളെ തേടിയും വരും. അന്ന് ചിലപ്പോള്‍ ഇതുപോലെ പോസ്റ്റ് മുക്കാന്‍ പോലും ആരും കാണില്ലെന്നാണ് മറ്റൊരാള്‍ പറയുന്നത്.

 

സ്‌നേഹവും സഹതാപവും

തന്റെ യഥാര്‍ത്ഥ നിലപാട് ചാക്കോച്ചന്‍ ആദ്യത്തെ പോസ്റ്റിലൂടെ വ്യക്തമാക്കിക്കഴിഞ്ഞു. പിന്നീട് വന്ന പോസ്റ്റ് ഭയത്തില്‍ നിന്നുള്ളതാണ് എന്നാണ് മറ്റൊരാള്‍ പറയുന്നത്.

പൈങ്കിളി നായകന്‍ എന്ന്

കുഞ്ചാക്കോ ബോബനെ പൈങ്കിളി നായകന്‍ എന്നാണ് ഒരാള്‍ വിശേഷിപ്പിക്കുന്നത്. അതുകൊണ്ടാണത്രെ ഹീറോയിസം കാണിക്കാനുള്ള ത്രാണിയില്ലാതെ പോയത്. പേടിച്ചാണ് പോസ്റ്റ് മുക്കിയത് എന്നാണ് ആക്ഷേപം.

ഭയത്തിന്റെ തെളിവാണിത്

അഭിപ്രായം പറയാന്‍ കലാകാരന്‍മാര്‍ ഭയക്കുന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ പോസ്റ്റ് മുക്കല്‍ എന്നാണ് മറ്റൊരാള്‍ പറയുന്നത്. എന്നാല്‍ ഇതിനെയെല്ലാം വിമര്‍ശിക്കുന്ന കമന്റുകളും ഉണ്ട്.

 

ഉറച്ച് നിന്നിരുന്നെങ്കില്‍

ആദ്യത്തെ ഫേസ്ബുക്ക് പോസ്റ്റില്‍ തന്നെ ഉറച്ച് നിന്നിരുന്നെങ്കില്‍ വലിയ പിന്തുണ കിട്ടിയേനെ. എന്നാല്‍ അത് ഡിലീറ്റ് ചെയ്ത് പുതിയ പോസ്റ്റ് ഇട്ടതോടെ ഉള്ള പിന്തുണയും നഷ്ടമായി എന്നാണ് മറ്റ് ചിലര്‍ പറയുന്നത്.

 

ചാക്കോച്ചന്‍ പ്രതികരിച്ചില്ല

എന്തായാവും പോസ്റ്റ് ഡിലീറ്റ് ചെയ്തതിനെ കുറിച്ചോ, ആരാധകരുടെ വിമര്‍ശനങ്ങള്‍ക്കോ ഇതുവരെ കുഞ്ചാക്കോ ബോബന്‍ പ്രതികരിച്ചിട്ടില്ല.

 

ഇതാണ് പോസ്റ്റ്

ഇതാണ് കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇപ്പോഴും ഒട്ടേറെ പേരാണ് പോസ്റ്റിന് താഴെ വിമര്‍ശനങ്ങളുമായി എത്തുന്നത്.

 

English summary
Kunchacko Boban deleted his Facebook post supporting Alancier.
Please Wait while comments are loading...