കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുണ്ടറയിലെ പത്തുവയസ്സുകാരിയെ പീഡിപ്പിച്ചത് അച്ഛനോ...?? അമ്മയടക്കം ആറുപേര്‍ കസ്റ്റഡിയില്‍..!!

  • By അനാമിക
Google Oneindia Malayalam News

കൊല്ലം: കുണ്ടറയില്‍ പത്ത് വയസ്സുകാരിയായ പെണ്‍കുട്ടി പീഡനത്തിന് ഇരയായി മരിച്ച സംഭവത്തില്‍ അച്ഛന്റെ പങ്ക് പോലീസ് പുനരന്വേഷിക്കുന്നു. പെണ്‍കുട്ടിയെ സ്വന്തം പിതാവ് തന്നെയാണ് പീഡിപ്പിച്ചത് എന്ന കേസാണ് പോലീസ് പുനരന്വേഷിക്കുക. അതേസമയം പെണ്‍കുട്ടിയുടെ അമ്മയും ബന്ധുക്കളും ഉള്‍പ്പെടെ ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Read Also: മിഷേലിന്റെ മരണ ശേഷവും 12 മെസ്സേജുകളയച്ചു..!! ക്രോണിന്റെ ഫോണ്‍ രഹസ്യങ്ങളുടെ വാതില്‍ തുറക്കുന്നു.. !!

Read Also: ഉത്തര്‍പ്രദേശില്‍ രാജ്‌നാഥ് സിംഗ് തന്നെ മുഖ്യമന്ത്രി..! ലക്ഷ്യം അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ്..!!

 ക്രൂരമായ പീഡനത്തിന് ഇര

കുണ്ടറയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട പെണ്‍കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അച്ഛനെതിരെ മൂത്തകുട്ടി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. എന്നാലിയാളെ വ്യാജമായി പ്രതി ചേര്‍ത്തതാണെന്നാണ് പോലീസിന്റെ നിഗമനം.

പിന്നിൽ അച്ഛനോ?

മൂത്ത കുട്ടി പുറത്ത് നിന്നുള്ള സമ്മര്‍ദത്തിന്റെ ഭാഗമായാണ് കോടതിയില്‍ അച്ഛനെതിരെ മൊഴി നല്‍കിയതെന്നും പോലീസ് കരുതുന്നു.ഈ കുട്ടിയെ ഒരു തവണ കൂടി കൗണ്‍സിലിംഗിന് വിധേയമാക്കാനും പോലീസ് ആലോചിക്കുന്നുണ്ട്.

അമ്മയ്ക്കറിയാം ആരെന്ന്

പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴിയില്‍ പ്രകടമായ വൈരുദ്ധ്യമുണ്ടെന്നത് പോലീസിനെ കുഴയ്ക്കുന്നുണ്ട്. കുട്ടിയെ പീഡിപ്പിച്ചത് ആരാണെന്ന് ഇവര്‍ക്ക് അറിയാം എന്നാണ് പോലീസിന്റെ നിഗമനം.

അന്വേഷണത്തോട് സഹകരിക്കുന്നില്ല

പെണ്‍കുട്ടിയുടെ അമ്മയും ബന്ധുക്കളും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പോലീസ് പറയുന്നു. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയുടെ ഒരു ബന്ധുവിനെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തത്.

മുത്തച്ഛനും കസ്റ്റഡിയിൽ

ബുധനാഴ്ച വൈകിട്ടോടെ പെണ്‍കുട്ടിയുടെ അമ്മയേയും മുത്തച്ഛനേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. പെണ്‍കുട്ടിയുടെ മരണവുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്ന് വ്യക്തമായിട്ടില്ല.

പോലീസിന് വീഴ്ച

പോലീസ് കേസ് ജാഗ്രതയോടെ അന്വേഷിച്ചില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ കുണ്ടറ സിഐ സാബുവിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നലെ കുണ്ടറ എസ് ഐ രജീഷ് കുമാറിനേയും പുറത്താക്കി. നിലവിൽ പത്തംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

പീഡനം നടന്നുവെന്ന് പോസ്റ്റ്മോർട്ടം

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പെണ്‍കുട്ടി നിരന്തരമായി പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ജനുവരി 16ന് തന്നെ പോലീസിന് ലഭിച്ചിട്ടുമുണ്ട്.റിപ്പോര്‍ട്ട് കയ്യില്‍ കിട്ടി രണ്ട് മാസത്തോളം കഴിഞ്ഞിട്ടും അന്വേഷണം നടത്താനോ പ്രതിയോ അറസ്റ്റ് ചെയ്യാനോ പോലീസ് ശ്രമിച്ചിട്ടില്ല എന്നാണ് ആരോപണം.

ശരീരത്തിൽ 22 മുറിവുകൾ

മരിച്ച പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലടക്കം ഇരുപത്തി രണ്ട് മുറിവുകളാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇത്രയം ക്രൂരമായ പീഡനം നടന്നുവെന്നതിന് തെളിവുള്ളപ്പോഴും പോലീസ് കാര്യമായ നടപടിയെടുത്തില്ല. വാളയാറിലേതിന് സമാനമായ വീഴ്ചയാണ് ഈ കേസിലും പോലീസിന് സംഭവിച്ചിരിക്കുന്നത്.

വാളയാറിനേത് സമാനം

വാളയാറിലെ മരിച്ച രണ്ട് പെണ്‍കുട്ടികളുടെ കേസിലെന്ന പോലെ കൊലപാതക സാധ്യത പോലും സംശയിക്കാവുന്ന കേസിലാണ് പോലീസിന്റെ ഈ കുറ്റകരമായ അനാസ്ഥ. രണ്ട് മാസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘത്തെ ഏര്‍പ്പെടുത്തിയത് പോലും കഴിഞ്ഞ ദിവസമാണ്. കുട്ടിയുടെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോലീസിന്റെ ഭാഗത്ത് നിന്നും വന്നിരിക്കുന്ന വീഴ്ച ഐജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം.

English summary
In Kundara Girl death case police have taken mother in custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X