കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമങ്ങളെ ഒറ്റപ്പെടുത്താന്‍ ചില 'കേന്ദ്ര'ങ്ങളില്‍ നീക്കം; പിണറായിക്കെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയെ കരിക്കെടി കാണിച്ചതു ചാനലുകള്‍ വാടകക്കെടുത്തവരാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍(കെയുഡബ്ല്യൂജെ)രംഗത്ത്. പിണറായിയുടെ പ്രസ്താവന ഖേദകരമാണെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡന്റ് സി റഹിം സെക്രട്ടറി ബി എസ് പ്രസന്നന്‍ എന്നിവര്‍ പറഞ്ഞു.

മാധ്യമങ്ങളെ ഒറ്റപ്പെടുത്താന്‍ ചില കേന്ദ്രങ്ങളില്‍ നടക്കുന്ന നീക്കങ്ങള്‍ക്ക് ആക്കം കൂട്ടാനെ മുഖ്യമന്ത്രിയുടെ പ്രസ്താവന സഹായിക്കുകയുള്ളു. മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് സത്യസ്ഥിതി ജനങ്ങളെ അറിയിക്കാന്‍ തയ്യാറാകണമെന്നും യൂണിയന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

pinarayi-media

തന്നെ കരിങ്കൊടി കാണിച്ചത് കെഎസ്‌യുകാരല്ല, ചാനലിന് വേണ്ടി വാടകയ്‌ക്കെടുത്തവരാണെന്നായിരുന്നു പിണറായി വിജയന്റെ പരിഹാസം. നിയമസഭയിലാണ് മുഖ്യമന്ത്രി വസ്തുതാവിരുദ്ധമായ പ്രസ്താവന നടത്തിയത്. ഞാന്‍ ഉച്ചയ്ക്ക് ഓഫീസിലേക്ക് പോകുമ്പോള്‍ ചാനലുകാര്‍ നില്‍ക്കുന്നുണ്ട്. അതിനിടയില്‍നിന്ന് രണ്ടുപേര്‍ ഓടിവന്ന് കരിങ്കൊടി കാണിച്ചു.

അത് യൂത്ത് കോണ്‍ഗ്രസ് കാണിച്ചതാണെന്ന് ഞാന്‍ പറയുന്നില്ല. കാരണം അത്രമാത്രം പരിഹസ്യരായി യൂത്ത് കോണ്‍ഗ്രസ് എന്ന് ഞാന്‍ കരുതുന്നില്ല. അത് യൂത്ത് കോണ്‍ഗ്രസ് ചെയ്തതാണെന്ന് അവകാശപ്പെടാതിരിക്കുന്നതാണ് നല്ലത്. ഏതെങ്കിലും ചാലനുകാര്‍ക്ക് വേണ്ടി ചെയ്തതാകുമെന്നുമായിരുന്നു പിണറായി പറഞ്ഞത്.

എന്നാല്‍ കെഎഎസ്‌യു പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിയെ കരിങ്കൊടികാണിച്ചതെന്നതിന്റെ രേഖകള്‍ ആഭ്യന്തരവകുപ്പിന്റെ പക്കലുണ്ട്. സമരക്കാരെ കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ വഴി തടയിലിന് അറസ്റ്റ് ചെയ്തിരുന്നു. കേസും രജിസ്റ്റര്‍ ചെയ്തതിട്ടുണ്ട്. അറസ്റ്റിലായ പ്രവര്‍ത്തകരെ പിന്നീട് എംഎല്‍എ എമാരായ കെഎസ് ശബരീനാഥന്റെയും എം വിന്‍സന്റെയും നേതൃത്വത്തില്‍ എത്തിയാണ് പുറത്തിറക്കിയത്.

Read Also: പിണറായി പറഞ്ഞത് പച്ചക്കള്ളം : കരിങ്കൊടി കാണിച്ചത് കെഎസ്‌യു, പുറത്തിറക്കിയത് ശബരിനാഥ് എംഎല്‍എ...

Read Also: ആംബുലന്‍സോ, എന്താ ഇത്ര അത്യാവശ്യം; ഹര്‍ത്താലില്‍ വ്യാപക അക്രമം, കല്ലേറ്, ബസിന്റെ കാറ്റഴിച്ചു...

Read Also: എസ്എഫ്‌ഐയുടെ റാഗിംഗ് ? എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ഞരമ്പ് മുറിച്ചു; കുസാറ്റ് അടച്ച് പൂട്ടി...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
KUWJ criticised against Pinarayi Vijayan Speech against media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X