കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമ പ്രവര്‍ത്തകരുടെ നിലനില്‍പ് സമരം തുടങ്ങി

Google Oneindia Malayalam News

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍ അസ്ഥിരതയ്‌ക്കെതിരെ പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തിലുള്ള സത്യഗ്രഹ സമരത്തിന് തുടക്കമായി. ജൂലായ് 2 ന് 13 ജില്ലാ കേന്ദ്രങ്ങളിലും സത്യഗ്രഹ സമരം നടന്നു.

KUWJ TCR

കോഴിക്കോട് ജൂലായ് 3 നാണ് സമരം തുടങ്ങുന്നത്. ജൂലായ് 13 വരെ സമരം നീളം. സംഘടനാപ്രവര്‍ത്തനത്തിന്റെ പേരില്‍ പിരിച്ചുവിട്ട മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്‍ മുന്‍ സെക്രട്ടറിയും പത്രപ്രവര്‍ത്തകയൂണിയന്‍ നേതാവും ആയിരുന്ന സി നാരായണനെ തിരിച്ചെടുക്കണം എന്ന് യൂണിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

KUWJ Idukki

ഇതിനിടെ കണ്ണൂരില്‍ നടന്ന സമരത്തിന്റെ ഫോട്ടോയെടുക്കാന്‍ അനധികൃതമായെത്തിയ മൂന്ന് പേരില്‍ ഒരാള പത്രപ്രവര്‍ത്തകര്‍ പിടികൂടി. മാതൃഭൂമി കണ്ണൂര്‍ യൂണിറ്റിലെ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ആയ സുനിലിനെ ആണ് പിടികൂടിയത്. മറ്റ് രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടു.

KUWJ ALP

കോഴിക്കോട് സംഘടിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ നിലനില്‍പ്പ് സമരത്തിനായി കോഴിക്കോട് ചേര്‍ന്ന ട്രേഡ് യൂണിയന്‍ വര്‍ഗ ബഹുജന സംഘടനകളുടെ യോഗം സമരസഹായ സമിതിക്ക് കഴിഞ്ഞ ദിവസം രൂപം നല്‍കി.

വാര്‍ത്താ മാധ്യമപ്രവര്‍ത്തകരെ ദുര്‍ബലരാക്കി തങ്ങളുടെ വരുതിയില്‍ കൊണ്ടു വരാനുള്ള പത്രമുതലാളിമാരുടെ നീക്കത്തിനെതിരേയുള്ള സമരം വരും കാലത്തെ ജനാധിപത്യ സമൂഹത്തിന്റെ നിലനില്‍പ്പിനു വേണ്ടികൂടിയുള്ളതാണെന്ന് യോഗത്തിനെത്തിയ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

സമരസഹായ സമിതി ഭാരവാഹികള്‍: കെസി രാമചന്ദ്രന്‍(ഐഎന്‍ടിയുസി-ചെയര്‍മാന്‍), കെ ഗംഗാധരന്‍ (ബിഎംഎസ്), സിപി സുലൈമാന്‍(സിഐടിയു), മുക്കം മുഹമ്മദ്(എന്‍സിപി), കെജി പങ്കജാക്ഷന്‍(എഐടിയുസി), പിഎംഎ നാസര്‍(ഐഎന്‍ടിയുസി), യു പോക്കര്‍(എസ്ടിയു) വൈസ് ചെയര്‍മാന്‍മാര്‍. എന്‍ പത്മനാഭന്‍(കെയുഡബ്ല്യുജെ-ജനറല്‍ കണ്‍വീനര്‍), എം മുരളീധരന്‍(എഫ്എസ്ഇടിഒ), പിപി കൃഷ്ണന്‍(എല്‍ഐസിഇയു), കെവി സൂരി(എഐബിഇഎ), പിവി രാജു(കെഎംഎസ്ആര്‍എ), കെ വിജയന്‍(ബിഇഎഫ്‌ഐ), കെവി ജയരാജന്‍(ബിഎസ്എന്‍എല്‍ഇയു), ടികെ ബാലനാരായണന്‍-കെയുഡബ്ല്യുജെ( ജോ. കണ്‍വീനര്‍മാര്‍), സി വിനോദ് ചന്ദ്രന്‍(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

English summary
KUWJ satyagraha starts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X