കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേടിച്ചു മാറിനില്‍ക്കാന്‍ ലക്ഷ്മി നായരെ കിട്ടില്ല!! ഭാവി മരുമകളെ സംരക്ഷിക്കാന്‍ പറഞ്ഞത്!!!

മകന്റെ പ്രതിശ്രുത വധുവായ അനുരാധ പി. നായര്‍ക്ക് നിയമ വിരുദ്ധമായി ഹാജരോ മാര്‍ക്കോ നല്‍കിയിട്ടില്ലെന്ന് ലക്ഷ്മി നായര്‍ പറയുന്നു.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: ലോ അക്കാദമിയില്‍ ഹാജര്‍, ഇന്റേണല്‍ മാര്‍ക്ക് എന്നിവയെ കുറിച്ച് ഉയര്‍ന്ന പരാതിയില്‍ വിശദീകരണവുമായി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍. മകന്റെ പ്രതിശ്രുത വധുവായ അനുരാധ പി. നായര്‍ക്ക് നിയമ വിരുദ്ധമായി ഹാജരോ മാര്‍ക്കോ നല്‍കിയിട്ടില്ലെന്ന് ലക്ഷ്മി നായര്‍ പറയുന്നു.

കേരള സര്‍വകലാശാലയുടെ പരീക്ഷ സമിതിക്കു നല്‍കിയ കുറിപ്പിലാണ് ലക്ഷ്മി നായര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലോ അക്കാദമിയില്‍ ലക്ഷ്മി നായര്‍ അര്‍ഹതയില്ലാത്തവര്‍ക്ക് ഹാജരും ഇന്റേണല്‍ മാര്‍ക്കും വാരിക്കോരി നല്‍കിയെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിരുന്നു.

 ഹാജരും മാര്‍ക്കും നല്‍കുന്നില്ല

ഹാജരും മാര്‍ക്കും നല്‍കുന്നില്ല

ഇഷ്ടമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ലക്ഷ്മി നായര്‍ വാരിക്കോരി മാര്‍ക്ക് നല്‍കുന്നുവെന്നാണ് വിദ്യാര്‍ഥികള്‍ നല്‍കിയ പരാതി. സിന്‍ഡിക്കേറഅറ് ഉപസമിതിക്ക്ാണ് വിദ്യാര്‍ഥികള്‍ പരാതി നല്‍കിയത്. ഇതിന് നല്‍കിയ വിശദീകരണത്തിലാണ് ലക്ഷ്മി നായര്‍ ഇക്കാര്യം വിശദീകണം നല്‍കിയിരിക്കുന്നത്. കേരള പരീക്ഷ സമിതിക്ക് മുന്നിലാണ് വിശദീകരണം നല്‍കിയിരിക്കുന്നത്.

 പ്രത്യേക ആനുകൂല്യങ്ങള്‍ ഇല്ല

പ്രത്യേക ആനുകൂല്യങ്ങള്‍ ഇല്ല

ലക്ഷ്മി നായരുടെ മകന്റെ പ്രതിശ്രുത വധു അനുരാധ പി നായര്‍ക്കെതിരെ നേരത്തെ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അനുരാധയ്ക്ക് മാര്‍ക്കും ഹാജരും നിയമ വിരുദ്ധമായി നല്‍കിയെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു. എന്നാല്‍ അര്‍ഹരാ വിദ്യാര്‍ഥികളില്‍ ഒരാള്‍ മാത്രമാണ് അനുരാധയെന്ന് ലക്ഷ്മിനായര്‍ വ്യക്തമാക്കുന്നു. പ്രത്യേകമായ ഒരു ആനുകൂല്യങ്ങളും അനുരാധയ്ക്ക് നല്‍കിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

 അര്‍ഹതയില്ലാത്തവര്‍ക്ക് ഹാജര്‍

അര്‍ഹതയില്ലാത്തവര്‍ക്ക് ഹാജര്‍

അതേസമയം വിദ്യാര്‍ഥികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സിന്‍ഡിക്കേറ്റ് ഉപസമിതി നടത്തിയ പരിശോധനയില്‍ പാരിതിയില്‍ പറയുന്ന ആരോപണങ്ങള്‍ ശരിയാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ മൂട്ട് കോര്‍ട്ട്, സെമിനാറുകള്‍, നാഷണല്‍ സര്‍വീസ് സ്‌കീം തുടങ്ങിയ അക്കാദമികവും അല്ലാത്തതുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അര്‍ഹമായ ഹാജര്‍ നല്‍കാറുണ്ടെന്നാണ് ലക്ഷ്മിനായരുടെ വിശദീകരണം.

 സര്‍വകലാശാലയ്ക്ക് വിമര്‍ശനം

സര്‍വകലാശാലയ്ക്ക് വിമര്‍ശനം

എല്ലാവരുടെയും ഹാജരും പ്രവര്‍ത്തനവും ഒത്തു നോക്കാറുണ്ടായിരുന്നുവെന്ന് ലക്ഷ്മി നായര്‍ വ്യക്തമാക്കിയിരിക്കുന്നു. ഇങ്ങനെ ഹാജരും മാര്‍ക്കും നല്‍കിയവരുടെ പട്ടികയും ലക്ഷ്മി നായര്‍ കുറിപ്പിനൊപ്പം നല്‍കിയിട്ടുണ്ട്. പരീക്ഷാ നടത്തിപ്പ്, ഹാജര്‍ രേഖപ്പെടുത്തല്‍ എന്നിവയില്‍ നിന്ന് ഡീബാര്‍ ചെയ്ത്, ശിക്ഷ നടപ്പാക്കിയ ശേഷം സര്‍വകലാശാല വിശദീകരണം ചോദിക്കുന്നത് അസാധാരണമാണെന്നും ലക്ഷ്മി നായര്‍ പറയുന്നു.

 ലക്ഷ്മി നായരെ മാറ്റി

ലക്ഷ്മി നായരെ മാറ്റി

ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ടാണ് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ സമരം നടത്തിയത്. ഒടുവില്‍ ലക്ഷ്മിനായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് നീക്കിയതോടെയാണ് 29 ദിവസം നീണ്ട സമരം അവസാനിച്ചത. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഇടപെട്ട് അംഗീകരിക്കുകയായിരുന്നു.

English summary
lakshmi nair's explanation on attendance and mark issue in law academy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X