കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കിയില്‍ ഇനിയും കുരിശ് തകര്‍ക്കേണ്ടി വരും..!! കുരിശിന്റെ മറവിൽ വീണ്ടും വന്‍ കയ്യേറ്റം..!!

  • By അനാമിക
Google Oneindia Malayalam News

വാഗമണ്‍: ഇടുക്കിയിലെ സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റമൊഴിപ്പിക്കല്‍ വരുനാളുകളില്‍ സര്‍ക്കാരിന്‍ വന്‍ തലവേദനയാകുമെന്നുറപ്പായി. മൂന്നാറിലെ പാപ്പാത്തിച്ചോലയ്ക്ക് പിന്നാലെ ഇടുക്കി വാഗമണ്ണിലും കുരിശുകള്‍ സ്ഥാപിച്ച് വന്‍ തോതില്‍ കയ്യേറ്റം നടന്നതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. വാഗമണ്ണിനടുക്ക് പള്ളിക്കാനത്താണ് കുരിശ് സ്ഥാപിച്ചുള്ള ഭൂമി കയ്യേറ്റം കണ്ടെത്തിയിരിക്കുന്നത്.

Read Also: സില്‍ക്ക് സ്മിതയുടെ ജഡത്തില്‍ അടിവസ്ത്രമിട്ട് വരെ സിനിമകളിറക്കി..!! നടന്റെ വീഡിയോ വൈറല്‍..!!

Read Also: ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റിലെ ഞെട്ടിക്കുന്ന രഹസ്യങ്ങള്‍..!!എല്ലാം അറിയുന്നത് ഒരാള്‍ക്ക് മാത്രം !

Read Also: കന്യാസ്ത്രീ പ്രസവിച്ച ചോരക്കുഞ്ഞിനെ ക്ലോസറ്റില്‍ മുക്കിക്കൊന്നു...!! നടുക്കുന്ന വെളിപ്പെടുത്തല്‍..!!

കുരിശിന്റെ മറവിൽ കയ്യേറ്റം

പുള്ളിക്കാനത്തെ 15 ഏക്കറിലധികം പുല്‍മേടാണ് കുരിശിന്റെ മറവില്‍ കയ്യേറിയിരിക്കുന്നത്. അതീവ പരിസ്ഥിതി ലോലപ്രദേശമാണിത്. പ്രദേശത്തെ വിവിധ ഇടങ്ങളിലായാണ് കുരിശുകള്‍ സ്ഥാപിച്ചിരിക്കുന്നത്. പുള്ളിക്കാനം സെന്റ് തോമസ് പളളിയോട് ചേര്‍ന്ന പ്രദേശത്താണ് കയ്യേറ്റം

സർക്കാർ ഭൂമി തന്നെ

കുരിശുകള്‍ സ്ഥാപിച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമിയിലാണെന്നത് ചൂണ്ടിക്കാട്ടി തൊടുപുഴ തഹസീല്‍ദാര്‍ക്ക് ഇലപ്പള്ളി വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. തഹസീല്‍ദാറും സംഘവും സ്ഥലം സന്ദര്‍ശിച്ച് നടത്തിയ പരിശോധിച്ചതില്‍ നിന്നും സര്‍ക്കാര്‍ ഭൂമിയാണെന്ന് മനസ്സിലായിട്ടുണ്ട്.

കുരിശ് നാട്ടിയത് തെറ്റ്

കുരിശ് സ്ഥാപിച്ചത് ആരെന്ന് അറിയില്ലെന്നും അതുമായി ബന്ധമില്ലെന്നുമാണ് സെന്റ് തോമസ് പള്ളി അധികൃതര്‍ വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ ഭൂമിയില്ഡ കുരിശ് നാട്ടിയത് ശരിയല്ലെന്നും കുരിശ് മാറ്റാന്‍ നടപടിയെടുക്കണമെന്നും ഫാദര്‍ പോള്‍ തേലക്കാട്ട് പ്രതികരിച്ചു

നടപടിയെടുക്കും..

ഈ ഭൂമി തിരിച്ച് പിടിക്കാനും കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും ഇലപ്പള്ളി വില്ലേജ് ഓഫീസര്‍ തൊടുപുഴ തഹസീല്‍ദാര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 66 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച കുരിശുകളാണ് ഇവയെന്ന് പള്ളി അധികൃതര്‍ പറയുന്നു.

പാപ്പാത്തിച്ചോല വിവാദം

മൂന്നാറിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കലിന്റെ ഭാഗമായി പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നാട്ടിയ ഭീമന്‍ കുരിശ് പൊളിച്ച് നീക്കിയിരുന്നു. ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിലുള്ള സംഘം കുരിശ് പൊളിച്ച്് നീക്കിയതിന്റെ വിവാദം ഇതുവരെ അവസാനിച്ചിട്ടില്ല.

റിപ്പോർട്ട് അവഗണിച്ചു

മൂന്നാറിലെ കയ്യേറ്റം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഇടത് വലത് സര്‍ക്കാരുകള്‍ മുക്കിയതിന്റെ രേഖകള്‍ മാതൃഭൂമി ന്യൂസ് പുറത്ത് വിട്ടു. മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് നിര്‍ദേശിച്ച് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്‍ നല്‍കിയ റിപ്പോര്‍ട്ടാണ് നടപടിയെടുക്കാതെ അവഗണിച്ചത്.

ഇരുസർക്കാരും തള്ളി

2010ല്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണിത്. അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരും തുടര്‍ന്ന് വന്ന യുഡിഎഫ് സര്‍ക്കാരും ഈ റിപ്പോര്‍ട്ടിന്മേല്‍ നടപടിയൊന്നുമെടുത്തില്ല. കയ്യേറ്റങ്ങള്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും അടങ്ങിയ റിപ്പോര്‍ട്ടാണ് ഇരുമുന്നണി സര്‍ക്കാരുകളും അവഗണിച്ചത്.

English summary
Land encroachment founded again in Idukki using Cross
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X