കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുണ്ടാസംഘത്തെകൊണ്ട് ഭീഷണിപ്പെടുത്തല്‍, ഭൂമി തട്ടിപ്പ്; അവസാനം സിപിഎം എംഎല്‍എ പെട്ടു

വൃദ്ധനില്‍ നിന്നും ഭൂമി തട്ടിയെടുത്ത് പണം നല്‍കാതെ കബളിപ്പിച്ചെന്നാണ് കേസ്. പിവി അന്‍വറിനെ അറസ്റ്റ് ചെയ്ത് അടുത്തമാസം രണ്ടാം തീയ്യതി ഹാജരാക്കണമെന്നാണ് കോടതി ഉത്തരവ്.

  • By Akshay
Google Oneindia Malayalam News

മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എക്കെതിരെ അറസ്റ്റ് വാറന്റ്. സിപിഎം പിന്തുണയോടെ മത്സരിച്ച് വിജയിച്ച എംല്‍എയാണ് പിവി അന്‍വര്‍. മലപ്പുറത്തായിരുന്നു അന്‍വര്‍ മത്സരിച്ചത്. മഞ്ചേരി സബ് കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

വൃദ്ധനില്‍ നിന്നും ഭൂമി തട്ടിയെടുത്ത് പണം നല്‍കാതെ കബളിപ്പിച്ചെന്നാണ് കേസ്. പിവി അന്‍വറിനെ അറസ്റ്റ് ചെയ്ത് അടുത്തമാസം രണ്ടാം തീയ്യതി ഹാജരാക്കണമെന്നാണ് കോടതി ഉത്തരവ്. 2008ലാണ് മെട്രോ വില്ലേജിനായി മഞ്ചേരി മാലാംകുളത്തുള്ള സിപി ജോസഫ് എന്ന വ്യക്തിയില്‍ നിന്നും പിവി അന്‍വര്‍ എംഎല്‍എ ഭൂമി തട്ടിയെടുത്തത്.

 അറസ്റ്റ് വാറന്റ്

അറസ്റ്റ് വാറന്റ്

കോടതി വിധിച്ച തുക ഗഢുക്കളായി നല്‍കാമെന്ന് രേഖാമൂലം ഉറപ്പു നല്‍കിയിട്ടും അവശേഷിക്കുന്ന 3,33,000 രൂപ നല്‍കാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

 അറസ്റ്റ് വാറന്റ്

അറസ്റ്റ് വാറന്റ്

ഈ കേസില്‍ 10 ശതമാനം പലിശ സഹിതം അന്‍വര്‍ 21,22804 രൂപ നല്‍കണമെന്ന കോടതി വിധി ഒന്നര വര്‍ഷമായിട്ടും നടപ്പാക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 12ന് കോടതി അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

 സിപിഎം സ്ഥാനാര്‍ത്ഥി

സിപിഎം സ്ഥാനാര്‍ത്ഥി

അന്ന് നിലമ്പൂര്‍ മണ്ഡലത്തില്‍ ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അന്‍വര്‍ സിപിഎം നേതൃത്വം ഇടപെട്ടതോടെ 10 ലക്ഷം രൂപ കോടതിയില്‍ കെട്ടിവെച്ചതോടെയാണ് വാറണ്ട് ഒഴിവായത്.

ഗഡുക്കള്‍

ഗഡുക്കള്‍

പത്ത് ലക്ഷത്തിന് പുറമെ നല്‍കാനുള്ള ബാക്കി സംഖ്യ അഞ്ചു ഗഡുക്കളായി നല്‍കാമെന്ന് കോടതിയില്‍ രേഖാമൂലം ഉറപ്പും നല്‍കിയിരുന്നു. ഈ ഉറപ്പാണ് ലംഘിക്കപ്പെട്ടത്.

 വെട്ടിയെടുത്തു

വെട്ടിയെടുത്തു

അന്‍വര്‍ ധാരണയായതിലും അധികം സ്ഥലം ജെസിബി ഉപയോഗിച്ച് വഴിക്കെന്ന പേരില്‍ വെട്ടിയെടുക്കുകയും ചെയ്തു.

 19 സെന്റ് സ്ഥലം വാങ്ങി

19 സെന്റ് സ്ഥലം വാങ്ങി

മഞ്ചേരിയില്‍ നൂറേക്കറോളം സ്ഥലം വാങ്ങി അന്‍വര്‍ തുടങ്ങിയ മെട്രോ വില്ല ഹൗസിങ് കോംപ്ലക്‌സ്, അമ്യൂസ്‌മെന്റ് പാര്‍ക്ക്, സ്‌കൂള്‍ എന്നിവിടങ്ങളിലേക്കുള്ള റോഡിന് വീതികൂട്ടുന്നതിനായിരുന്നു സിപി ജോസഫിന്റെ 19 സെന്റ് സ്ഥലം വാങ്ങിയത്.

 അന്‍വര്‍ സ്വന്തമാക്കി

അന്‍വര്‍ സ്വന്തമാക്കി

രാത്രി ജെസിബി ഉപയോഗിച്ച് റോഡ് ശരിയാക്കുന്നതിന്റെ മറവില്‍ നാല് സെന്റില്‍ കൂടുതല്‍ ഭൂമി അന്‍വര്‍ സ്വന്തമാക്കിയെന്നാണ് പരാതി.

 ഒരു ഗുണവുമുണ്ടായില്ല

ഒരു ഗുണവുമുണ്ടായില്ല

കൂടുതല്‍ സ്ഥലം എടുത്ത കാര്യം ശ്രദ്ധയില്‍ പെടുത്തിട്ടും പണം നല്‍കാത്തതിനെ തുടര്‍ന്ന് ജോസഫ് അഡ്വ പിഎ പൗരന്‍ മുഖേന അന്‍വറിനെതിരെ മഞ്ചേരി സബ് കോടതിയില്‍ പരാതി നല്‍കുകയായിരുന്നു.

 പ്രതി

പ്രതി

മഞ്ചേരിയില്‍ ഭൂമി തട്ടിപ്പുകേസില്‍ പ്രതിയായി നില്‍ക്കെയാണ് അന്‍വര്‍ നിലമ്പൂരില്‍ വിജയിച്ച് എംഎല്‍എയായത്.

ഗുണ്ടാ സംഘം

ഗുണ്ടാ സംഘം

എംഎല്‍എയായ ശേഷം നിലമ്പൂര്‍ പൂക്കോട്ടുംപാടം റീഗള്‍ എസ്‌റ്റേറ്റ് ഗുണ്ടാസംഘത്തെ ഉപയോഗിച്ച് തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ അന്‍വറിനെ ഒന്നാം പ്രതിയാക്കി പൂക്കോട്ടുംപാടം പോലീസ് കേസെടുത്തിരുന്നു.

English summary
Land fraud case; Arrest warrant against PV Anwar MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X