കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് സര്‍ക്കാരിന്റെ നെല്‍വയല്‍ നികത്തല്‍ ഭേദഗതി റദ്ദാക്കി; നെല്‍കൃഷി പ്രോത്സാഹനത്തിന് പദ്ധതികള്‍

  • By Sandra
Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ നെല്‍വയല്‍ നികത്തല്‍ ഭേദഗതി ഇടത് സര്‍ക്കാര്‍ റദ്ദാക്കി. പത്ത് ഏക്കര്‍ വരെയുള്ള നെല്‍വയല്‍ സ്വകാര്യ ആവശ്യത്തിന് നികത്തുന്നതിന് അനുമതി നല്‍കുന്നതായിരുന്നു മുന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി. കൃഷിഭൂമിയുടെ ഡാറ്റാബാങ്ക് ഒരു വര്‍ഷത്തിനുള്ളില്‍ തയ്യാറാക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്. നല്ല് സംഭരണത്തിന് 385 കോടി രൂപ, നെല്‍കൃഷി പ്രോത്സാഹനത്തിന് 50 കോടി, നെല്‍കൃഷിക്കുള്ള ബ്‌സിഡിയില്‍ വര്‍ധന തുടങ്ങിയ ആനുകൂല്യങ്ങളും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

എല്ലാവര്‍ക്കും പാര്‍പ്പിടം... പൂര്‍ത്തിയാകാത്ത വീടുകള്‍ക്ക് പ്രത്യേക പദ്ധതിഎല്ലാവര്‍ക്കും പാര്‍പ്പിടം... പൂര്‍ത്തിയാകാത്ത വീടുകള്‍ക്ക് പ്രത്യേക പദ്ധതി

കഴിഞ്ഞ സെപ്തംബറില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നെല്‍വയല്‍ നികത്തല്‍ ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച കാര്യം പരിഗണിച്ച് ഓര്‍ഡിനന്‍സിന് രൂപം നല്‍കിയത്. എന്നാല്‍ കൃഷിഭൂമിയുടെ നിയമാനുസൃതമായ ഡാറ്റാ ബാങ്കില്ലാത്തതിനാല്‍ 2008ന് ശേഷമുള്ള നെല്‍വയല്‍ നികത്തലും ഈ ഭേദഗതി നിലവില്‍ വരുന്നതോടെ അംഗീകരിക്കപ്പെടുമെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

ruralgoa

വിഴിഞ്ഞത്തില്‍ നിര്‍ണായക പ്രഖ്യാപനം... മത്സ്യത്തൊഴിലാളികളെ കൈവിടാതെ ഐസക്വിഴിഞ്ഞത്തില്‍ നിര്‍ണായക പ്രഖ്യാപനം... മത്സ്യത്തൊഴിലാളികളെ കൈവിടാതെ ഐസക്

യുഡിഎഫ് കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയത് പ്രകാരമായിരുന്നു 2015 ഡിസംബറില്‍ എളുപ്പത്തില്‍ ദുരുപയോഗം ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമഭേദഗതി വിജ്ഞാപനം റവന്യൂ വകുപ്പ് പ്രഖ്യാപിച്ചത്. നിയമത്തിന് വിരുദ്ധമായി ഭേദഗതി കൊണ്ടുവന്നത് ഭൂമാഫിയയെ സഹായിക്കാനാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. നെല്‍വയലിന്റെ നിര്‍വ്വചനം ഉള്‍പ്പെടെ മാറ്റിനിര്‍ണ്ണയിച്ചുകൊണ്ടായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ വിവാദ ഭേദഗതി. പുതിയ ഭേദഗതി വരുന്നതോടെ നിശ്ചിത അപേക്ഷയോടൊപ്പം 500 രൂപ സഹിതം അപേക്ഷിച്ചാല്‍ ഏത് നെല്‍വയലും നികത്തിയതായി നിയമപ്രാബല്യം നേടാമെന്നതും വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

English summary
Budjet cancells paddy field reclamation amendment in Kerala by UDF government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X