കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നക്‌സല്‍ വര്‍ഗീസ് കൊടും കുറ്റവാളി; കവര്‍ച്ച കേസിലെ പ്രതി, പിണറായി സര്‍ക്കാരിന്‍റെ വാദം ഇങ്ങനെ...

  • By Akshay
Google Oneindia Malayalam News

കൊച്ചി: വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ട നക്‌സലൈറ്റ് വര്‍ഗീസ്, കൊലപാതകം, കവര്‍ച്ച എന്നിവ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായിരുന്നെന്ന് സര്‍ക്കാര്‍. വ്യാജ ഏറ്റുമുട്ടലില്‍ വര്‍ഗീസുനെ വധിച്ചതെന്നും ഇതിന് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

നക്‌സലൈറ്റ് വര്‍ഗീസ് കൊടും കുറ്റവാളിയാണ് പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് അദ്ദേഹം മകരിച്ചതെന്നും സര്‍ക്കാര്‍ പറയുന്നു. 1970കളില്‍ നിരവധി കവര്‍ച്ച കൊലപാതക കേസുകളിലെ പ്രതിയാണ് അതുകൊണ്ട് തന്നെ നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ പറയുന്നു.

 പോലീസ് വെടിവെച്ച് കൊന്നു

പോലീസ് വെടിവെച്ച് കൊന്നു

കേസില്‍ മുന്‍പുണ്ടായ കോടതി വിധിക്ക് വിപരീതമായി നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. വര്‍ഗീസിനെ പോലീസ് വെടിവെച്ചുകൊല്ലുകയായിരുന്നു എന്ന് നേരെത്ത കോടതി കണ്ടെത്തിയിരുന്നു.

 ജീവപര്യന്തം

ജീവപര്യന്തം

വ്യാജ ഏറ്റുമുട്ടലില്‍ വര്‍ഗീസിനെ വധിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അന്നത്തെ ഐജി ആയിരുന്ന ലക്ഷ്മണയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നിലനില്‍ക്കെ ലക്ഷ്മണയെ സര്‍ക്കാര്‍ വിട്ടയച്ചിരുന്നു.

 രാമചന്ദ്രന്‍ നായര്‍

രാമചന്ദ്രന്‍ നായര്‍

വയനാട്ടിലെ തിരുനെല്ലി കാട്ടില്‍ 1970 ഫെബ്രുവരി 18നാണ് നക്‌സലൈറ്റ് നേതാവായിരുന്ന വര്‍ഗീസ് കൊല്ലപ്പെട്ടത്. അക്കാലത്ത് പോലീസ് സംഘത്തിലുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ 1998ല്‍ നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ലക്ഷ്മണ ശിക്ഷിക്കപ്പെട്ടത്.

 രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തല്‍

രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തല്‍

വര്‍ഗീസ് കൊല്ലപ്പെട്ടത് പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ അല്ലെന്നും വര്‍ഗീസിനെ വളഞ്ഞിട്ട് പിടിച്ച് കൈകാല്‍ ബന്ധിച്ചശേഷം വെടിവെച്ച് കൊല്ലുകയായിരുന്നു എന്നായിരുന്നു രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തല്‍.

English summary
LDF Government on Naxal Varghese murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X