കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ത്താല്‍ തുടങ്ങി, പരീക്ഷകള്‍ക്കു മാറ്റമില്ല

Google Oneindia Malayalam News

തിരുവനന്തപുരം: എംഎല്‍എമാരെ മര്‍ദ്ദിച്ചുവെന്നാരോപിച്ച് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. അവശ്യ സര്‍വീസുകള്‍ക്കു പുറമെ പരീക്ഷകളെയും ഇത്തവണ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് പ്രതിഷേധം.

ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ തുടക്കം പൊതുവെ സമാധാനപരമാണ്. വട്ടിയൂര്‍ കാവില്‍ നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസ്സിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്.

Harthal
പരീക്ഷകള്‍ക്കായി കുട്ടികളെ കൊണ്ടു പോകുന്ന വാഹനങ്ങള്‍ തടയില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനാണ് അറിയിച്ചിട്ടുള്ളത്. സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകള്‍ നടക്കുന്ന സമയമായതിനാലാണ് ഇളവ് നല്‍കിയിട്ടുള്ളത്.

ബാര്‍ കൊഴ കേസില്‍ കുറ്റാരോപിതനായ ധനകാര്യമന്ത്രി കെഎം മാണിയെ കൊണ്ട് ബജറ്റ് അവതരിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് സമരം നടത്തിയ എംഎല്‍എമാര്‍ക്കും പ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റതായി വിശ്വന്‍ അറിയിച്ചു. സഭയില്‍ ഉണ്ടായ സംഭവങ്ങളില്‍ പ്രതിഷേധിച്ച് ഞായറാഴ്ച കരിദിനമായി ആചരിക്കുമെന്ന് യുഡിഎഫും പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
LDF hartal started in Kerala on Saturday to protest Assembly violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X