കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിക്ക് വിമര്‍ശനം!! സര്‍ക്കാരിന് മെല്ലപ്പോക്ക് എന്തിന്?

സിപിഐ- സിപിഎം തര്‍ക്കങ്ങളും എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ചയായി. തര്‍ക്കം പരിഹരിക്കുന്നതിന് ഉഭയകക്ഷി ചര്‍ച്ച നടത്തുാനാണ് തീരുമാനമായത്. ജനതാദള്‍ ആണ് വിഷയം ചര്‍ച്ചയില്‍ ഉന്നയിച്ചത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: എല്‍ഡിഎഫ് യോഗത്തില്‍ പിണറായി മന്ത്രിസഭയ്ക്ക് രൂക്ഷ വിമര്‍ശനം. സര്‍ക്കാരിന്റെ മെല്ലപ്പോക്കിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ മന്ത്രിമാരോട് റിപ്പോര്‍ട്ട് തോടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം വിശദമായി ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി അറിയിച്ചു. റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനായി പ്രത്യേക മന്ത്രിസഭ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ- സിപിഎം തര്‍ക്കങ്ങളും എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ചയായി. തര്‍ക്കം പരിഹരിക്കുന്നതിന് ഉഭയകക്ഷി ചര്‍ച്ച നടത്തുാനാണ് തീരുമാനമായത്. ജനതാദള്‍ ആണ് വിഷയം ചര്‍ച്ചയില്‍ ഉന്നയിച്ചത്.

pinarayi vijayan

അതേസമയം സിപിഐക്കെതിരെ യോഗത്തില്‍ എന്‍സിപിയും രംഗത്തെത്തി. ഗതാഗതമന്ത്രിയുടെ വസതിയിലേക്ക് എഐടിയുസി മാര്‍ച്ച് നടത്തിയതിനെയാമ് എന്‍സിപി വിമര്‍ശിച്ചത്. എഐടിയുസിയുടെ നടപടി തെറ്റാണെന്ന് എന്‍സിപി വ്യക്തമാക്കി. ഇത്തരം തെറ്റ് ഇനി ഉണ്ടാകില്ലെന്ന് സിപിഐ അറിയിച്ചു.

റേഷന്‍, വരള്‍ച്ച പ്രശ്‌നങ്ങളില്‍ സര്‍വ്വകക്ഷി യോഗം വിളിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. ഈ മാസം 22നാണ് സര്‍വ്വകക്ഷി യോഗം തീരുമാനിച്ചിരിക്കുന്നത്.

English summary
ldf meeting criticises pinarayi government. acting very slowly.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X