കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടത് യുവാക്കളുടെ സമരം വിജയം, നിരാഹാരം അവസാനിപ്പിച്ചു

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം ഉര്‍ത്തുന്നതിനെതിരേയും നിയമന നിരോധനത്തിനെതിരേയും ഇടത് യുവജന സംഘടനകള്‍ നടത്തിയ സമയത്തിന് വിജയം. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതായി നേതാക്കള്‍ അറിയിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പങ്കെടുത്തു. സമരക്കാരെ പ്രതിനിധീകരിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ടിവി രാജേഷ് എംഎല്‍എയും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ജി കൃഷ്ണപ്രസാദും പങ്കെടുത്തു.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. തസ്തികകള്‍ വെട്ടിക്കുറക്കില്ല. അഡൈ്വസ് മെമ്മോ ലഭിച്ച എല്ലാവര്‍ക്കും ഈ വര്‍ഷം തന്നെ ജോലി ലഭിക്കും. അങ്ങനെ ഒരു ഇടത് സമരത്തിന് വിജയത്തില്‍ അവസാനിക്കാനായി. സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ നാരങ്ങാനീര് നല്‍കിയാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.

നാരാങ്ങാനീരില്‍ അവസാനം

നാരാങ്ങാനീരില്‍ അവസാനം

മൂന്ന് ദിവസം നീണ്ട് നിന്ന ഇടത് യുവജന സംഘടനകളുടെ നിരാഹാര സമരം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജിന് നാരങ്ങാനീര് നല്‍കി കോടിയേരി ബാലകൃഷ്ണന്‍ അവസാനിപ്പിക്കുന്നു.

സി ദിവാകരന്‍

സി ദിവാകരന്‍

എഐവൈഎഫ് നേതാവിന് നാരങ്ങാനീര് നല്‍കിയത് സിപിഐ നേതാവ് സി ദിവാകരന്‍.

സമരം വിജയം

സമരം വിജയം

അടുത്തിടെ ഇടത് മുന്നണി തുടങ്ങിവച്ച സമരങ്ങളെല്ലാം വിജയം കാണാതെ അവസാനിപ്പിക്കേണ്ട ഗതികേടിലായിരുന്നു. ഈ സംരം എന്തായാലും വിജയപ്പിക്കാന്‍ ഇടത് യുവാക്കള്‍ക്ക് കഴിഞ്ഞു എന്നാശ്വസിക്കാം.

ഉറപ്പുകള്‍ എഴുതിവാങ്ങി

ഉറപ്പുകള്‍ എഴുതിവാങ്ങി

കെഎസ്ആര്‍ടിസിയില്‍ അഡൈ്വസ് മെമ്മോ ലഭിച്ച 54,00 പേര്‍ക്ക് ഇതുവരെ ജോലി ലഭിച്ചിട്ടില്ല. ഇവര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ ജോലി നല്‍കുമെന്ന് മന്ത്രിമാര്‍ എഴുതി നല്‍കിയിട്ടുണ്ടെന്നാണ് സമരക്കാരുടെ അവകാശവാദം.

വിജയപ്രകടനം

വിജയപ്രകടനം

സമരം വിജയകരമായി അവസാനിപ്പിച്ചതിന് ശേഷം ഇടത് യുവജന സംഘടന നേതാക്കള്‍ തിരുവനന്തപുരത്ത് നടത്തിയ പ്രകടനം.

English summary
LDYF indefinite hunger strike ends
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X