കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടത് യുവാക്കളുടെ സമരം അക്രമാസക്തമാകുമോ

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: നിയമന നിരോധനത്തിനെതിരേയും പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിനെതിരേയും ഇടത് യുവജന സംഘനകളുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടക്കുകയാണ്. ഇടത് മുന്നണി നടത്തിയ ഒരു സമരത്തിനോടും അനുകൂലമായി പ്രതികരിക്കാത്ത സര്‍ക്കാരാണ് ഇപ്പോഴുള്ളത്. അങ്ങനെയെങ്കില്‍ ഈ സമരം എങ്ങനെ അവസാനിക്കും...?

മൂന്നാമത്തെ ദിവസമാണ് നിരാഹാര സമരം പുരോഗമിക്കുന്നത്. സമരക്കാരുമായി ചര്‍ച്ച നടത്താന്‍ ഉമ്മന്‍ ചാണ്ടി തയ്യാറായിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍.

സമരത്തിന് നേതൃത്വം നല്‍കുന്നത് ഡിവൈഎഫ്‌ഐ ആണ്. ഇതേ രീതിയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ സെക്രട്ടേറിയറ്റ് വളയല്‍ അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം എന്നറിയുന്നു. വില്ലേജ് കമ്മിറ്റികള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശവും നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. സെക്രട്ടേറിയറ്റ് വളയാന്‍ ഡിവൈഎഫ്‌ഐ തീരുമാനിച്ചാല്‍ പിന്നെ എന്തുണ്ടാകുമെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടി വരും.

പിണറായിയെത്തി

പിണറായിയെത്തി

സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരമിരിക്കുന്ന യുവജന നേതാക്കളെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സന്ദര്‍ശിക്കുന്നു.

എല്‍ഡിഫ് നേതൃത്വം

എല്‍ഡിഫ് നേതൃത്വം

സമരത്തിന് എല്‍ഡിഎഫ് നേതൃത്വത്തിന്റെ പരിപൂര്‍ണ പിന്തുണയുണ്ട്. എല്‍ഡിഫ് കണ്‍വീനര്‍ വൈക്കം വിശ്വനും മറ്റ് നേതാക്കളും സമരപ്പന്തല്‍ സന്ദര്‍ശിക്കുന്നു.

യുവജന സമരം

യുവജന സമരം

ഡിവൈഎഫ്‌ഐ, എഐവൈഎഫ്, യൂത്ത് ഫ്രണ്ട്, യൂത്ത് കോണ്‍ഗ്രസ് എസ്, യുവ ജനതാ ദള്‍, എന്‍വൈസി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം.

സമരം നീണ്ടാല്‍

സമരം നീണ്ടാല്‍

മൂന്ന് ദിവസമായി ഇപ്പോള്‍ സമരം തുടങ്ങിയിട്ട്. സമര നേതാക്കളെല്ലാം ആരോഗ്യ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഇനിയും സമരം നീണ്ടുപോയാല്‍ അത് വലിയ പ്രക്ഷോഭങ്ങളിലേക്കായിരിക്കും നയിക്കുക.

ഉമ്മന്‍ ചാണ്ടി എന്ത് ചെയ്യും

ഉമ്മന്‍ ചാണ്ടി എന്ത് ചെയ്യും

സിപിഎമ്മിന്റെ സെക്രട്ടേറിയറ്റ് ഉപരോധം അടക്കമുളള സമരങ്ങളെ അവഗണിച്ച ചരിത്രമാണ് സര്‍ക്കാരിനുള്ളത്. ഇടത് യുവജന സംഘടനകളുടെ സമരത്തെ സര്‍ക്കാര്‍ അങ്ങനെ അവഗണിക്കുമോ...

സെക്രട്ടേറിയറ്റ് വളഞ്ഞാല്‍

സെക്രട്ടേറിയറ്റ് വളഞ്ഞാല്‍

ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ വലിയ സമരങ്ങളൊന്നും അടുത്ത കാലത്ത് കേരളം കണ്ടിട്ടില്ല. സെക്രട്ടേറിയറ്റ് വളയല്‍ അടക്കമുള്ള സമര രീതികളിലേക്ക് ഡിവൈഎഫ്‌ഐ മുന്‍ കയ്യെടുക്കുമോ.

English summary
Left youth organisations' indefinite hunger strike third day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X