കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പള്‍സര്‍ സുനിയെ കോടതിയില്‍ കയറി അറസ്റ്റ് ചെയ്തത് ശരിയാണോ? നിയമവിദഗ്ദര്‍ പറയുന്നത് ഇങ്ങനെ...

ആ സമയം, ജഡ്ജി കോടതിയില്‍ ഉണ്ടായിരുന്നില്ല. മാത്രമല്ല, കോടതി പ്രവര്‍ത്തിച്ചിരുന്നുമില്ല. അതുകൊണ്ടുതന്നെ അറസ്റ്റില്‍ നിയമവിരുദ്ധമായി എന്തെങ്കിലും ഉണ്ടെന്ന് പറയാനാവില്ല.

  • By Akshay
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ പ്രതിയായ പള്‍സര്‍ സുനിയെ കോടതിയില്‍ കയറി പോലീസ് അറസ്റ്റ് ചെയ്തതില്‍ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡയയയില്‍ അഭിപ്രായങ്ങള്‍ വന്നിരുന്നു. പോലീസ് ചെയ്തത് തെമ്മാടിത്തമാണെന്ന് ആരോപിച്ച് രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയരുന്നു.

എന്നാല്‍ കോടതിയില്‍ കയറി പ്രതിയെ അറസ്റ്റ് ചെയ്തതില്‍ തെറ്റില്ലെന്നാണ് നിയമ വിദഗ്ദരുടെ വാദം. ആ സമയം, ജഡ്ജി കോടതിയില്‍ ഉണ്ടായിരുന്നില്ല. മാത്രമല്ല, കോടതി പ്രവര്‍ത്തിച്ചിരുന്നുമില്ല. അതുകൊണ്ടുതന്നെ അറസ്റ്റില്‍ നിയമവിരുദ്ധമായി എന്തെങ്കിലും ഉണ്ടെന്ന് പറയാനാവില്ലെന്നാണ് അഡ്വ. കാളീശ്വരം രാജ് പറയുന്നത്.

 കോടതിയും കെട്ടിടവും വേറിട്ട് കാണണം

കോടതിയും കെട്ടിടവും വേറിട്ട് കാണണം

കോടതി പ്രവര്‍ത്തിക്കാത്ത സമയങ്ങളില്‍ കോടതിക്കെട്ടിടത്തെ മറ്റേതൊരു പൊതുസ്ഥലവും പോലെ മാത്രമേ കാണാനാവൂ. കോടതിയും കോടതിക്കെട്ടിടവും വേറിട്ടുകാണണമെന്ന് കാളീശ്വരം രാജ് പറയുന്നു.

 പോലീസിന് അധികാരമുണ്ട്

പോലീസിന് അധികാരമുണ്ട്

ക്രിമിനല്‍ നടപടിക്രമത്തിലെ 47ാം വകുപ്പ് അനുസരിച്ച് ഇത്തരത്തില്‍ ഗൗരവമുള്ള കുറ്റം ആരോപിക്കപ്പെട്ട പ്രതിയെ എവിടെവെച്ചും, ഏത് കെട്ടിടത്തില്‍വെച്ചും അറസ്റ്റ് ചെയ്യാന്‍ പോലീസിന് അധികാരമുണ്ട്. കോടതി പ്രവര്‍ത്തനത്തിലിരിക്കെ നടത്തുന്ന ഇടപെടലാവും നിയമവിരുദ്ധമാവുക.

 രക്ഷപ്പെടാന്‍ സാധ്യത

രക്ഷപ്പെടാന്‍ സാധ്യത

ജഡ്ജിയെത്തും മുമ്പ് പ്രതി വീണ്ടും രക്ഷപ്പെടാന്‍വരെ സാധ്യതയുണ്ട്. അങ്ങനെ പ്രതി രക്ഷപ്പെട്ടാല്‍ അത് പോലീസിന്റെ കൃത്യനിര്‍വഹണത്തിലെ വീഴ്ചയാകുമെന്നും കാളീശ്വരം രാജ് പറഞ്ഞു.

തെറ്റില്ല

തെറ്റില്ല

നിയമപരമായി കീഴടങ്ങിയ പ്രതിയാണെന്ന് രേഖയിലില്ലെന്നിരിക്കെ കുറ്റാരോപിതനെ പോലീസ് കസ്റ്റഡിയിലെടുത്തതില്‍ തെറ്റില്ലെന്ന് അഡ്വ. സിപി ഉദയഭാനുവും വിലയിരുത്തി.

English summary
Legal experts statement about Pulsar Suni's arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X