കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസവുമായി ഇടതുസർക്കാർ!!! എട്ടു ലക്ഷം രൂപയുടെ കടങ്ങള്‍ എഴുതി തളളി!!!

മത്സ്യ ഫെഡിലെ വനിതാംഗങ്ങൾക്ക് അനുവദിച്ച 55 ലക്ഷം രൂപയുടെ പിഴപലിശയിലും ഇളവ് അനുവദിച്ചു

  • By Ankitha
Google Oneindia Malayalam News

കൊല്ലം:കൊല്ലത്ത്‌ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസവുമായി മത്സ്യ അദാലത്ത്.കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ നേതൃത്വത്തിലുള്ള അദാ
ലത്ത് മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമാകുന്നു. മന്ത്രി നേരിട്ടാണ് തൊഴിലാളികളുടെ പ്രശ്നം കേട്ടത്.ആകെ ലഭിച്ച 651 പരാതികളിൽ 257 എണ്ണവും പരിഹാരം കണ്ടു.കൂടാതെ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കടങ്ങളും എഴുതി തള്ളിയിട്ടുണ്ട്.

fisher men

എട്ടു ലക്ഷം രൂപയുടെ വായ്പ്പയാണ് ആദാലത്തിൽ എഴുതി തള്ളിയത്. മത്സ്യ ഫെഡിലെ വനിതാംഗങ്ങൾക്ക് അനുവദിച്ച 55 ലക്ഷം രൂപയുടെ പിഴപലിശയിലും ഇളവ് അനുവദിച്ചിട്ടുണ്ട്.
മത്സ്യ ഫെഡ്, മത്സ്യബോർഡ്, തുറമുഖ വകുപ്പ്, കടാശ്വാസകമ്മീഷൻ, ഫിഷറീസ് ഇതര വകുപ്പുകളുമായി ബന്ധപ്പെട്ട അപേക്ഷകളാണ് അദാലത്തിൽ പരിഗണിച്ചത്. മത്സ്യോല്‍സവത്തിന്റെ ഭാഗമായാണ് കൊല്ലത്ത് മത്സ്യ അദാലത്ത് നടത്തിയത്. ഇന്ന് അദാലത്തിന് തിരശീല വീഴും.

English summary
dead fishermen bank loan Write
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X