കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള പോലീസിന് മഞ്ഞുകാല വസ്ത്രം!! ഒടിയുന്ന ലാത്തി!! ബെഹ്റ ഇതെന്തു ഭാവിച്ചാ? പുതിയ വിവാദം!!

പോലീസ് സേനയിലേക്ക് ഒടിയുന്ന ലാത്തികള്‍ വാങ്ങിയതും കേരള പോലീസിന് മഞ്ഞുമൂടിയ പ്രദേശങ്ങളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ വാങ്ങിയതുമാണ് ബഹ്റയ്ക്കെതിരെ ഉയരുന്ന പുതിയ വിവാദം.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: എല്ലാ പോലീസ് സ്റ്റേഷനുകളിലും ഒരു കമ്പനിയുടെ പെയിന്‍റടിക്കാന്‍ ഉത്തരവിട്ടത് വിവാദമായതിനു പിന്നാലെ ലോകനാഥ് ബെഹ്റയ്ക്കെതിരെ പുതിയ വിവാദം. പോലീസ് സേനയിലേക്ക് ഒടിയുന്ന ലാത്തികള്‍ വാങ്ങിയതും കേരള പോലീസിന് മഞ്ഞുമൂടിയ പ്രദേശങ്ങളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ വാങ്ങിയതുമാണ് ബഹ്റയ്ക്കെതിരെ ഉയരുന്ന പുതിയ വിവാദം.

ലക്ഷങ്ങള്‍ ചിലവഴിച്ച വാങ്ങിയ സാധനങ്ങളെല്ലാം ഉപയോഗ ശൂന്യമായി കിടക്കുന്നുണ്ടെന്നാണ് വിവരങ്ങള്‍. പോലീസ് സ്റ്റേഷനുകള്‍ ഒരേ നിറത്തില്‍ ഒരു കമ്പനിയുടെ പെയിന്റടിക്കണമെന്ന ബെഹ്റയുടെ ഉത്തരവ് വിവാദമായിരുന്നു. പോലീസ് സ്‌റ്റേഷനിലെ പെയിന്റടി വിവാദത്തില്‍ വിജിലന്‍സ് കോടതിയും ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ഈ മാസം 20ന് മുമ്പായി ആരോപണത്തില്‍ വിശദീകരണം നല്‍കാന്‍ ബെഹ്‌റയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

 പോളി കാര്‍ബണേറ്റഡ് ലാത്തി

പോളി കാര്‍ബണേറ്റഡ് ലാത്തി

പെയിന്‍റടി വിവാദത്തിനു പിന്നാലെയാണ് ഒടിയുന്ന ലാത്തികള്‍ പൊലീസ് സേനയിലേക്ക് വാങ്ങി എന്ന ആരോപണവും മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. ബെഹ്‌റ ഡിജിപിയായിരിക്കേ ഉത്തരേന്ത്യന്‍ കമ്പനികളില്‍ നിന്ന് പോളി കാര്‍ബണേറ്റഡ് ലാത്തികള്‍ ഇറക്കുമതി ചെയ്തതാണ് വിവാദമായിരിക്കുന്നത്.

 ലക്ഷങ്ങള്‍ ചിലവഴിച്ച്

ലക്ഷങ്ങള്‍ ചിലവഴിച്ച്

പുതുതായി ഇറക്കുമതി ചെയ്ത ലാത്തികള്‍ സമരക്കാരെ നേരിടുമ്പോള്‍ ഒടിയുന്നു എന്നതാണ് ആരോപണം. ഒടിയുന്ന ലാത്തികള്‍ സമരക്കാരുടെ ദേഹത്ത് കുത്തിക്കയറുന്ന സംഭവങ്ങളും ഉണ്ടായി. ഇതോടെ ലക്ഷകണക്കിന് രൂപ ചെലവഴിച്ച് വാങ്ങിയ ലാത്തികള്‍ പൊലീസ് ക്യാമ്പുകളിലേക്ക് മാറ്റുകയായിരുന്നു.

 കേരള പോലീസിന് മഞ്ഞുകാല വസ്ത്രം

കേരള പോലീസിന് മഞ്ഞുകാല വസ്ത്രം

ലാത്തികള്‍ മാത്രമല്ല കേരളത്തിലെ സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയാത്ത ഉപകരണങ്ങള്‍ ബഹ്റ വാങ്ങിക്കൂട്ടുകയും ചെയ്തിട്ടുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. മഞ്ഞ് മൂടിക്കിടക്കുന്ന പ്രദേശങ്ങളില്‍ ഉപയോഗിക്കുന്ന സംരക്ഷണ വസ്ത്രങ്ങള്‍ ബെഹ്റ കേരള പോലീസിനായി വാങ്ങിയിരുന്നു. ഉപയോഗിക്കാനാവില്ലെന്ന് പൊലീസുകാര്‍ തറപ്പിച്ച് പറഞ്ഞതോടെ ഇവയും ഉപയോഗ ശൂന്യമായി കെട്ടിക്കിടക്കുകയാണ്.

 കമ്മിറ്റി അറിയാതെ

കമ്മിറ്റി അറിയാതെ

തിരുവനന്തപുരത്തെ സമരക്കാരെ നേരിടാന്‍ അത്യാവശമാണെന്ന് പറഞ്ഞായിരുന്നു പല പര്‍ച്ചേയ്‌സുകളും ബെഹ്റ നടത്തിയത്. ഇത്തരം പര്‍ച്ചേയ്‌സുകളൊന്നും പര്‍ച്ചേയ്‌സ് കമ്മറ്റികള്‍ അറിഞ്ഞായിരുന്നില്ലെന്നും പൊലീസ് നവീകരണത്തിനുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുടെ ഫണ്ടില്‍ പെടുത്തിയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 20ന് മുമ്പ് വി ശദീകരണം

20ന് മുമ്പ് വി ശദീകരണം

അതിനിടെ പെയിന്‍റടി വിവാദത്തില്‍ ബെഹ്റയ്ക്കെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതി രംഗത്തെത്തി. വിവാദത്തില്‍ 20 ന് മുമ്പ് ബെഹ്റയോട് വിശദീകരണം നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് സ്‌റ്റേഷന്‍ പെയിന്റടിക്കാന്‍ ഒരു കമ്പനിയുടെ പെയിന്റ് തന്നെ ഉപയോഗിക്കണമെന്നായിരുന്നു ബെഹ്‌റ ഉത്തരവിട്ടത്.

 കമ്പനിയുമായി ബന്ധം

കമ്പനിയുമായി ബന്ധം

ഈ ഉത്തരവ് തെറ്റല്ലേ എന്നാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ചോദിച്ചത്. പെയിന്റ് കമ്പനിയുമായി ബെഹ്റയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്നും കോടതി ചോദിച്ചു. ഉത്തരവിടുമ്പോള്‍ ബെഹ്‌റ പോലീസ് മേധാവിയായരുന്നോ എന്ന സംശയവും കോടതി പ്രകടിപ്പിച്ചിരുന്നു.പോലീസ് സ്‌റ്റേഷനുകള്‍ തിരിച്ചറിയാന്‍ ഒരേ നിറത്തിന്റെ ആവശ്യമുണ്ടോയെന്ന് ചോദിച്ച കോടതി അങ്ങനെയെങ്കില്‍ റേഷന്‍ കടകള്‍ക്കല്ലേ ഒരേ നിറത്തില്‍ പെയിന്റടിക്കേണ്ടതെന്നും ചോദിച്ചിരുന്നു.

 സെന്‍കുമാറിന്‍റെ കാലത്ത്

സെന്‍കുമാറിന്‍റെ കാലത്ത്

പോലീസ് മേധാവിയായി ചുമതലയെടുത്ത സെന്‍കുമാറാണ് കഴിഞ്ഞദിവസം പോലീസ് സ്‌റ്റേഷനുകളിലെ പെയിന്റടിയെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിരുന്നത്. പോലീസ് സ്‌റ്റേഷനുകള്‍ക്ക് ഒരേ നിറം നല്‍കാന്‍ തീരുമാനിച്ചത് സെന്‍കുമാറിന്റെ കാലത്താണെന്നാണ് ബെഹ്റ പറയുന്നത്. പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് നിറം നിര്‍ദേശിച്ചതെന്നും ബെഹ്‌റ വ്യക്തമാക്കി.

 കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

ബിന്‍ലാദന്റെ മകന്‍ വരും!! അമേരിക്കയോട് കണക്കുതീര്‍ക്കും!! വെറുംവാക്കല്ല, എല്ലാത്തിനും തെളിവുണ്ട്‌.....കൂടുതല്‍ വായനയ്ക്ക്

English summary
After paint controversy lok nath behra in new controversy over police lathi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X