കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്തൃമതി കാമുകനൊപ്പം ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍

സോഫി വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഭര്‍ത്താവുമായി ഇവര്‍ പിണങ്ങി കഴിയുകയായിരുന്നു

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: ഭര്‍ത്തൃമതി കാമുകനൊത്ത് ലോഡ്ജില്‍ മരിച്ച നിലയില്‍. പളനി അടിവാരത്തെ ലോഡ്ജിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അയത്തിക്കോണം സ്വദേശി സോഫി (27), കാമുകനായ കൊച്ചുളഅളൂര്‍ സ്വദേശി സുനില്‍ കുമാര്‍ (27) എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജംഗ്ഷനിലെ ട്രിഡ ഷോപ്പിംഗ് കോംപ്ലക്ശിലെ ഒരു സ്ഥാപനത്തില്‍ ജീവനക്കാരിയാണ് സോഫി. മൃതദേഹത്തിനരികില്‍ നിന്ന് ലഭിച്ച യുവതിയുടെ മൊബൈല്‍ ഫോണിലെ നമ്പരുകളില്‍ ബന്ധപ്പെട്ടാണ് മരിച്ചത് ഇവരാണെന്ന് സ്ഥിരീകരിച്ചത്. ഞായറാഴ്ച രാവിലെയാണ് ഇരുവരെയും മരിച്ച നിലയില്‍ കാണപ്പെട്ടത്.

 വിവാഹിത

വിവാഹിത

സോഫി വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഭര്‍ത്താവുമായി ഇവര്‍ പിണങ്ങി കഴിയുകയായിരുന്നു.

സുനില്‍കുമാര്‍

സുനില്‍കുമാര്‍

പംബ്ലറായ സുനില്‍കുമാറുമായി സോഫി ഏറെ നാളായി പ്രണയത്തിലായിരുന്നെന്ന് പറയപ്പെടുന്നു.

രണ്ട് ദിവസം മുമ്പ് വീട്ടിലാക്കി

രണ്ട് ദിവസം മുമ്പ് വീട്ടിലാക്കി

സാധാരണ ജോലിക്കു പോകുമ്പോള്‍ കുട്ടിയെ ബന്ധുവീട്ടില്‍ നിര്‍ത്താറുള്ള സോഫി രണ്ട് ദിവസം മുമ്പ് കുട്ടിയെ വീട്ടിലാക്കി പോയതാണ്. തമിഴ്‌നാട് പോലീസ് വീട്ടുകാരെ ബന്ധപ്പെട്ടപ്പോഴാണ് അവര്‍ സംഭവം അറിഞ്ഞത്.

 അടിവാരം പോലീസ്

അടിവാരം പോലീസ്

അടിവാരം പോലീസ് മേല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മധുര മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

English summary
Lovers suicide in lodge room at Palani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X