കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളടക്കം ആറ് പേരെ കടിച്ച് കീറിയ നായക്ക് പേ വിഷബാധ: മനേകാ ഗാന്ധി ഇത് അറിയുന്നുണ്ടോ...?

  • By Vishnu
Google Oneindia Malayalam News

തൃശൂര്‍: തൃശൂരിലെ മാളയ്ക്കടുത്ത് പൊയ്യയില്‍ ആറ് പേരെ കടിച്ച തെരുവ് നായക്ക് പേ വിഷ ബാധയുണ്ടായിരുന്നെന്ന് സ്ഥിരീകരണം. വെറ്റിനറി സര്‍വ്വകലാശാലയുടെ പരിശോധനയിലാണ് നായക്ക് പേവിഷബാധയുണ്ടായിരുന്നതായി സ്ഥിരീകരിച്ചത്. നാല് വിദ്യാര്‍ത്ഥികളെയടക്കം ആറ് പേരെയാണ് പേ വിഷബാധയുള്ള നായ ആക്രമിച്ചത്.

പൊയ്യ കഴിഞ്ഞിപ്പാറ അറക്കപ്പറമ്പില്‍ സജിയുടെ മകന്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി ആയുഷ്, കുരിയാപ്പിള്ള ബിജുവിന്റെ മകന്‍ ജെസിന്‍, ചക്കുംതറ ഗോപിയുടെ മകന്‍ ആദില്‍, കൃഷ്ണങ്കോട്ട ചേരമാന്‍ തിരുത്തി ജോസിന്റെ മകള്‍ അന്ന എന്നീ കുട്ടികളടക്കം ആറു പേരെയാണ് തെരുവ് നായ ആക്രമിച്ചത്.

Stray Dog

പൊയ്യ മേഖലയില്‍ തെരുവ് നായക്കളുടെ ആക്രമണം ശക്തമായിട്ടും അധികാരികള്‍ തിരിഞ്ഞ് നോക്കിയിരുന്നില്ല. പരാതിപ്പെട്ടപ്പോള്‍ നടപടിയെടുത്തിരുന്നെങ്കില്‍ കുട്ടികള്‍ക്ക് ഈ ഗതി വരില്ലെന്നാണ് നാട്ടുകാര്‍ ആരോപിച്ചു. കുട്ടികളെ ആക്രമിച്ച തെരുവ് നായക്ക് പേയുണ്ടായിരുന്നു എന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ നായയുടെ കടിയേറ്റ കുട്ടികളടക്കമുള്ളവര്‍ക്ക് അടിയന്തര ചികിത്സ നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Read Also: ഫേസ് ബുക്ക് സുഹൃത്ത് 34 ലക്ഷവുമായി മുങ്ങി ! പ്രവാസിയുടെ ഭാര്യക്ക് പറ്റിയത്...

കുട്ടികളെല്ലാം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആയുഷിന്റെ മുഖം നായ കടിച്ച് കീറിയിട്ടുണ്ട്. ശാസ്ത്രക്രിയ നടത്തി തുന്നിച്ചേര്‍ക്കേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തെരുവ് നായയുടെ ആക്രമത്തിനരായായ പിസി തോമസ് എന്നയാളും ആശുപത്രിയില്‍ അഡ്മിറ്റായിരിക്കുകയാണ്.

ഒടുവില്‍ അവതാരക പറഞ്ഞു, ആയാളെന്നെ കയറിപ്പിടിച്ചു; സൈബര്‍ സെല്‍ ഡിവൈഎസ്പിക്ക് സസ്പന്‍ഷന്‍...ഒടുവില്‍ അവതാരക പറഞ്ഞു, ആയാളെന്നെ കയറിപ്പിടിച്ചു; സൈബര്‍ സെല്‍ ഡിവൈഎസ്പിക്ക് സസ്പന്‍ഷന്‍...

തെരുവ്‌ നായകള്‍ക്ക് പേവിഷ ബാധകൂടിയുണ്ടെന്ന വാര്‍ത്ത കേരളത്തിലാകെ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. തിരുവനന്ത വൃദ്ധയെ കടിച്ച് കീറി കൊലപ്പെടുത്തിയ നായകളടക്കം അക്രമകാരികളായ തെരുവ് നായകളുടെ എണ്ണം അനുദിനം കൂടികൊണ്ടിരിക്കുകയാണ്. അക്രമകാരികളായ നായകളെ തിരഞ്ഞ് പിടിച്ച് കൊല്ലുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. നായകള്‍ക്ക് വേണ്ടി വാദിക്കുന്നവരും കേന്ദ്രമന്ത്രി മനേകാ ഗാന്ധിക്കുമെല്ലാം ഇനിയെന്താണ് പറയാനുള്ളതെന്നാണ് ചോദ്യം.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Mad dog bite six persons including four students at Trissur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X