കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്രസാധ്യാപകന്റെ കൊലപാതകം: പിന്നില്‍ ഇവരാണ്!! മൂന്നു പേര്‍ അറസ്റ്റില്‍

മാര്‍ച്ച് 21നാണ് കാസര്‍കോ‍ഡ് മദ്രസാധ്യാപകന്‍ കൊല ചെയ്യപ്പെട്ടത്

  • By Sooraj
Google Oneindia Malayalam News

കാസര്‍കോഡ്: പഴയ ചൂരിയില്‍ മദ്രസാധ്യാപകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നു പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. മാര്‍ച്ച് 20ന് അര്‍ധ രാത്രിയിലാണ് മദ്രസാധ്യാപകനായ കുടക് സ്വദേശി മുഹമ്മദ് റിയാസിനെ അക്രമിക്കള്‍ വെട്ടിക്കൊന്നത്.

പിന്നില്‍ ഇവര്‍ ?

കൊലയുമായി ബന്ധപ്പെട്ട്മൂന്നു പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കാസര്‍കോഡ് സ്വദേശികളായ അജേഷ് എന്ന അപ്പു, നിതിന്‍, അഖില്‍ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിനു പിന്നില്‍ മൂന്നു പേരാണെന്ന് പോലീസിന് നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു.

കൊലക്കേസ് പ്രതി

അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളില്‍ ഒരാള്‍ കൊലക്കേസ് പ്രതിയായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. പ്രത്യേക അന്വേഷണസംഘത്തലവന്‍ ഡോ എ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

കുറ്റം സമ്മതിച്ചു

ബൈക്കിലെയത്തിയാണ് തങ്ങള്‍ കൊല ചെയ്തതെന്നു പ്രതികള്‍ പോലീസിനോടു സമ്മതിച്ചെന്നാണ് സൂചന. എന്നാല്‍ കൊലപാതകാരണം പോലീസ് പുറത്തുവിട്ടിട്ടില്ല. തെളിവെടുപ്പും കൊലയ്ക്കായി ഉപയോഗിച്ച ആയുധവും കണ്ടെടുത്ത ശേഷമാണ് പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

പഴുതടച്ച അന്വേഷണം

സംഘര്‍ഷമുണ്ടാക്കി ജില്ലയില്‍ കലാപമുണ്ടാക്കുന്ന ആസൂത്രിത നീക്കമാണ് കൊലയ്ക്കു പിന്നിലെന്നു സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി. പഴുതടച്ച അന്വേഷണത്തിലൂടെയാണ് പ്രതികളെ പോലീസ് പിടികൂടിയത്.

ബൈക്ക് യാത്ര നിരോധിച്ചു

അക്രമത്തിന്റെ പശ്ചാത്തലില്‍ മഞ്ചേശ്വരം, കാസര്‍കോഡ് താലൂക്കിലും ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയും രാത്രി 10 മണി മുതല്‍ രാവിലെ ആറു വരെ ബൈക്ക് യാത്ര പോലീസ് നിരോധിച്ചിട്ടുണ്ട്.

നിരോധനാജ്ഞ

സംഭവത്തെത്തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നെങ്കിലും അതു പിന്‍വലിച്ചു. കാഞ്ഞങ്ങാട് പോലീസ് സബ് ഡിവിഷന്‍ പരിധിയിലെ നിരോധനാജ്ഞയാണ് പിന്‍വലിച്ചത്. ജില്ലാ കളക്ടര്‍ കെ ജീവന്‍ ബാബുവാണ് ഇക്കാര്യമറിയിച്ചത്.

സംഭവം ഇങ്ങനെ

പള്ളിയോട് ചേര്‍ന്നുള്ള മുറിയിലാണ് മദ്രസാധ്യാപകന്‍ റിയാസ് താമസിച്ചിരുന്നത്. തൊട്ടടുത്ത മുറിയില്‍ പള്ളി ഖത്തീബ് അബ്ദുള്‍ അസീസ് മുസല്യാരായിരുന്നു. അന്നു രാത്രി ശബ്ദം കേട്ടി അസീസ് ഓടിയെത്തിയപ്പോള്‍ റിയാസ് ആക്രമിക്കപ്പെടുന്നതാണ് കണ്ടത്. തുടര്‍ന്ന് പള്ളി ഖത്തീബ് മൈക്കിലൂടെ വിവരം അറിയിച്ചപ്പോള്‍ നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്നതിനു മുമ്പ് റിയാസ് മരിച്ചിരുന്നു.

English summary
madrasa teacher's murder the arrest will be soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X