കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാള അരവിന്ദന്‍ അന്തരിച്ചു

  • By Soorya Chandran
Google Oneindia Malayalam News

കോയമ്പത്തൂര്‍: മലയാളത്തിന്റെ പ്രിയ താരം മാള അരവിന്ദന്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. കോയമ്പത്തൂരിലെ കോവൈ മെഡിക്കല്‍ ട്രസ്റ്റില്‍വച്ച് ജനുവരി 28 ബുധനാഴ്ച രാവിലെ ആറരയോടെ ആയിരുന്നു അന്ത്യം.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് അദ്ദേഗം കുറച്ച് ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു. ഇതിനിടെ അദ്ദേഹം അന്തരിച്ചുവെന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്തകളും നല്‍കി വിവാദമുണ്ടാക്കി.

Mal;a Aravindan

ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയിരുന്നു. എന്നാല്‍ ബുധനാഴ്ച രാവിലെയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.

നാടകങ്ങളില്‍ തബലിസ്റ്റ് ആയിട്ടാണ് മാള അരവിന്ദന്റെ കലാരംഗത്തെ പ്രവേശനം. പിന്നീട് നാടക നടനായും സിനിമ താരമായും വളര്‍ന്നു. അഞ്ഞൂറോളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

എറണാകുളത്ത് നിന്നാണ് അരവിന്ദന്റെ കുടുംബം തൃശൂര്‍ ജില്ലയിലെ മാളയില്‍ എത്തുന്നത്. പിന്നീട് ആ നാട് മാള അരവിന്ദന്റെ പേരില്‍ അറിയപ്പെട്ടു.

മലാള സിനിമയില്‍ ശുദ്ധ ഹാസ്യത്തിന്റെ മുഖങ്ങളില്‍ ഒന്നായിരുന്നു മാള അരവിന്ദന്‍. ലോഹിത ദാസിന്റേയും കമലിന്റേയും ലാല്‍ ജോസിന്‍റേയും ഒക്കെ ചിത്രങ്ങളിലൂടെ താന്‍ ഒരു ഹാസ്യ താരം മാത്രമല്ലെന്ന് അദ്ദേഹം തെളിയിച്ചു. 1968 ല്‍ സിന്ദൂരം എന്ന സിനിമയിലൂടെ ആണ് അദ്ദേഹം വെള്ളിത്തിരയില്‍ എത്തുന്നത്.

എറണാകുളം വടവുകോട്ട് അയ്യപ്പന്റേയും പൊന്നമ്മയുടേയും മൂത്ത മകനാണ് അരവിന്ദന്‍. ഗീതയാണ് ഭാര്യ. മുത്തുവും കലയും ആണ് മക്കള്‍.

English summary
Mala Aravindan passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X