കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുറ്റിങ്ങലില്‍ പാഠം പഠിച്ചില്ല! കൊല്ലത്ത് വീണ്ടും മത്സരക്കമ്പം!! മൂന്നുപേര്‍ക്ക് പരുക്ക്!!

പുറ്റിങ്ങല്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ കലക്ടറും സംസ്ഥാന സര്‍ക്കാരും കമ്പത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതി മറികടന്നാണ് വെള്ളിയാഴ്ച മത്സരക്കമ്പം നടത്തിയത്.

  • By Gowthamy
Google Oneindia Malayalam News

കൊല്ലം: രാജ്യത്തെ ഞെട്ടിച്ച കൊല്ലം പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് കേരളം കരകയറുന്നതേയുള്ളു. അതിനിടെ തൊട്ടടുത്ത മലനടയില്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി മത്സരക്കമ്പം. കൊല്ലം പോരുവഴി പെരുവുരത്തി മലനട ദുര്യോധന ക്ഷേത്രത്തിലാണ് വെടിക്കെട്ട് നടന്നത്. വെടിക്കെട്ടിനിടെ മൂന്നു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

പുറ്റിങ്ങല്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ കലക്ടറും സംസ്ഥാന സര്‍ക്കാരും കമ്പത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതി മറികടന്നാണ് വെള്ളിയാഴ്ച മത്സരക്കമ്പം നടത്തിയത്. മത്സരക്കമ്പം നടക്കുമ്പോള്‍ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നുവെന്നും പോലീസ് ഇവരെ തടഞ്ഞില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 22 പേരെ കസ്റ്റഡിയിലെടുത്തു.

 മത്സരക്കമ്പം

മത്സരക്കമ്പം

മലനട ദുര്യോധന ക്ഷേത്രത്തിലെ മലക്കുട മഹോത്സവത്തോടനുബന്ധിച്ചാണ് വെടിക്കെട്ട് നടന്നത്. മാര്‍ച്ച് 17നായാരുന്നു ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറിയത്. ഞായറാഴ്ചയാണ് മലക്കുട മഹോത്സവം. വെള്ളിയാഴ്ചയാണ് വെടിക്കെട്ട് നടന്നത്.

 കളക്ടറുടെ നിര്‍ദേശം

കളക്ടറുടെ നിര്‍ദേശം

ഒരാഴ്ച മുമ്പ് മത്സരക്കമ്പം നടത്താന്‍ അനുമതി തേടി ക്ഷേത്രം ഭാരവാഹികള്‍ കളക്ടറെ സമീപിച്ചിരുന്നു. എന്നാല്‍ കളക്ടര്‍ അനുമതി നിഷേധിക്കുകയായിരുന്നു. വെടിക്കെട്ട് നടത്തരുതെന്ന് ചൂണ്ടിക്കാട്ടി പോലീസും ഭാരവാഹികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഈ ഉത്തരവുകള്‍ മറികടന്നാണ് വെടിക്കെട്ട് നടത്തിയത്.

 മൂന്നു പേര്‍ക്ക് പരുക്ക്

മൂന്നു പേര്‍ക്ക് പരുക്ക്

വെടിക്കെട്ട് നടക്കുമ്പോള്‍ പോലീസും സ്ഥലത്തുണ്ടായിരുന്നുവെന്ന് ആരോപണമുണ്ട്. വെടിക്കെട്ടിനിടെ മൂന്നു പേര്‍ക്ക് പരുക്കേറ്റു. ചൈനീസ് പടക്കങ്ങള്‍ ഉപയോഗിച്ചാണ് വെടിക്കെട്ട് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 22 ക്ഷേത്ര ഭാരവാഹികളെ കസ്റ്റഡിയിലെടുത്തു.

 26 മരണം

26 മരണം

1990ല്‍ മാര്‍ച്ച് 25ന് വെടിക്കെട്ട് അപകടം ഉണ്ടായ ക്ഷേത്രമാണ് ഇത്. ക്മ്പപ്പുരയ്ക്ക് തീപിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ 26 പേര്‍ മരിച്ചിരുന്നു. 70ല്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. എന്നിട്ടാണ് വീണ്ടും ഇവിടെ വെടിക്കെട്ട് നടത്തിയത്. സംസ്ഥാനത്ത് വെടിക്കെട്ട് നടത്തുന്നതിന് ഹൈക്കോടതിയും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

 മരിച്ചത് 120 ഓളം പേര്‍

മരിച്ചത് 120 ഓളം പേര്‍

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 10നാണ് പുറ്റിങ്ങള്‍ വെടിക്കെട്ട് അപകടം നടന്നത്. അപകടത്തില്‍ 120 ഓളം പേര്‍ കൊല്ലപ്പെടുകയും 350 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മത്സരക്കമ്പത്തിനിടെ കമ്പപ്പുരയ്ക്ക് തീപിടിച്ചായിരുന്നു അപകടം ഉണ്ടായത്.

English summary
malanada temple fire works celebration, three injured, 22 in custody.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X