കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുറിയാനി സഭയുടെ പിന്തുണ മോഡിക്ക്

Google Oneindia Malayalam News

കോട്ടയം: അപ്രതീക്ഷിത കേന്ദ്രങ്ങളില്‍ നിന്നും സഹായം തേടിയെത്തുന്ന രാഷ്ട്രീയ നേതാവാണ് ഗുജറാത്ത് മുഖ്യമന്ത്രി. മോഡിയെ പുകഴ്ത്തുക വഴി കേരളത്തിലെ ഒട്ടേറെ നേതാക്കള്‍ വിമര്‍ശിക്കപ്പെടാന്‍ ഇടയായിട്ടുണ്ട്. കോണ്‍ഗ്രസ് എം എല്‍ എ എ പി അബ്ദുള്ളക്കുട്ടി മുതല്‍ യൂത്ത് ലീഗ് നേതാവ് കെ എം ഷാജി വരെ പോകുന്നു ഈ നിര. എന്നാല്‍ ഗുജറാത്ത് കണ്ടവര്‍ മോഡി ആരാധകരായാല്‍ അത്ഭുതപ്പെടാനില്ല എന്നാണ് മോഡിയുടെ പാര്‍ട്ടിക്കാരുടെ വാദം.

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയാണ് കേരളത്തില്‍ നിന്നും ഒടുവിലായി ഗുജറാത്തിലെ വികസനത്തിന്റെ ആരാധകരായിരിക്കുന്നത്. മോഡിയെ അനുകൂലിക്കുന്നതില്‍ തങ്ങള്‍ക്ക് പ്രശ്‌നമൊന്നും തോന്നുന്നില്ല എന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാ അധ്യക്ഷന്‍ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കത്തോലിക്കാ ബാവ പറഞ്ഞു.

modi

കേരളത്തിലെ സര്‍ക്കാരില്‍ നിന്നും തങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ കിട്ടുന്നില്ല എന്നൊരു ഒളിയമ്പും കത്തോലിക്ക ബാവ വെച്ചിട്ടുണ്ട്. വരുന്ന തിരഞ്ഞെടുപ്പില്‍ തങ്ങളെ ഉറച്ച വോട്ടുബാങ്കായി കരുതണ്ട എന്ന സൂചനയാണ് മോഡിയെ പുകഴ്ത്തുന്നതിലൂടെ സുറിയാനി സഭ ലക്ഷ്യം വെക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ സ്ഥിതി കാത്തിരുന്ന് കാണാണമെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയവാദി എന്ന് വിളിക്കപ്പെടുന്ന മോഡിയെക്കുറിച്ച് തങ്ങള്‍ക്ക് അങ്ങനെയൊരു അഭിപ്രായമില്ല എന്നും സുറിയാനി സഭാധ്യക്ഷന്റെ വാക്കുകളിലുണ്ട്. ഗുജറാത്തിലുള്ള വിശ്വാസികള്‍ക്ക് മോഡിയെക്കുറിച്ച് നല്ല അഭിപ്രായമാണ് ഉള്ളത്. ന്യൂനപക്ഷങ്ങള്‍ക്ക് ഗുജറാത്തില്‍ ഭീഷണിയുള്ളതായി തങ്ങള്‍ക്ക് പരാതിയില്ല. അത് മാത്രമല്ല, ഗുജറാത്തിലെ വികസന പ്രവര്‍ത്തനങ്ങളും അഭിനന്ദിക്കപ്പെടേണ്ടതാണ് എന്നും സുറിയാനി സഭ കരുതുന്നു.

English summary
Malankara orthodox suriyani sabha to support Narendra Modi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X