തകര്‍ന്നടിഞ്ഞു; സ്വാധീനമേഖലയിലും എല്‍ഡിഎഫ് കൂപ്പുകുത്തി, ഇത് സര്‍ക്കാരിന്റെ വിലയിരുത്തലോ?

എല്‍ഡിഎഫ് ഭരിക്കുന്ന തൃക്കലങ്ങോട്, മേലാറ്റൂര്‍, കൂട്ടിലങ്ങാടി പഞ്ചായത്തുകളിലും യുഡിഎഫിനാണ് ഭൂരിപക്ഷം.

  • Published:
  • By: Akshay
Subscribe to Oneindia Malayalam

മലപ്പുറം: എല്‍ഡിഎഫിന്റെ സ്വാധീന മേഖലകളില്‍ പോലും വോട്ട് ചോര്‍ച്ച. കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് എല്‍ഡിഎഫിന് വന്‍ തിരിച്ചടിയാണ് മലപ്പുറം നല്‍കിയിരിക്കുന്നത്. എല്‍ഡിഎഫിന് നേരിയ സ്വാധീനമുള്ള പെരിന്തല്‍മണ്ണയിലും മങ്കടിയിലും കൊണ്ടോടിയിലും വന്‍ തകര്‍ച്ചയാണ് എല്‍ഡിഎഫ് നേരിട്ടത്.

ഈ മണ്ഡലങ്ങളിലെല്ലാം തുടക്കം മുതലേ കുഞ്ഞാലിക്കുട്ടിക്കായിരുന്നു ലീഡ്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയുള്ള ഭരണ വിരുദ്ധ വികാമാണ് മലപ്പുറം ഉപ തിരഞ്ഞെടുപ്പില്‍ കാണാന്‍ കഴിഞ്ഞത്. എല്‍ഡിഎഫ് ഭരിക്കുന്ന തൃക്കലങ്ങോട്, മേലാറ്റൂര്‍, കൂട്ടിലങ്ങാടി പഞ്ചായത്തുകളിലും യുഡിഎഫാണ് മുന്നിട്ടു നില്‍ക്കുന്നത്.

മലപ്പുറം തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. ജിഷ്ണു പ്രണോയ് കേസും, അമ്മ മഹിജയ്ക്ക് നേരിടേണ്ടി വന്ന പോലീസ് ക്രൂരതും തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു എന്നു തന്നെ പറയേണ്ടി വരും.

നേരിയ ഭൂരിപക്ഷത്തില്‍ നിന്നും വന്‍ ഭൂരിപക്ഷത്തിലേക്ക്

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ നേരി ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിച്ച മങ്കടയില്‍ വന്‍ ഭൂരിപക്ഷമാണ് കുഞ്ഞാലികുട്ടി നേടിയത്. ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഭൂരിപക്ഷം ഉണ്ടാക്കാമനുള്ള ശ്രമത്തിലായിരുന്നു എല്‍ഡിഎഫിന്റെ പ്രവര്‍ത്തനം. എന്നാല്‍ അതെല്ലാം തകര്‍ന്നടിയുന്ന അവസ്ഥയാണ് കാണാന്‍ സാധിച്ചത്.

 

എല്‍ഡിഎഫിനെ തറപറ്റിച്ചു

2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 1508 വോട്ടിനായിരുന്നു യുഡിഎഫ് വിജയച്ചത്. യുഡിഎഫ് 69165 വോട്ടുകള്‍ നേടിയപ്പോള്‍ 67657 വോട്ടുകള്‍ നേടി ഒപ്പത്തിനൊപ്പം നില്‍ക്കാന്‍ എല്‍ഡിഎഫിന് സാധിച്ചിരുന്നു. എന്നാല്‍ ഇപ്രാവശ്യം യുഡിഎഫ് തൂത്തുവാരി. 19262 വോട്ടുകളുടെ ഭൂരിപക്ഷപണാണ് മങ്കടയില്‍ യുഡിഎഫ് നേടിയത്.

 

പെരുന്തല്‍മണ്ണയിലും വന്‍ ഭൂരിപക്ഷം

എല്‍ഡിഎഫ് ലീഡ് പ്രതീക്ഷിച്ച പെരിന്തല്‍ മണ്ണയിലും കുഞ്ഞാലികുട്ടിയുടെ അവിശ്വസനീയമായ മുന്നേറ്റമാണ് നടന്നത്. 2016 നിയോജക മമണ്ഡലം തിരഞ്ഞെടുപ്പില്‍ 579 എന്ന നേരിയ വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫ് വിജയിച്ചിരുന്നത്. എന്നാല്‍ 2017ലെ ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷമാണ് നേടിയിരിക്കുന്നത്. 579 ല്‍ നിന്ന് 8527 വരെ വബൂരിപക്ഷം എത്തിക്കാന്‍ യുഡിഎപിന് സാധിച്ചു.

 

തുടക്കം മുതല്‍ യുഡിഎഫ്

മഞ്ചേരിയിലും വള്ളിക്കുന്നിലും തുടക്കത്തില്‍ എല്‍ഡിഎഫ് ലീഡ് ചെയ്‌തെങ്കിലും പിന്നീട് യുഡിഎഫ് മുന്നിലെത്തിയിരുന്നു. കഴിഞ്ഞ പ്രാവശ്യം നേരിയ ഭൂപക്ഷത്തിന് വിജയിച്ച പെരിന്തല്‍മണ്ണ, മങ്കട മണ്ഡലങ്ങളില്‍ കുഞ്ഞാലികുട്ടിക്ക് കൃത്യമായ മുന്‍ തൂക്കമാണ് തുടക്കം മുതല്‍ സമ്മാനിച്ചത്.

 

എല്‍ഡിഎഫിന്റെ പഞ്ചായത്തുകള്‍

എല്‍ഡിഎഫ് ഭരിക്കുന്ന തൃക്കലങ്ങോട്, മേലാറ്റൂര്‍, കൂട്ടിലങ്ങാടി പഞ്ചായത്തുകളിലും യുഡിഎഫാണ് മുന്നിട്ടു നില്‍ക്കുന്നത്.

 

English summary
Malappuram by election: LDF lost votes
Please Wait while comments are loading...