കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ പത്രിക തള്ളും? ഗുരുതര വീഴ്ചയെന്ന്... ഡമ്മി സ്ഥാനാർത്ഥി പോലുമില്ല!!

Google Oneindia Malayalam News

മലപ്പുറം: ലോക്‌സഭ ഉപതിരഞ്ഞെടുപ്പിന്റെ ചൂടിലാണ് രാഷ്ട്രീയ പാർട്ടികൾ. ജയം ഉറപ്പിച്ചിരിക്കുന്ന മുസ്ലീം ലീ​ഗിന്റെ നെഞ്ചിടിപ്പ് കൂട്ടുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കുഞ്ഞാലിക്കുട്ടി സമ‍ർപ്പിച്ച നാമനിർദ്ദേശ പത്രികയിൽ ​​ഗുരുതരമായ പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മം​ഗളം ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കുഞ്ഞാലിക്കുട്ടിയുടെ പത്രിക തള്ളാനുള്ള സാധ്യത പോലും ഉണ്ടെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ മുസ്ലീം ലീ​ഗ് രാഷ്ട്രീയത്തിന് വലിയ തിരിച്ചടിയാകം അത് എന്ന് ഉറപ്പാണ്. തിരഞ്ഞെടുപ്പ് വരണാധികാരികൂടിയായ ജില്ലാ കളക്ടറെ ഉദ്ധരിച്ചാണ് മം​ഗളം വാർത്ത.

സിപിഎമ്മിനെ സംബന്ധിച്ച് ഇത് മികച്ച രാഷ്ട്രീയ അവസരമാണ്. എന്നാൽ ഇത്തരമൊരു അവസരം ഉപയോ​ഗിക്കുന്നതിനെ കുറിച്ച് പാർട്ടി ചിന്തിക്കുന്നുപോലം ഇല്ലെന്നാണ് റിപ്പോർട്ടുകൾ. പക്ഷേ ബിജെപി വെറുതേയിരിക്കില്ല.... മലപ്പുറം ലീ​ഗിന് പണികൊടുക്കുമോ?

ഗുരുതര വീഴ്ച

ഗുരുതര വീഴ്ച

മലപ്പുറത്ത് ആദ്യം നാമനിർദ്ദേശ പത്രിക സമർപ്പിച്ച ആളുകളിൽ ഒരാളാണ് പികെ കുഞ്ഞാലിക്കുട്ടി. വരാണാധികാരി പത്രിക സ്വീകരിക്കുകയും ചെയ്തു.

എന്താണ് വീഴ്ച

എന്താണ് വീഴ്ച

ആശ്രിത സ്വത്തിനെ കുറിച്ചുള്ള വിവരങ്ങൾ കുഞ്ഞാലിക്കുട്ടി നൽകിയിട്ടില്ലത്രെ. ഫോം നമ്പർ 26 ൽ പതിനാലാമത്തെ കോളത്തിലാണ് ഇത് കൊടുക്കേണ്ടിയിരുന്നത്. പത്രികയിൽ പക്ഷേ ഇതില്ലെന്നാണ് റിപ്പോർട്ട്

 പത്രിക സ്വീകരിച്ചു, പക്ഷേ

പത്രിക സ്വീകരിച്ചു, പക്ഷേ

പത്രിക എന്തായാലം സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഇത് ​ഗരതരമായവീഴ്ച തന്നെ ആണെന്ന് വരണാധികാരി കൂടിയായ ജില്ലാ കളക്ടർ അമിത് മീണ പറഞ്ഞു എന്നാണ് മം​ഗളം റിപ്പോർട്ട് ചെയ്യുന്നത്.

കോടതിയിൽ പോയാൽ പണികിട്ടും?

കോടതിയിൽ പോയാൽ പണികിട്ടും?

പത്രിക അപൂർണമാണെന്ന് കാണിച്ച് ആരെങ്കിലം കോടതിയിൽ പോയാൽ കുഞ്ഞാലിക്കുട്ടിയ്ക്കും മുസ്ലീം ലീ​ഗിനും പണി കിട്ടിയേക്കും എന്നാണ് റിപ്പോർട്ട്. കോടതി തന്നെ പത്രിക തള്ളിക്കളയാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നം ജില്ലാ കളക്ടർ പറഞ്ഞവത്രെ.

തിരുത്താൻ അവസരം വേണമെന്ന്

തിരുത്താൻ അവസരം വേണമെന്ന്

പത്രികയിൽ വിട്ടുപോയ ഭാ​ഗം പൂരിപ്പിക്കാൻ അവസരം നൽകണം എന്ന് സൂക്ഷ്മ പരിശോധന വേളയിൽ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനെതിരെ എൽഡിഎഫും ബിജെപിയും രം​ഗത്ത് വന്നതോടെ തർക്കമായി. തിരുത്തലം നടന്നില്ല.

ബിജെപി കോടതിയിൽ പോകും

ബിജെപി കോടതിയിൽ പോകും

കുഞ്ഞാലിക്കുട്ടിയുടെ നാമനിർദ്ദേശ പത്രികയിലെ പിഴവിനെതിരെ കോടതിയെ സമീപിക്കും എന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. നിയമവിരുദ്ധമായാണ് കുഞ്ഞാലിക്കുട്ടിയുടെ പത്രിക സ്വീകരിച്ചത് എന്നാണ് ബിജെപിയുടെ ആരോപണം.

ആ സ്വതന്ത്രന്റെ തള്ളി, പക്ഷേ

ആ സ്വതന്ത്രന്റെ തള്ളി, പക്ഷേ

കുഞ്ഞാലിക്കുട്ടിയുടെ അപൂർണമായ പത്രിക സ്വീകരിച്ച വരണാധികാരി ഒര സ്വതന്ത്രന്റെ പത്രിക പക്ഷേ ഇക്കാരണം പറഞ്ഞ് തള്ളിയതായം ബിജെപി ആരോപണം ഉന്നയിക്കുന്നുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ പത്രിക പ്രശ്നത്തിൽ കേന്ദ്ര, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനകളെ സമീപിക്കും എന്നും ബിജെപി പറയുന്നുണ്ട്.

സിപിഎം കേസിനില്ല

സിപിഎം കേസിനില്ല

കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ കോടതിയേയോ തിരഞ്ഞെടപ്പ് കമ്മീഷനെയോ സമീപിക്കാൻ സിപിഎം ഇല്ലെന്നാണ് റിപ്പോർട്ടുകൾ. കാര്യമായ പ്രതിഷേധം ഈ വിഷയത്തിൽ ഇതുവരെ സിപിഎം ഉയർത്തിയിട്ടില്ല. ഇത് മറ്റ് ചില ആക്ഷേപങ്ങൾക്ക് വഴിവച്ചിട്ടുണ്ട്.

നിയമ പ്രശ്നമില്ലെന്ന്

നിയമ പ്രശ്നമില്ലെന്ന്

കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തിൽ ഒരു നിയമ പ്രശ്നവും ഇല്ലെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾ പ്രതിഷേധങ്ങൾ ഉയർത്താത്തത് എന്നാണ് സിപിഎം പറയുന്നത്. എന്നാൽ ഇതിന് പിന്നിൽ സിപിഎം-മുസ്ലീം ലീ​ഗ് ഒത്തുകളിയാണ് എന്നാണ് ബിജെപിയുടെ ആരോപണം.

 ലീ​ഗിന് ഡമ്മി സ്ഥാനാർത്ഥി പോലം ഇല്ല

ലീ​ഗിന് ഡമ്മി സ്ഥാനാർത്ഥി പോലം ഇല്ല

കുഞ്ഞാലിക്കുട്ടിയുടെ പത്രിക ഏതെങ്കിലം കാരണവശാൽ തള്ളിപ്പോയാൾ അത് മുസ്ലീം ലീ​ഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടാകും എന്ന് റപ്പാണ്. സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ മുസ്ലീം ലീ​ഗിന്റെ ഡമ്മി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിപ്പോയിട്ടുണ്ട്.

English summary
Malappuram By Election: Faults in PK Kunhalikkutty's nomination- alleation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X