കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞാപ്പ പോകണമെന്ന് തങ്ങള്‍ പറഞ്ഞു!പട്ടുമെത്തയില്‍ കിടക്കാനല്ലെന്ന് കുഞ്ഞാപ്പ,ലക്ഷ്യം തുറന്ന യുദ്ധം

പ്രചാരണം ഓരോ ദിവസം പിന്നിടുമ്പോഴും ആത്മവിശ്വാസം ഇരട്ടിയാകുകയാണെന്നാണ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്.

Google Oneindia Malayalam News

മലപ്പുറം: തിരഞ്ഞെടുപ്പിന്റെ ആവേശ ചൂടിലാണ് മലപ്പുറം. മൂന്ന് പ്രധാന മുന്നണികളുടെയും തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയായതോടെ മണ്ഡലത്തിലെ വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. സ്ഥാനാര്‍ത്ഥികളുടെ വീടുകള്‍ കയറിയുള്ള പ്രചരണവും മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി പുരോഗമിക്കുകയാണ്.

മുസ്ലീം ലീഗിന്റെ കോട്ടയായ മലപ്പുറത്ത് വിജയം സുനിശ്ചിതമാണെന്ന പൂര്‍ണ്ണ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടി. പ്രചാരണം ഓരോ ദിവസം പിന്നിടുമ്പോഴും ആത്മവിശ്വാസം ഇരട്ടിയാകുകയാണെന്നാണ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. തനിക്ക് പാര്‍ലമെന്റിലെത്തി മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാകുമെന്ന പ്രതീക്ഷ ജനങ്ങള്‍ക്കുണ്ടെന്നും, ബിജെപിക്കെതിരെ ഒരു തുറന്ന യുദ്ധം നയിക്കാനാണ് താന്‍ ദില്ലിയിലേക്ക് പോകുന്നതെന്നും കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

വിമര്‍ശനങ്ങള്‍ കാര്യമാക്കുന്നില്ല...

വിമര്‍ശനങ്ങള്‍ കാര്യമാക്കുന്നില്ല...

ദേശീയ രാഷ്ട്രീയത്തില്‍ മതേതര പാര്‍ട്ടികളെ ഒന്നിപ്പിച്ച് ചലനമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തന്റെ നേരെ ഉയരുന്ന വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ലെന്നും, അവര്‍ കരുതുന്നത് പോലെ മന്ത്രിസഭയിലേക്കല്ല താന്‍ പോകുന്നതെന്നും, ബിജെപിക്കെതിരായ ഒരു തുറന്ന യുദ്ധത്തിന് താന്‍ തയ്യാറാണെന്നുമാണ് പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്.

മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കാനാകും...

മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കാനാകും...

രാജ്യത്തെ മതനിരപേക്ഷ കക്ഷികള്‍ ഒരുമിച്ചു നിന്നാല്‍ മോദിയുടെ ഭരണം അന്നുതീരുമെന്നാണ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ജനങ്ങള്‍ വിശ്വസിക്കുന്നത് പോലെ താന്‍ പാര്‍ലമെന്റിലെത്തുമെന്നും, മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കാനാകുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങള്‍ പറഞ്ഞതുകൊണ്ട് മത്സരിക്കാനിറങ്ങി...

തങ്ങള്‍ പറഞ്ഞതുകൊണ്ട് മത്സരിക്കാനിറങ്ങി...

തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചാല്‍ പട്ടുമെത്തയില്‍ കിടക്കാനല്ല താന്‍ ദില്ലിയിലേക്ക് പോകുന്നതെന്നും, എന്തു ചെയ്യുമെന്നത് അവിടെ ചെന്നിട്ട് കാണാമെന്നും പികെ കുഞ്ഞാലിക്കുട്ടി തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പറഞ്ഞിരുന്നു. കുഞ്ഞാപ്പ പോകണം എന്ന് തങ്ങള്‍ പറഞ്ഞതിനാലാണ് മത്സരിക്കാനിറങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പ്രചാരണചൂടില്‍...

പ്രചാരണചൂടില്‍...

മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളുടെയും പ്രചാരണങ്ങള്‍ ആവേശത്തോടെയാണ് മുന്നേറുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി ഫൈസലും, എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ശ്രീപ്രകാശും പ്രചാരണ പ്രവര്‍ത്തനങ്ങളുമായി മണ്ഡലത്തിലുണ്ട്.

English summary
Malappuram byelection; Pk kunhalikutty campaign is going on.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X