കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണി പിടിച്ചുകയറാന്‍ കുഞ്ഞാലിക്കുട്ടി!!പക്ഷെ അയാള്‍.....ഫൈസലും സൂക്ഷിക്കണം!! മലപ്പുറത്ത് നടക്കുന്നത്

പത്രിക പിന്‍വലിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിച്ചു

  • By Manu
Google Oneindia Malayalam News

മലപ്പുറം: ഏപ്രിലില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന മലപ്പുറത്ത് ചിത്രം തെളിഞ്ഞു. മുഴുവന്‍ സ്ഥാനാര്‍ഥികള്‍ക്കും ചിഹ്നം അനുവദിച്ചതോടെ ഇനി വാശിയേറിയ പ്രചരണത്തിന്റെ ദിനങ്ങളാണ്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിച്ചിരുന്നു. ആരും പത്രിക പിന്‍വലിച്ചിട്ടില്ല.

ആകെ ഒമ്പതു പേര്‍

ഒമ്പതു പേരാണ് മലപ്പുറം ലോക്‌സഭാ സീറ്റിനായി വടംവലി നടത്തുന്നത്. ഇതില്‍ മുസ്‌ലീം ലീഗും സിപിഎമ്മും തമ്മിലാവും പ്രധാന പോരാട്ടം. ഇരുവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിക്കാന്‍ ബിജെപിയും രംഗത്തുണ്ട്. മുസ്ലീം ലീഗിനായി ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും സിപിഎമ്മിനായി അഡ്വ എംബി ഫൈസലുമാണ് മുഖാമുഖം വരുന്നത്. അഡ്വ എന്‍ ശ്രീപ്രകാശാണ് ബിജെപിയുടെ സ്ഥാനാര്‍ഥി.

കുഞ്ഞാലിക്കുട്ടിക്ക് കോണി

മലപ്പുറത്ത് വിജയസാധ്യതയില്‍ മുന്നിട്ടുനില്‍ക്കുന്ന കുഞ്ഞാലിക്കുട്ടി കോണി ചിഹ്നത്തിലാണ് മല്‍സരിക്കുന്നത്. ഫൈസല്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തിലും ശ്രീപ്രകാശ് താമര ചിഹ്നത്തിലും വോട്ട് തേടും.

ആറു സ്വതന്ത്രര്‍

ആറു സ്വതന്ത്രരും മലപ്പുറത്ത് സാന്നിധ്യമറിയിച്ച് മല്‍സരംഗത്തുണ്ട്. അഡ്വ പിപിഎ സഗീര്‍ (ടെലിവിഷന്‍), കുഞ്ഞാലിക്കുട്ടി കുളമ്പില്‍ പടിഞ്ഞാറേക്കര (അലമാര), മുഹമ്മദ് മുസ്ലിയാര്‍ (മോതിരം), മുഹമ്മദ് ഫൈസല്‍ (പായ് വഞ്ചിയും മനുഷ്യനും), എകെ ഷാജി (ഓട്ടോറിക്ഷ), കെ ഷാജിമോന്‍ (കുടം) എന്നിവരാണ് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍.

അപരന്‍മാരുണ്ട്

കുഞ്ഞാലിക്കുട്ടിക്കും ഫൈസലിലും ഓരോ അപരന്‍മാരാണ് മല്‍സരിക്കാന്‍ ഇറങ്ങുക. കുഞ്ഞാലിക്കുട്ടിയുടെ അപരനായി കുഞ്ഞാലിക്കുട്ടി കുളമ്പില്‍ എത്തുമ്പോള്‍ ഫൈസലിന്റെ അപരനായി മുഹമ്മദ് ഫൈസലുമുണ്ട്.

ഇനി 15 നാള്‍

വോട്ടെടുപ്പിന് ഇനി രണ്ടാഴ്ച മാത്രം ശേഷിക്കെ കുഞ്ഞാലിക്കുട്ടി, ഫൈസല്‍, ശ്രീപ്രകാശ് എന്നിവര്‍ ആദ്യഘട്ട പ്രചാരണം പൂര്‍ത്തിയാക്കി. പരമാവധി വോട്ടര്‍മാരെ നേരില്‍ക്കണ്ട് പിന്തുണ ഉറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാര്‍ഥികള്‍.

പ്രമുഖ നേതാക്കളെത്തും

വോട്ട് പിടിക്കാനായി മൂന്നു പ്രധാന മുന്നണികളും പ്രമുഖ നേതാക്കളെയെല്ലാം രംഗത്തിറക്കിയിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ സംസ്ഥാനത്തെ പ്രമുഖരായ നേതാക്കളെ മണ്ഡലത്തിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസും എല്‍ഡിഎഫും. ബിജെപി ദേശീയ നേതാക്കളെ കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ട്.

വോട്ടര്‍മാര്‍

ആകെ 13,12,693 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ 6,56,273 പുരുഷന്‍മാരും 6,56,420 സ്ത്രീകളുമുണ്. 1,14,975 പുതിയ വോട്ടര്‍മാരും മണ്ഡലത്തിലുണ്ട്.

ഭൂരിപക്ഷം കൂട്ടാന്‍ കോണ്‍ഗ്രസ്

2014ലെ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ 1,94,739 എന്ന ഭൂരിപക്ഷം ഇത്തവണ രണ്ടു ലക്ഷം കടത്താമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. 2014ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനു 4,37,723 വോട്ടും എല്‍ഡിഎഫിനു 2,42,984 വോട്ടുമാണ് ലഭിച്ചത്.

വിവാദത്തിലകപ്പെട്ട കുഞ്ഞാലിക്കുട്ടി

തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ മുസ്ലീം ലീഗ് സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടി വിവാദത്തില്‍പ്പെട്ടിരുന്നു. നാമനിര്‍ദേശ പത്രികയിലെ ഒരു കോളം ഒഴിച്ചിട്ടതാണ് അദ്ദേഹത്തിനു തിരിച്ചടിയായത്. ഇത് നിയമലംഘനമാണെന്നും കുഞ്ഞാലിക്കുട്ടിയുടെ പത്രിക റദ്ദാക്കണമെന്നും മറ്റൊരു സ്ഥാനാര്‍ഥിയായ എകെ ഷാജി പരാതി നല്‍കുകയും ചെയ്തിരുന്നു.

വീണ്ടും തിരഞ്ഞെടുപ്പ് ?

കുഞ്ഞാലിക്കുട്ടിയുടെ പത്രിക വരണാധികാരിയായ ജില്ലാ കളക്ടര്‍ സ്വീകരിച്ചെങ്കിലും പ്രശ്‌നങ്ങള്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല. കുഞ്ഞാലിക്കുട്ടിയുടെ ഈ പിഴവിനെതിരേ ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കപ്പെടാന്‍ സാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍ തിരഞ്ഞെടുപ്പ് വീണ്ടും നടത്തേണ്ടിവരും. അതേസമയം, ഇതൊന്നും തന്നെ ആശങ്കയിലാക്കുന്നില്ലെന്നും തിരിച്ചടികളെ നിയമപോരാട്ടത്തിലൂടെ മറികടക്കുമെന്നുമാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.

English summary
total nine candidates will fight in malappuram by election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X