കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ 'പുതിയാപ്ല' മജീദ് പിടിയില്‍!കണ്ടെടുത്തത് ലൈംഗിക ഉത്തേജക മരുന്നുകള്‍,സിം കാര്‍ഡുകള്‍,പിന്നെ

ചുങ്കത്തറ സ്വദേശിനിയുടെ മൂന്നരപ്പവന്റെ പാദസരം മോഷ്ടിച്ചെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

  • By Desk
Google Oneindia Malayalam News

മലപ്പുറം: സ്ത്രീകളെ വശീകരിച്ച് സ്വര്‍ണ്ണാഭരണങ്ങളും പണവും തട്ടിയെടുക്കുന്ന യുവാവിനെ പോലീസ് പിടികൂടി. പട്ടാമ്പി വല്ലപ്പുഴ സ്വദേശിയായ പുതിയാപ്ല മജീദിനെയാണ് നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ചുങ്കത്തറ സ്വദേശിനിയുടെ മൂന്നരപ്പവന്റെ പാദസരം മോഷ്ടിച്ചെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

വിവാഹ പരസ്യം നല്‍കിയാണ് ഇയാള്‍ സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നത്. ഭാര്യ മരിച്ച സമ്പന്നന്‍ എന്നാണ് പരസ്യം നല്‍കാറുള്ളത്. പരസ്യം കണ്ട് വിളിക്കുന്ന സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുകയും, നേരിട്ട് കാണുകയും ചെയ്യും.

ഇതിനിടയില്‍ മുക്കു പണ്ടങ്ങള്‍ സ്ത്രീകള്‍ക്ക് സമ്മാനമായി നല്‍കി വിശ്വാസം നേടിയെടുത്ത ശേഷമാണ് സ്ത്രീകളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുക്കുന്നത്. പരാതി നല്‍കിയ ചുങ്കത്തറ സ്വദേശിനിയുടെ പഴയ പാദസരം എടുത്ത ശേഷം മുക്കുപാദസരം നല്‍കിയാണ് പറ്റിച്ചത്. ഈ കേസിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി സ്ത്രീകള്‍ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

ഭാര്യ മരിച്ച സമ്പന്നന്‍...

ഭാര്യ മരിച്ച സമ്പന്നന്‍...

പത്രങ്ങളില്‍ പുനര്‍വിവാഹ പരസ്യം നല്‍കിയാണ് പുതിയാപ്ല മജീദ് തട്ടിപ്പ് നടത്തുന്നത്. ഭാര്യ മരിച്ച സമ്പന്നന്‍ എന്നാണ് പരസ്യങ്ങളില്‍ നല്‍കാറുള്ളത്. തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടുന്ന സ്ത്രീകളെ വശീകരിച്ച് വിശ്വാസം നേടിയെടുക്കുകയും വിവാഹം കഴിക്കാമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തുന്നത്.

ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി...

ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി...

തട്ടിപ്പിനിരയായ നിലമ്പൂര്‍ സ്വദേശിനിയെ ഫോണില്‍ വിളിച്ച് നിലമ്പൂര്‍ ടൗണിലെത്താനാണ് ഇയാള്‍ ആദ്യം ആവശ്യപ്പെട്ടത്. തുടര്‍ന്ന് സ്ത്രീയെ കാറില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോകുകയും ഇഷ്ടമാണെന്ന് പറഞ്ഞ് പുതിയ പാദസരം സമ്മാനിക്കുകയും ചെയ്തു. പഴയ പാദസരം അഴിച്ച് പുതിയ പാദസരം അണിയിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.

പിടികൂടിയത് സൈബര്‍ സെല്ലിന്റെ സഹായത്താല്‍...

പിടികൂടിയത് സൈബര്‍ സെല്ലിന്റെ സഹായത്താല്‍...

കാറില്‍ തിരിച്ചുവരുന്നതിനിടെയാണ് യുവതിയുടെ പഴയ പാദസരം ഇയാള്‍ കൈക്കലാക്കിയത്. പിന്നീട് വീട്ടിലെത്തിയ ശേഷമാണ് ഇയാള്‍ നല്‍കിയ പാദസരം മുക്കാണെന്നും തട്ടിപ്പിനിരയായെന്നും യുവതിക്ക് മനസിലായത്. സൈബര്‍ സെല്ലിന്റെ സഹായത്താല്‍ ഊട്ടിയിലേക്കുള്ള യാത്രയ്ക്കിടെയാണ് പുതിയാപ്ല മജീദിനെ പോലീസ് പിടികൂടിയത്.

സിംകാര്‍ഡുകള്‍,മുക്കുപണ്ടങ്ങള്‍....

സിംകാര്‍ഡുകള്‍,മുക്കുപണ്ടങ്ങള്‍....

വല്ലപ്പുഴ സ്വദേശിയും കോട്ടക്കല്‍ വെട്ടിച്ചിറയില്‍ താമസക്കാരനുമായ പുതിയാപ്ല മജീദില്‍ നിന്നും വിലകൂടിയ നാല് മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, എടിഎം കാര്‍ഡുകള്‍, 50 പവന്റെ മുക്കുപണ്ടം, വാച്ചുകള്‍, പല മേല്‍വിലാസങ്ങളിലുള്ള പാസ്‌പോര്‍ട്ടുകള്‍,ആധാര്‍ കാര്‍ഡുകള്‍, മറ്റു തിരിച്ചറിയല്‍ കാര്‍ഡുകള്‍, കേരള, തമിഴ്‌നാട് ഡ്രൈവിംഗ് ലൈസന്‍സുകള്‍, ലൈംഗിക ഉത്തേജക ഗുളികകള്‍ എന്നിവയും കണ്ടെടുത്തു.

നിരവധി സിംകാര്‍ഡുകള്‍...

നിരവധി സിംകാര്‍ഡുകള്‍...

ഫേസ്ബുക്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്ന ഫോട്ടോകള്‍ ഉപയോഗിച്ച് വ്യാജരേഖ ചമച്ചാണ് ഇയാള്‍ സിംകാര്‍ഡുകള്‍ തരപ്പെടുത്തിയിരുന്നത്. വ്യത്യസ്ത മേല്‍വിലാസങ്ങളിലുള്ള പാസ്‌പോര്‍ട്ടുകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

English summary
Police arrested a fraud from nilambur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X