കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോഷ്യല്‍ മീഡിയ ഇടപെടല്‍; റുബീന മാലി ജയിലില്‍ നിന്നും തിരിച്ചെത്തി

  • By Gokul
Google Oneindia Malayalam News

കോഴിക്കോട്: സോഷ്യല്‍ മീഡിയ കൂട്ടായ്മയുടെ സജീവമായ ഇടപെടലിനെ തുടര്‍ന്ന് അഞ്ച് വര്‍ഷമായി മാലിദ്വീപ് ജയിലില്‍ തടവില്‍ കഴിയുകയായിരുന്ന വര്‍ക്കല ഒടയം സ്വദേശിനി റുബീന ജന്മനാട്ടില്‍ തിരിച്ചെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ റുബീനയെ സാമൂഹ്യക്ഷേമ മന്ത്രി എം.കെ മൂനീറിന്റെ നേതൃത്വത്തിലെത്തിയ സംഘം സ്വീകരിച്ചു.

ഒമ്പതുമാസം പ്രായമായ മകനെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ചെന്ന് കാട്ടി 2010 ജൂണ്‍ 27നാണ് റുബീനയെ മാലിദ്വീപ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് മൂന്നുവര്‍ഷം അവരെ വിചാരണയൊന്നും കൂടാതെ തടവില്‍ പാര്‍പ്പിക്കുകയായിരുന്നു. അടുത്തിടെ ഫേസ്ബുക്ക് കൂട്ടായ്മയും റൈറ്റ് ഓഫ് റിട്ടേണ്‍ പ്രവര്‍ത്തകരും ഒരുമിച്ച് ഇടപെട്ടതിനെ തുടര്‍ന്നാണ് റുബീനയുടെ ജയില്‍ മോചനം സാധ്യമായത്.

rubeenaphoto

റുബീനയുടെ മോചനത്തിനായി സോഷ്യല്‍ മീഡിയ കൂട്ടായ്മ ഇടപെട്ടതോടെ മന്ത്രി എം.കെ മൂനീര്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിലൂടെയാണ് മാലി സര്‍ക്കാര്‍ റുബീനയ്‌ക്കെതിരെയുളള ക്രിമിനല്‍കേസ് പിന്‍വലിച്ച് നാട്ടിലേക്കയക്കാന്‍ തീരുമാനിച്ചത്.

മലയാള ഭാഷമാത്രം അറിയാവുന്ന റൂബീനയെ വിചാരണ ചെയ്തത് ദിവേഹി ഭാഷയിലായിരുന്നു. മാത്രമല്ല, കൊലപാതകക്കേസില്‍ ശരിയായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ അന്വേഷണോദ്യോഗസ്ഥര്‍ പരാജയപ്പെട്ടതായും മാലദ്വീപിലെ മനുഷ്യാവകാശ സംഘടനയായ വോയ്‌സ് ഓഫ് വിമന്‍ പ്രതിനിധി അഡ്വ. ഫരീഷ അബ്ദുല്ല കോടതിയില്‍ വാദിച്ചിരുന്നു.

കുട്ടിയുടെ മരണത്തെക്കുറിച്ചുള്ള മെഡില്‍ക്കല്‍ റിപ്പോര്‍ട്ട് വിചാരണ വേളയില്‍ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. ഭര്‍ത്താവിനെയും ഡോക്ടറിനെയും വിസ്തരിക്കുകയും ചെയ്തില്ല. ഇക്കാര്യങ്ങളെല്ലാം അഡ്വ. ഫരീഷ അബ്ദുല്ല കോടതിയില്‍ ചൂണ്ടിക്കാട്ടി.

English summary
Malayalai woman rubeena returns from Maldives jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X