കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോമാംസം കഴിക്കാറുമില്ല, വീട്ടില്‍ കയറ്റാറുമില്ലെന്ന് സുരേഷ് ഗോപി

  • By Gokul
Google Oneindia Malayalam News

കൊച്ചി: മഹാരാഷ്ട്രയിലെ ഗോവധ നിരോധന നിയമത്തെ അനുകൂലിച്ച് നടന്‍ സുരേഷ് ഗോപി. ഇത്തരമൊരു നിയമം സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയാലും അത് പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥനാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു പൗരനെന്ന നിലയില്‍ താനും അക്കാര്യം പാലിക്കും. ഗോമാംസം ഞങ്ങള്‍ കഴിക്കാറില്ല, വീട്ടില്‍ കയറ്റാന്‍ അനുവദിക്കാറുമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

മഹാരാഷ്ട്ര സര്‍ക്കാര്‍ ഗോവധം നിരോധിച്ചതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗോവധം നിരോധിക്കുകയും ഗോമാംസം വില്‍ക്കുകയോ കൈവശം വെക്കുകയോ ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുകയും ചെയ്യുന്ന നിയമമാണ് സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയത്. 1995ലെ ഗോവധ നിരോധന ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കുകയായിരുന്നു.

sureshgopi

ഇനിമുതല്‍ പശു, കാള, എരുമ ഇറച്ചി എന്നിവ കൈവശം വെക്കുകയോ ഇവയെ കൊല്ലുകയോ ചെയ്യുന്നത് അഞ്ചുവര്‍ഷം തടവിനും പതിനായിരം രൂപ പിഴയും ഈടാക്കേണ്ട കുറ്റമാണ്. ഇന്ത്യ വേറെ ചില സംസ്ഥാനങ്ങളില്‍ നേരത്തെ തന്നെ നിയമം നടപ്പില്‍ വരുത്തിയിരുന്നെങ്കിലും പലഭാഗത്തും ഗോംമാസവിപണി സജീവമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ സര്‍ക്കാരിന്റെ ഏകപക്ഷീയമായ നിലപാടുകളെ വിമര്‍ശിച്ച് പലരും രംഗത്തെത്തി. ഹിന്ദുക്കള്‍ പരിപാവനമായി കരുതുന്നതുകൊണ്ടാണ് ഗോമാംസം നിരോധിച്ചതെന്ന് ചിലര്‍ കുറ്റപ്പെടുത്തി. ഏതെങ്കിലും ഒരു മതത്തിനുവേണ്ടി ഭക്ഷണകാര്യത്തില്‍ ജനങ്ങളെ നിയമം അടിച്ചേല്‍പ്പിക്കുന്നത് ഫാസിസ്റ്റ് ഭരണ രീതിയാണെന്നാണ് പ്രധാന വിമര്‍ശനം.

English summary
Malayalam actor Suresh Gopi responds beef ban in Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X