കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംവിധായകൻ കെആർ മോഹനൻ അന്തരിച്ചു!! മറഞ്ഞത് സമാന്തര സിനിമകളുടെ ശക്തനായ വക്താവ്!!

ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അന്ത്യം. ചെറുകുടലിനുണ്ടായ പഴുപ്പിനെ തുടർന്ന് മൂന്ന് തവണ ശസ്ത്രക്രിയ നടത്തിയിരുന്നു.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: സംവിധായകൻ കെആർ മോഹനൻ അന്തരിച്ചു. 69 വയസായിരുന്നു. ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ ആയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വയറിനുണ്ടായ അസുഖത്തെ തുടർന്ന് ഒരു മാസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അന്ത്യം. ചെറുകുടലിനുണ്ടായ പഴുപ്പിനെ തുടർന്ന് മൂന്ന് തവണ ശസ്ത്രക്രിയ നടത്തിയിരുന്നു.

kr mohan

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ചലച്ചിത്രം പഠനം പൂർത്തിയാക്കിയ മോഹനന്‍ മലയാളത്തിലെ സമാന്തര സിനിമകളുടെ ശക്തനായ വക്താവായിരുന്നു. അശ്വത്ഥാമ, പുരുഷാര്‍ഥം, സ്വരൂപം എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങൾ.

മാടമ്പ് കുഞ്ഞുക്കുട്ടന്റെ നോവലിനെ ആസ്പദമാക്കി ഒരുക്കിയ ആദ്യ ചിത്രമായ അശ്വത്ഥാമയ്ക്ക് ആ വർഷത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. സിവി ശ്രീരാമന്റെ ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ രണ്ടാമത്തെ ചിത്രമായ പുരുഷാർഥം 1987ൽ മികച്ച ചിത്രത്തിനുള്ളസംസ്ഥാന സർക്കാരിന്റെ പുരസ്കാരം സ്വന്തമാക്കി. 2009ൽ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.

മലയാള സിനിമയുടെ നവോത്ഥാനത്തിനു വേണ്ടി പ്രവർത്തിച്ചവരിൽ ഒരാളാണ് മോഹനൻ. ചലച്ചിത്ര മേളകളിൽ നിറ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം. മൃതദേഹം കലാഭവൻ തീയേറ്ററിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം സ്വദേശമായ തൃശൂർ ചാവക്കാട്ട് നാളെ നടക്കും.

English summary
malayalam director kr mohan passedaway.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X