കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കയ്യേറ്റമല്ല, കുടിവെള്ളമാണ് പ്രശ്‌നം, ജീവജലത്തിനായി ഒരു ദിവസം !!! ഞായറാഴ്ച ന്യൂസ് 18 കാണൂ...

ഞായറാഴ്ച ന്യൂസ് 18 കേരളത്തിലെ വാർത്തകൾ ജീവജലത്തെ കുറിച്ച് മാത്രം.

  • By മരിയ
Google Oneindia Malayalam News

കേരളം ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വിഷയം എന്താണ്... കയ്യേറ്റമാണോ, രാഷ്ട്രീയ തര്‍ക്കങ്ങളാണോ, ഉത്തരകൊറിയയുടെ യുദ്ധ നീക്കങ്ങളാണോ... ഇതൊന്നും അല്ല, കുടിവെള്ളം കിട്ടിയിട്ടല്ലേ ഉള്ളൂ ബാക്കി എന്തും. ഇത് വരെ അനുഭവിയ്ക്കാത്ത കടുത്ത വരള്‍ച്ചയിലൂടെയാണ് സംസ്ഥാന കടന്ന് പോകുന്നു.

ഈ സമയത്ത് ഫോര്‍ത്ത് എസ്‌റ്റേറ്റ് എന്ന് അവകാശപ്പെടുന്ന കേരളത്തിലെ മാധ്യമങ്ങള്‍ എന്താണ് ചെയ്യുന്നത്. ഒരു പാട് വാര്‍ത്തകളില്‍ ഒന്ന് മാത്രമാണ് അവര്‍ക്ക് വരള്‍ച്ചയും കുടിവെള്ള ക്ഷാമവും.

കടുത്ത വരള്‍ച്ച

കുടിവെള്ള സ്രോതസ്സുകളെല്ലാം വറ്റി വരണ്ടു. ഭൂഗര്‍ഭ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു. ഗ്രാമങ്ങളിലും നഗരങ്ങളിലും കുടിവെള്ളമില്ലാത്ത അവസ്ഥ. കിണറുകളും തോടുകളും കുളങ്ങളും മൈതാനങ്ങള്‍ പോലെ ആയി. പ്രാഥമികാവശ്യങ്ങള്‍ക്ക് പോലും വെള്ളമില്ല.

തീ വില

പണം കൊടുത്താണ് പലരും കുടിവെള്ളം വാങ്ങുന്നത്. ലോറികളിലും മറ്റും കൊണ്ടുവരുന്ന വെള്ളം ടാങ്കുകളില്‍ പിടിച്ച് വയ്ക്കുന്നു. വെള്ളം സമൃദ്ധമായി ഉപയോഗിയ്ക്കുന്ന മലയാളി അതും പിശുക്കാന്‍ പഠിച്ചു. കുളി ഒരു നേരത്തേക്ക് ചുരുക്കി.

നിയന്ത്രണം

കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് സംസ്ഥാനത്ത് കുഴല്‍ കിണര്‍ കുഴിയ്ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിയ്ക്കുകയാണ്. തലസ്ഥാനത്ത് ആഴ്ചകളോളും കുടിവെള്ളം കിട്ടാക്കനിയായിരുന്നു. അരുവിക്കരയില്‍ നിന്ന് അടക്കം പ്രത്യേക പൈപ്പ് ലൈന്‍ സ്ഥാപിച്ചാണ് തിരുവനന്തപുരം നഗരത്തില്‍ വെള്ളം എത്തിച്ചത്.

മാധ്യമങ്ങള്‍ എന്ത് ചെയ്യുന്നു ?

മറ്റെല്ലാ വാര്‍ത്തകള്‍ക്കും ഒപ്പം രണ്ട് കോളത്തിലോ, പ്രാധാനവാര്‍ത്തകള്‍ക്കെല്ലാം ശേഷം ബുള്ളറ്റിനില്‍ ഉള്‍പ്പെടുത്താനുള്ള ഒരു സെഗ്മെന്റ് മാത്രമാണ് വരള്‍ച്ചയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍. അതിനും ചിലപ്പോള്‍ സ്‌പോണ്‍സേഴ്‌സിനെ നിശ്ചയിച്ചിട്ടുണ്ടാവും.

നല്ല മാതൃക

കുടിവെള്ള സംരക്ഷണത്തെ കുറിച്ച് ജനത്തോ ബോധവല്‍ക്കരിക്കേണ്ട മുഖ്യധാര മാധ്യമങ്ങള്‍ എല്ലാം അതേ കുറിച്ച് മറന്നപ്പോള്‍ അനുകരണനീയമായ ഒരു മാതൃക മുന്നോട്ട് വെച്ചിരിയ്ക്കുകയാണ് ന്യൂസ് 18 കേരളം. അവര്‍ ഒരു ദിവസം മുഴുവന്‍ കുടിവെള്ളം സംബന്ധിച്ച വിഷയങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യാനായി മാറ്റി വെച്ചിരിയ്ക്കുകയാണ്.

മികച്ചവ പരിചയപ്പെടാം

കൃത്യമായ പ്ലാനിംഗിലൂടെ മഴവെള്ളം സംഭരിച്ച് വരള്‍ച്ച സമയത്ത് ഉപയോഗിയ്ക്കുന്നവരുണ്ട്. സംസ്ഥാനത്തിന്റെ പലഭാഗത്തും ഇത്തരം നല്ല മാതൃകകള്‍ ഉണ്ട്. അവരെ പരിചയപ്പെടുത്തുകയാണ് ന്യൂസ് 18 കേരളം.

മഴ കൊയ്യാം...

മഴക്കാലത്ത് മഴ വെള്ളം സംഭരിയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ടെങ്കിലും അതെല്ലാം പാതിവഴിയില്‍ നിന്ന് പോകാറാണ് പതിവ്. ഇവ എങ്ങനെ എല്ലാവരും പ്രയോജനപ്പെടുത്താമെന്ന് പരിചയപ്പെടുത്തുകയാണ് ന്യൂസ് 18 കേരളം. ഈ മേഖലയിലെ വിദഗ്ദ്ധര്‍ മെയ് 14 ഞായറാഴ്ച ന്യൂസ് 18 ചാനലിലൂടെ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തും.

പിന്തുണ

ബ്രേക്കിംഗ് വാര്‍ത്തകള്‍ക്ക് പുറകേ പോകുന്ന മാധ്യമങ്ങളെ കണ്ടു മടുത്ത മലയാളിയ്ക്ക് മുമ്പില്‍ നല്ലൊരു മാതൃകയാണ് ന്യൂസ് 18 കാണിച്ച് തരുന്നതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ചവര്‍ ചര്‍ച്ചകളില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ ചാനലിന് കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ചിലര്‍ പറയുന്നു.

English summary
Malayalam News channel News 18 Keralam dicussing dought issue on a whole day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X