കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാറിന്റെ കുറുകെ മറ്റൊരു കാറിട്ടു, ഡ്രൈവറിന്റെ തലയ്ക്ക് വെട്ടി;കാര്‍ തട്ടിയെടുത്തത് സിനിമ സ്റ്റൈലില്‍

പുഷ്പഗിരിയിലെ സി അസൈനാര്‍, ബി അബ്ദുള്‍ ഗഫൂര്‍ കെപി സുനീര്‍, പുളിമ്പറമ്പിലെ പികെ മുഹമ്മദ് അസ്ലം എന്നിവര്‍ സഞ്ചരിച്ചിരുന്ന കെഎല്‍13 എന്‍ 1080 നമ്പര്‍ ഇന്നോവക്കാറാണ് തട്ടിയെടുത്തത്.

  • By അക്ഷയ്‌
Google Oneindia Malayalam News

തളിപ്പറമ്പ്: കര്‍ണ്ണാടകയിലെ മാണ്ഡ്യക്കടുത്ത് തളിപ്പറമ്പ് സ്വദേശികളുടെ ഇന്നോവ കാര്‍ തട്ടിയെടുത്തു. ബെംഗളൂരുവില്‍ നിന്ന് പിന്തുടര്‍ന്നെത്തിയ സംഘം ഡ്രൈവറെ വെട്ടി പരിക്കേല്‍പ്പിച്ചാണ് കാര്‍ തട്ടിയെടുത്തത്. പുഷ്പഗിരിയിലെ സി അസൈനാര്‍, ബി അബ്ദുള്‍ ഗഫൂര്‍ കെപി സുനീര്‍, പുളിമ്പറമ്പിലെ പികെ മുഹമ്മദ് അസ്ലം എന്നിവര്‍ സഞ്ചരിച്ചിരുന്ന കെഎല്‍13 എന്‍ 1080 നമ്പര്‍ ഇന്നോവക്കാറാണ് തട്ടിയെടുത്തത്.

അസൈനാറിനാണ് വെട്ടേറ്റത്. പുലര്‍ച്ചെ മുന്ന് മണിയോടെയാണ് സംഭവം. അത് വഴി വന്ന വാഹനങ്ങളൊന്നും നിര്‍ത്തി ഇവരെ സഹായിക്കാന്‍ തയ്യാറായില്ല. ഒരു പത്ര വിതരണക്കാരനാണ് ഒരു കിലോ മാറ്റര്‍ അകലെയുള്ള കടയിലെത്തിച്ച് ഫോണ്‍ ചെയ്യാന്‍ സഹായിച്ചത്. മലവള്ളി പോലീസ് സ്‌റ്റേഷനില്‍ നിന്നും പോലീസ് എത്തിയാണ് അസൈനാറിനെ ആശുപത്രിയിലെത്തിച്ചത്.

 മര്‍ദ്ദിച്ചു

മര്‍ദ്ദിച്ചു

മാണ്ഡ്യക്കടുത്ത് മഡൂരില്‍ എത്തിയപ്പോള്‍ ഇവരെ പിന്തുടര്‍ന്നു വന്ന മറ്റൊരു ഇന്നോവ കാര്‍ കുറുകെ ഇട്ട് നിര്‍ത്തുകയും പുറത്തിറങ്ങിയ വ്യക്തി വാള്‍കൊണ്ട് സൈഡ് ഗ്ലാസ് അടിച്ചു തകര്‍ത്തു. കാറോടിച്ചിരുന്ന അസൈനാര്‍ പെട്ടെന്ന് വണ്ടി മുന്നോട്ടെടുത്തെങ്കിലും അക്രമി സംഘത്തോടൊപ്പം വന്ന സ്‌കോര്‍പ്പിയോ കാര്‍ മുന്നിലിട്ട് ഇന്നോവ തടയുതകയും അസൈനാറിന്റെ തലയ്ക്ക് വെട്ടുകയും ചെയ്തു.

 ഇന്നോവ കാര്‍

ഇന്നോവ കാര്‍

ഇന്നോവ കാര്‍ ബിടബദി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

 ആക്രമണം

ആക്രമണം

ഹവാല പണം തട്ടിയെടുക്കുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നതായി മലവള്ളി ഡിവൈഎസ്പി മാത്യു തോമസ് പറഞ്ഞു.

 രണ്ടാം തവണ

രണ്ടാം തവണ

ഒരാഴ്ചക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് ബെംഗളൂരു കേരള റൂട്ടില്‍ കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുന്നത്

English summary
Malayalees attacked in Kerala-Bengaluru road
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X