കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂവിളിയില്‍ പൊന്നോണമെത്തി, ഇന്ന് തിരുവോണം

Google Oneindia Malayalam News

തിരുവനന്തപുരം: പൂവിളിയുമായി തിരുവോണമെത്തി. ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് (28-8-2015) തിരുവോണം ആഘോഷിയ്ക്കുകയാണ്. സമൃദ്ധിയുടേയും സന്തോഷത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശമുണര്‍ത്തിയാണ് ഓരോ തിരുവോണവും വന്നെത്തുന്നത്.

ലോകത്തിന്റെ ഏതറ്റത്താണെങ്കിലും ഓണം ഓരോ മലയാളിയ്ക്കും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളാണ് സമ്മാനിയ്ക്കുന്നത്. ഉത്രാടപാച്ചിലിന്റെ ആലസ്യത്തില്‍ നിന്നും പൂക്കളമിടുന്നതിന്റേയും സദ്യയൊരുക്കുന്നതിന്റെയും തിരക്കുകളിലേയ്ക്ക് കേരളം മാറുകയാണ്.

Pookkalam

ചോര നീരാക്കി പാടത്ത് പൊന്നുവിളയിച്ച പഴയ തലമുറയില്‍ നിന്നും തമിഴ്‌നാട്ടിലെ പച്ചക്കറി വണ്ടി കാത്തിരിയ്ക്കുന്ന മലയാളിയിലേയ്ക്ക് ഓണം ചേക്കേറിയെങ്കിലും ഇന്നും ഓണം ഒരു പ്രതീക്ഷയാണ്. ഒരു വര്‍ഷക്കാലത്തെ കാത്തിരിപ്പാണ്.

പൊള്ളുന്ന പച്ചക്കറി വിലയും സവാള വിലയുമൊക്കെ മറി കടന്നും പ്ളാസ്റ്റിക്ക് ഇലയില്‍ മലയാളി സദ്യ വിളമ്പും. വിപണിയില്‍ സര്‍ക്കാരിന്‍റെ ഇടപെടല്‍ കാര്യമായി ഉണ്ടാകാത്തതും ഓണക്കാലത്ത് സാധാരണക്കാര്‍ക്ക് തിരിച്ചടിയായി.

കുടുംബങ്ങള്‍ തമ്മിലുള്ള ഒത്തു ചേരലിന്റെ ആഘോഷം കൂടിയാണ് ഓണം. ഇത്തരം ഒത്തുചേരലുകള്‍ക്കായി മലയാളി ഏത് പ്രതിസന്ധിയേയും മറികടക്കും. അതല്ലേ ശരിയ്ക്കുള്ള ഓണം. എല്ലാ വായനക്കാര്‍ക്കും വണ്‍ഇന്ത്യയുടെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍

English summary
Malayalees world over today celebrated 'Onam,' the harvest festival of Kerala, with traditional gaiety marked by sumptuous feasts and cultural and folk art performances.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X