കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിലെ മലയാളികള്‍ കൂട്ടത്തോടെ കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ തെറ്റ്!! ബന്ധുക്കള്‍ക്ക് സന്ദേശം!!

വെള്ളിയാഴ്ച ഏഴേ കാലോടെയാണ് സന്ദേശം എത്തിയത്. നേരത്തെ മരിച്ച രണ്ട് പേര്‍ ഒഴികെ മറ്റാരും കൊല്ലപ്പെട്ടിട്ടില്ലെന്നാണ് സന്ദേശത്തില്‍ പറയുന്നത്.

  • By Gowthamy
Google Oneindia Malayalam News

കാസര്‍ഗോട്: ഐസിസില്‍ ചേര്‍ന്ന മലയാളികള്‍ അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ തെറ്റെന്ന് സൂചന. കൊല്ലപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി ഐസിസില്‍ ചേര്‍ന്ന കാസര്‍ഗോഡ് സ്വദേശി അസ്ഫാഖ് മജീദ് ബന്ധുക്കള്‍ക്ക് സന്ദേശമയച്ചു. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും തങ്ങള്‍ പോരാട്ടത്തിലാണെന്നും സന്ദേശത്തിലുണ്ട്. നേരത്തെ കൊല്ലപ്പെട്ട രണ്ടു പേര്‍ ഒഴികെ ആരും ത്‌ന്നെ കൊല്ലപ്പെട്ടി്ട്ടില്ലെന്നാണ് സന്ദേശത്തില്‍ വ്യക്തമാക്കുന്നത്.

ഐസിസ് കേരള ഘടകം തലവന്‍ ഉള്‍പ്പെടെ കേരളത്തില്‍ നിന്ന് ഐസിസില്‍ ചേര്‍ന്ന 21 പേരില്‍ ഒമ്പതു പേരും കൊല്ലപ്പെട്ടെന്നാണ് മാധ്യമ വാര്‍ത്തകള്‍. അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാറിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങള്‍ക്കു നേരെ അമേരിക്ക നടത്തിയ ബോംബ് ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നായിരുന്നു വാര്‍ത്തകള്‍. പടന്നയിലെ സാമൂഹ്യ പ്രവര്‍ത്തകനായ ബിസി റഹ്മാനാണ് സന്ദേശം ലഭിച്ചിരിക്കുന്നത്.

 വാര്‍ത്തകള്‍ തെറ്റ്

വാര്‍ത്തകള്‍ തെറ്റ്

വെള്ളിയാഴ്ച ഏഴേ കാലോടെയാണ് സന്ദേശം എത്തിയത്. നേരത്തെ മരിച്ച രണ്ട് പേര്‍ ഒഴികെ മറ്റാരും കൊല്ലപ്പെട്ടിട്ടില്ലെന്നാണ് സന്ദേശത്തില്‍ പറയുന്നത്. അമേരിക്ക ആക്രമണം തുടരുകയാണെന്നും അമേരിക്കയ്‌ക്കെതിരായ പോരാട്ടം തുടരുകയാണെന്നും സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോഴിക്കോട് സ്വദേശി അഷ്വാഖ് മജീദാണ് സന്ദേശം അയച്ചിരിക്കുന്നത്.

 ആശ്വാസം

ആശ്വാസം

സന്ദേശം ലഭിച്ച കാര്യം കേരളത്തില്‍ നിന്ന് കാണാതായവരുടെ ബന്ധുക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ കൊല്ലപ്പെട്ട വാര്‍ത്തകള്‍ പുറത്തു വന്നപ്പോള്‍ ബന്ധുക്കള്‍ ആശങ്കയിലായിരുന്നു. സന്ദേശം വിശ്വസിക്കാവുന്നതാണെന്നും ബന്ധുക്കള്‍ പറയുന്നു.പടന്നയിലെ സാമൂഹ്യ പ്രവര്‍ത്തകനായ ബിസി റഹ്മാനാണ് സന്ദേശം ലഭിച്ചിരിക്കുന്നത്.

 എന്‍ഐഎ വിവരം

എന്‍ഐഎ വിവരം

അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാറിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങള്‍ക്കു നേരെ അമേരിക്ക നടത്തിയ ബോംബ് ആക്രമണത്തില്‍ കേരളത്തില്‍ നിന്ന് ഐസിസില്‍ ചേര്‍ന്ന ഒമ്പത് പേര്‍ കൂടി കൊല്ലപ്പെട്ടന്നായിരുന്നു വാര്‍ത്തകള്‍. അഫ്ഗാന്‍ , അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ വിവരങ്ങളില്‍ നിന്ന് ദേശീയ അന്വേഷണ ഏജന്‍സിയാണ് ഈ നിഗമനത്തിലെത്തിയത്.

കൃത്യമായി തിരിച്ചറിയാനാവുന്നില്ല

കൃത്യമായി തിരിച്ചറിയാനാവുന്നില്ല

കേരളത്തില്‍ നിന്ന് ഐസിസ് ക്യാംപിലേക്ക് പോയവരില്‍ ശേഷിക്കുന്നത് രണ്ടോ മൂന്നോ പേര്‍ മാത്രമാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞതിനാലും മണ്ണു മൂടിയതിനാലും തിരിച്ചറിയാനാകുന്നില്ലെന്നും വിവരങ്ങള്‍ ഉണ്ടായിരുന്നു.

 റിക്രൂട്ട് ചെയ്തത് സജീര്‍

റിക്രൂട്ട് ചെയ്തത് സജീര്‍

പടന്ന, തൃകരിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 17 പേര്‍ ഉള്‍പ്പെടെ 21 പേരാണ് കേരളത്തില്‍ നിന്ന് ഐസിസില്‍ ചേര്‍ന്നത്. ഇവരില്‍ പടന്ന സ്വദേശികളായ ഹാഫിസുദ്ദീന്‍, മുര്‍ദിശ് എന്നിവര്‍ നേരത്തെ കൊല്ലപ്പെട്ടിരുന്നു. കോഴിക്കോട് മൂഴിക്കല്‍ സ്വദേശിയാണ് സജീര്‍ മംഗലശ്ശേരി അബ്ദുള്ളയാണ് കേരളത്തില്‍ നിന്നുളളവരെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്തത്.

English summary
malayalees in isis death news fake message to relatives.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X