കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അല്‍ ഖ്വായ്ദയിലെ മലയാളി: 'അക്കൗണ്ട് ഡിലീറ്റഡ്'

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: അല്‍ ഖ്വായ്ദയുടെ പോഷക സംഘടനയില്‍ ചാവേര്‍ ആയി പ്രവര്‍ത്തിയ്ക്കുന്ന മലയാളിടെ പേര് ആരും മറന്ന് കാണില്ല. അബൂ താഹിര്‍. ഫേസ്ബുക്കിലൂടെ തന്റെ തീവ്രവാദ നിലപാടുകള്‍ മുഴുവന്‍ വ്യക്തമാക്കിയ അബൂ താഹിറിനെ ഇപ്പോള്‍ കാണാനില്ല!

സിറിയയില്‍ അല്‍ ഖ്വായ്ദയുടെ പോഷക സംഘടനയായ അല്‍ നുസ്രയുടെ ചാവേര്‍ ആയാണ് അബൂ താഹില്‍ പ്രവര്‍ത്തിയ്ക്കുന്നത്. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വന്നതോടെ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് തന്നെ ഇയാള്‍ ഡിലീറ്റ് ചെയ്തിരിയ്ക്കുകയാണ്.

trash-facebook

പാലക്കാട് ജില്ലയിലെ ഒലവക്കോട് സ്വദേശിയാണ് അബൂ താഹിര്‍. കഴിഞ്ഞ ഒരു വര്‍ഷമായി ഇയാളെ കുറിച്ച് വീട്ടുകാര്‍ക്ക് ഒരു വിവരവും ഇല്ല. ഗള്‍ഫില്‍ എന്‍ഡിഎഫിന്റെ മുഖപത്രമായ തേജസ്സിന്റെ പാര്‍ട്ട് ടൈം റിപ്പോര്‍ട്ടര്‍ ആയിരുന്നു അബൂ താഹിര്‍. ഇവിടെ നിന്നാണ് ഇയാള്‍ സിറിയയില്‍ എത്തുന്നതും അല്‍ നുസ്രയില്‍ ചേരുന്നതും.

മലയാളിയായ അല്‍ഖ്വായ്ദ ഭീകരന്‍ എന്ന വാര്‍ത്ത പ്രചരിച്ചതോടെ ആയിരക്കണക്കിന് ആളുകളാണ് അബുവിന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ തേടി ചെന്നത്. ഇത് തന്നെയാണ് ഇപ്പോള്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യാനുളള തീരുമാനത്തിന് പിറകിലും എന്നാണ് കരുതുന്നത്.

തന്റെ അസ്തിത്വം വെളിപ്പെട്ട സ്ഥിതിയ്ക്ക് ഇനി ഫേസ്ബുക്കില്‍ അതേ അക്കൗണ്ടില്‍ തുടര്‍ന്ന് പോകുന്നത് സുരക്ഷിതമല്ലെന്ന തോന്നലും ആകാം ഇപ്പോള്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തതിന് പിന്നില്‍.

English summary
Malayali Journalist in Al Qaeda deleted his Facebook account
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X