കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാഗാലാന്‍ഡില്‍ മലയാളി ജവാന്‍ കൊല്ലപ്പെട്ടു

  • By Meera Balan
Google Oneindia Malayalam News

ആലപ്പുഴ: നാഗാലാന്‍ഡില്‍ ഒളിപ്പോരാളികളുമായുണ്ടായ ഏറ്റുമുട്ടലില്‍ മലയാളി ജവാന്‍ കൊല്ലപ്പെട്ടു. കായകുളം കപ്പകശേരില്‍ റിട്ട.മേജര്‍ സുകുമാരന്‍ നായരുടെ മകന്‍ സജീവന്‍ (38) ആണ് കുഴിബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകിട്ടാണ് സൈനികന്‍ മരിച്ചത്.

കഴിഞ്ഞ 18വര്‍ഷമായി ആസാം റൈഫിള്‍സില്‍ ഡ്രൈവറായി ജോലി നോക്കുകയാണ് സജീവന്‍. ഇരുപതോളം സേനാംഗങ്ങളും കുടിവെള്ളവുമായി ക്യാമ്പിലേയ്ക്ക് പുറപ്പെട്ട ട്രക്കുകള്‍ക്ക് നേരെയായിരുന്നു ആക്രമണം. കുഴിബോംബ് വച്ച് ട്രക്ക് തകര്‍ത്ത ശേഷം വെടിവയ്ക്കുകയായിരുന്നു . എട്ട് സൈനികരാണ് കൊല്ലപ്പെട്ടത് .

Crime

നാഗാലാന്‍ഡിലെ മോന്‍ ജില്ലയിലെ ഷാങ് ലാങ് മേഖലയിലാണ് പോരാട്ടം നടന്നത് . കനത്ത ജാഗ്രതയിലായിരുന്ന പ്രദേശത്തേയ്ക്ക് കുടിവെള്ളവുമായി പോയ സേനയ്ക്ക് നേരെ പതിയിരുന്ന് ആക്രമിയ്ക്കുകയായിരുന്നു തീവ്രവാദികള്‍. റിട്ട. മേജര്‍ സുകുമാരന്‍ നായരുടെ മൂന്ന് മക്കളില്‍ മൂത്തയാളാണ് സജീവന്‍ . അച്ഛന്റെ ജോലിയോട് ഇഷ്ടം തോന്നിയ സജീവനും പട്ടാളത്തില്‍ ചേരുകയായിരുന്നു. അനിയന്‍ സജികുമാറും പട്ടാളത്തില്‍ സേവനം ചെയ്യുകയാണ് . സജീവന്റെ അമ്മ സരോജിനി. ഭാര്യ നിഷ, മക്കള്‍ സായൂജ്യ, ശാരംഗ് .

English summary
Malayali Soldier killed in Nagaland
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X