കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷെഫീക്കിന് ഇഷ്ടപ്പെട്ട സമ്മാനങ്ങളുമായി മമ്മൂട്ടി എത്തി

  • By Aswathi
Google Oneindia Malayalam News

ഇടുക്കി: കുമളയില്‍ രണ്ടാനമ്മയുടെയും പിതാവിന്റെയും ക്രൂര പീഡനത്തിനിരയായി, പെരുമ്പള്ളച്ചിറ അല്‍ അസ്ഹര്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന ഷെഫീക്കിനെ കാണാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെത്തി. കുഞ്ഞു ഷെഫീക്കിന് ഇഷ്ടമുള്ള സമ്മാനങ്ങളുമായി എത്തിയ മമ്മൂട്ടി ഇരുപതു മിനിട്ടോളം അവനൊപ്പം ചെലവഴിച്ചു.

താരപരിവേഷങ്ങളൊന്നുമില്ലാതെയാണ്, ജീവിതത്തിലേക്ക് തിരിച്ചു കയറുന്ന ഷെഫീക്കിനെ കാണാന്‍ മമ്മൂട്ടി എത്തിയത്. ഷെഫീക്കിന് ഇഷ്ടപ്പെട്ട കളിപ്പാട്ടങ്ങളും ചോക്ലേറ്റുകളുമൊക്കെയായാണ് മമ്മൂട്ടി വന്നത്. ഒപ്പം ഭാവി ജീവിതത്തിന് കരുതലായി പണമടങ്ങിയ ഒരു കവറും താരം ഷെഫീക്കിന് സമ്മാനമായി നല്‍കി.

mammootty-shafeek

ഷഫീക്കും മമ്മൂട്ടിയുടെ സാന്നിധ്യം ആഘോഷമാക്കി. മമ്മൂട്ടിയെ അനുകരിച്ചും മറ്റുമാണ് ഷഫീക്ക് തന്റെ സന്തോഷം പങ്കുവച്ചത്. പഴശ്ശിരാജയിലെ ഡയലോഗാണ് ഷഫീക് അനുകരിച്ചത്. മിമിക്രി അസ്സലായിട്ടുണ്ടെന്ന് മമ്മൂട്ടിയുടെ സര്‍ട്ടിഫിക്കറ്റ്.

ഷഫീക്കിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാരോട് കുഞ്ഞിന്റെ ആരോഗ്യനിലയെ കുറിച്ചും മമ്മൂട്ടി അന്വേഷിച്ചു. കുഞ്ഞു ഷഫീക്കിനെ വാത്സ്യത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന വളര്‍ത്തമ്മ രാഗിണിയെ അഭിനന്ദിക്കാനും മമ്മൂട്ടി മറന്നില്ല.

കമല്‍ സംവിധാനം ചെയ്യുന്ന ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത് തൊടുപുഴയിലാണ്. ഷൂട്ടിങ് സെറ്റില്‍ നിന്നുമാണ് മമ്മൂട്ടി ഷെഫീക്കിനെ കാണാന്‍ പോയത്.

English summary
Mammootty visits Shafeek
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X